• HOME
  • »
  • NEWS
  • »
  • buzz
  • »
  • Toothbrush |ബ്രഷ് ചെയ്യുന്നതിനിടെ മുഖമടിച്ച് നിലത്തുവീണു; യുവതിയുടെ കവിളിലൂടെ ടൂത്ത് ബ്രഷ് തുളച്ചുകയറി

Toothbrush |ബ്രഷ് ചെയ്യുന്നതിനിടെ മുഖമടിച്ച് നിലത്തുവീണു; യുവതിയുടെ കവിളിലൂടെ ടൂത്ത് ബ്രഷ് തുളച്ചുകയറി

മോണയുടെ ഭാഗത്ത് തറച്ചിരുന്ന ബ്രഷ് ചെവിയുടെ ഭാഗം വരെ എത്തിയിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ചെന്നൈ: ബ്രഷ് ചെയ്യുന്നതിനിടെ വഴുതിവീണ 34കാരിയുടെ വായില്‍ ടൂത്ത് ബ്രഷ് (toothbrush) തുളച്ചുകയറി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ (surgery) ബ്രഷ് വായില്‍ നിന്ന് നീക്കം ചെയ്തു. കാഞ്ചിപുരം സ്വദേശിനിയായ രേവതിയുടെ വായില്‍ നിന്നാണ് ബ്രഷ് നീക്കം ചെയ്തത്.

    നിലത്ത് മുഖമടിച്ച് വീണതോടെ ബ്രഷ് വായയ്ക്കുള്ളില്‍ കുടുങ്ങിപ്പോയി. പിന്നീട് വായ അടയ്ക്കാനോ തുറക്കാനോ കഴിയാത്ത സാഹചര്യമുണ്ടായി. ഉടന്‍ തന്നെ ബന്ധുക്കള്‍ രേവതിയെ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

    രേവതിയുടെ മോണയുടെ ഭാഗത്ത് തറച്ചിരുന്ന ബ്രഷ് ചെവിയുടെ ഭാഗം വരെ എത്തിയിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കവിള്‍ കീറിയാണ് ടൂത്ത് ബ്രഷ് പുറത്തെടുത്തത്. യുവതി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഉടന്‍ തന്നെ പൂര്‍ണമായി സുഖം പ്രാപിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

    Also read: 'പുടിനും സെലിൻസ്കിക്കും നല്ല ബുദ്ധി തോന്നിക്കണേ'; യുദ്ധം അവസാനിക്കാനായി ക്ഷേത്രത്തിൽ വഴിപാട്

    Student's Complaint| 'ടീച്ചർ തല്ലുന്നു; അറസ്റ്റ് ചെയ്യണം'; പരാതിയുമായി രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ

    ഹൈദരാബാദ്: കുട്ടികൾക്കെതിരെ അധ്യാപകർ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാൽ ഇത്തരം ചില സംഭവങ്ങളിലെങ്കിലും കേസിലും നിയമപ്രശ്നത്തിലും അവസാനിക്കുന്നതും അപൂർവമൊന്നുമല്ല. അധ്യാപകരുടെ ശിക്ഷാ നടപടി പരിധി വിട്ടുവെന്ന് ആരോപിച്ച് രക്ഷിതാക്കൾ പരാതിയുമായി എത്താറുമുണ്ട്. എന്നാൽ, തെലങ്കാനയിൽ ടീച്ചര്‍ തന്നെ വടി ഉപയോഗിച്ച് അടിച്ചെന്ന പരാതിയുമായി രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ബാലൻ നേരെ പൊലീസ് സ്റ്റേഷനിലേയ്ക്ക് കയറി പോവുകയായിരുന്നു.

    അനിൽ നായിക്ക് എന്നു പേരുള്ള രണ്ടാം ക്ലാസുകാരനാണ് മഹബൂബാബാദിലെ പൊലീസ് സ്റ്റേഷനിലെത്തിയത്. ടീച്ചറെപ്പറ്റി പൊലീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ട ബാലൻ, ടീച്ചറെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ കുട്ടിയോടു വനിതാ പോലീസ് ഉദ്യോഗസ്ഥയായ രമാദേവി കാര്യം തിരക്കുകയായിരുന്നു. ടീച്ചര്‍ തന്നെ തല്ലിയെന്നു കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ എന്തിനാണ് ടീച്ചര്‍ അടിച്ചതെന്നു ചോദിച്ചപ്പോള്‍ നന്നായി പഠിക്കാത്തത് കൊണ്ടാണെന്ന് കുട്ടി മറുപടി നല്‍കി. മറ്റേതെങ്കിലും കുട്ടിയെ ടീച്ചര്‍ അടിച്ചോ എന്നു ചോദിച്ചപ്പോള്‍ തന്നെ മാത്രമാണ് ടീച്ചര്‍ ശിക്ഷിച്ചതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.

    Also read: Parrot | ഉടമ മരിച്ചതോടെ തത്ത വിഷാദത്തിന്റെ പിടിയിൽ; വായ തുറന്നാൽ ചീത്തവിളി; മോശം ശബ്ദം കേൾപ്പിക്കുമെന്ന് പുതിയ ഉടമ

    മഹബൂബാബാദ് ജില്ലയിലെ ബയ്യാരം മണ്ഡലിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിയാണ് സ്റ്റേഷനിലെത്തിയ രണ്ടാം ക്ലാസുകാരൻ എന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ പരാതി പോലീസ് വിശദമായി കേള്‍ക്കുകയും ചെയ്തു. അനിലിന്റെ പരാതികേട്ട പൊലീസുകാര്‍ തുടര്‍ന്ന് കുട്ടിയുമായി സ്കൂളിലേയ്ക്ക് തിരിക്കുകയായിരുന്നു. എന്നാൽ സംഭവം ഒത്തുതീര്‍പ്പാക്കാൻ കുട്ടി ഒരുക്കമായിരുന്നില്ല. ഇതിനു ശേഷം നടത്തിയ ഒരു കൗൺസിലിങിലാണ് കുട്ടി ഒത്തുതീര്‍പ്പിനു തയ്യാറായതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
    Published by:Sarath Mohanan
    First published: