• HOME
 • »
 • NEWS
 • »
 • buzz
 • »
 • പാർക്കിലെ നിരോധിത മേഖല സന്ദര്‍ശിക്കാന്‍ ശ്രമിച്ച യുവതിക്ക് ജയില്‍ ശിക്ഷ

പാർക്കിലെ നിരോധിത മേഖല സന്ദര്‍ശിക്കാന്‍ ശ്രമിച്ച യുവതിക്ക് ജയില്‍ ശിക്ഷ

പാർക്കിലെ നിരോധിത മേഖല സന്ദർശിച്ച 20ലധികം ആളുകൾ ഇത്തരത്തിൽ മരണപ്പെട്ടിട്ടുണ്ട്.

News18

News18

 • Last Updated :
 • Share this:
  പടിഞ്ഞാറന്‍ അമേരിക്കയിലെ യെല്ലോസ്‌റ്റോണ്‍ ദേശീയോദ്യാനത്തിലെ നിരോധിത മേഖല സന്ദര്‍ശിച്ചതിന്റെ പേരില്‍ യുവതിയെ കോടതി തടവിലാക്കി. നിരോധിത മേഖലയിലെ കുളങ്ങളാണ് യുവതി സന്ദര്‍ശിച്ചതെന്ന് പാർക്ക് അധികൃതര്‍ പറയുന്നു. അടുത്തയിടെ ഇവിടം സന്ദര്‍ശിച്ച ഒരാള്‍ കുളത്തില്‍ വീണതും വെള്ളത്തില്‍ കിടന്ന് തിളച്ച് അതില്‍ ഉരുകിത്തീര്‍ന്നെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കണക്റ്റിക്കട്ടിലെ ഹാര്‍ട്ട്‌ഫോര്‍ഡ് നിവാസിയായ മാഡ്‌ലൈന്‍ കാസിയാണ് (26) വഴിതെറ്റാതിരിക്കാന്‍ അധികൃതര്‍ കൃത്യമായി അടയാളപ്പെടുത്തിയ പാത ഉപേക്ഷിച്ച് നോറിസ് ഗെയ്‌സര്‍ ബെയ്‌സിന്റെ സമീപത്തേക്ക് പോയത്.

  വയോമിംഗ് ജില്ലയിലെ യുഎസ് അറ്റോർണി ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, പാർക്കിലെ ഒരു ഉഷ്ണക്കുളത്തിലേക്കും ഉഷ്ണജല സ്രോതസ്സിലേക്കും പോകാൻ മാഡ്ലൈനൊപ്പം വേറെ രണ്ട് പേർ കൂടി ഉണ്ടായിരുന്നു. യെല്ലോസ്റ്റോൺ ദേശീയ ഉദ്യാനത്തിലെ നിരവധി വിനോദ സഞ്ചാരികളാണ് ഇവരെ പിന്തുടർന്ന് നിരോധിക്കപ്പെട്ട പ്രദേശങ്ങൾ സന്ദർശിച്ചത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്, ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതിന് കാരണക്കാരിയായ മാഡ്‌ലൈൻ ജയിലിലായത്. ഡെയിലി സ്റ്റാറിന്റെ റിപ്പോർട്ട് പ്രകാരം, ഈ പ്രദേശങ്ങൾ സന്ദർശിച്ച വിനോദസഞ്ചാരികൾ അവരുടെ ഫോട്ടോകളും വീഡിയോകളും എടുത്ത് ബന്ധപ്പെട്ട അധികാരികൾക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

  പ്രസ്തുത സംഭവങ്ങളെ തുടർന്നുണ്ടായ നിയമ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് 18ന് മാഡ്ലൈൻ കോടതിയിൽ ഹാജരായിരുന്നു. കോടതി ഇവർക്ക് ഒരാഴ്ചത്തെ ജയിൽ ശിക്ഷയാണ് വിധിച്ചത്. ഒപ്പം ഇവരോട് നിയലംഘനത്തിന്റെ പേരിൽ പിഴ അടയ്ക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

  യെല്ലോസ്റ്റോൺ ദേശീയ ഉദ്യാനത്തിലെ പബ്ലിക്ക് അഫയേഴ്സ് ഓഫീസറായ, മോർഗൻ വാർത്തിൻ നൽകിയ വിവരപ്രകാരം, പാർക്കിലെ നിരോധിത മേഖല സന്ദർശിച്ച 20ലധികം ആളുകൾ ഇത്തരത്തിൽ മരണപ്പെട്ടിട്ടുണ്ട്. നിരോധിത മേഖലയിലെ തറ കനമില്ലാത്തതും സ്ഥൂലവും ആണ്. ആസിഡ് കലർന്ന ജലം ഈ നിലത്തിന് തൊട്ടുതാഴെക്കൂടെയാണ് ഒഴുകുന്നത് കാരണ ഇവിടം സന്ദർശിക്കുന്നത് സാഹസികമാണ്. ഈ സ്ഥലത്തിന്റെ  സവിശേഷത കാരണം ആളുകളിൽ മാരകമായ പരുക്കേൽക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്.

  2016ൽ, യെല്ലോസ്റ്റോൺ ദേശീയ ഉദ്യാനം സന്ദർശിച്ച കോലിൻ സ്കോട്ട് എന്ന ഇരുപത്തിമൂന്നുകാരൻ പാർക്കിലുണ്ടായ അപകടത്തിൽപ്പെട്ട് മരണമടഞ്ഞിരുന്നു. പാർക്കിലെ പോർക്ക്ചോപ്പ് ഗീസറിനരികിലെ ഒരു ചുടുനീരുറവയിൽ വീണായിരുന്നു കോലിൻ മരണപ്പെട്ടത്.

  യെല്ലോസ്റ്റോൺ ദേശീയ ഉദ്യാനത്തിന്റെ നദീതട പ്രദേശങ്ങളിൽ കണ്ടെത്തുന്ന ജലത്തിന്റെ താപനില 93 ഡിഗ്രി സെൽഷ്യസ് വരെ എത്താറുണ്ട്. പക്ഷേ കോലിൻ നീരുറവയിൽ വീണ സമയത്ത്, രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തിയപ്പോൾ ദൗർഭാഗ്യവശാൽ, കുളത്തിലെ വെള്ളത്തിന്റെ താപനില 100 ഡിഗ്രി സെൽഷ്യസിൽ നിന്നും കുതിച്ചുയരുകയായിരുന്നു. അത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചു. കോലിനെ രക്ഷപെടുത്താൻ സാധിച്ചില്ല എന്നു മാത്രമല്ല അവൻ ശരീരം വീണ്ടെടുക്കാൻ പോലും രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞില്ല. അവന്റെ ശരീരം അമ്ലജലത്തിൽ അലിഞ്ഞ് ഇല്ലാതാവുകയായിരുന്നു.

  ഇക്കാരണങ്ങളാൽ, യെല്ലോസ്റ്റോൺ ദേശീയ ഉദ്യാനത്തിന്റെ അധികൃതർ നിരോധിത പ്രദേശങ്ങളിൽ നിരവധി വലിയ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതുവഴി അധികൃതർ ചില നിർദ്ദിഷ്ട പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാൻ സന്ദർശകരോട് നിർദ്ദേശിക്കുന്നു.
  Published by:Sarath Mohanan
  First published: