ഭോപ്പാൽ: നാല് കാലുകളോടെ പെൺകുഞ്ഞ് ജനിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോർ കമല രാജ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. നവജാത ശിശുവിന് 2.3 കിലോഗ്രാം തൂക്കമുണ്ടെ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാര്‍ പറഞ്ഞു.
ബുധനാഴ്ചയാണ് കമല രാജ ആശുപത്രിയിലെ വനിതാ ശിശുരോഗ വിഭാഗത്തിൽ സിക്കന്ദർ കാമ്പൂ പ്രദേശത്തെ ആരതി കുശ്വാഹ കുഞ്ഞിന് ജന്മം നൽകിയത്. ഭ്രൂണം രണ്ടായി പിരിഞ്ഞു കുഞ്ഞു രൂപപ്പെടുന്ന അവസ്ഥയാണിത്. ശസ്ത്രക്രിയയിലൂടെ രണ്ടു കാലുകൾല നീക്കം ചെയ്താൽ കുഞ്ഞിന് സാധാരണ ജീവിതം സാധ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
Also Read-പൊലീസ് ടെസ്റ്റിൽ യോഗ്യതനേടാൻ തലമുടിക്കുള്ളിൽ എം-സീല്‍ ഒട്ടിച്ച് യുവതി
മറ്റേതെങ്കിലും അവയവങ്ങള്‍ ശരീരത്തില്‍ അധികമായുണ്ടോയെന്നു പരിശോധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിന് ശേഷമായിരിക്കും ശസ്ത്രിക്രിയയിൽ തീരുമാനം എടുക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.