• HOME
  • »
  • NEWS
  • »
  • buzz
  • »
  • Video | അതിവേഗം പാഞ്ഞുവന്ന രണ്ടു കാറുകൾക്കിടയിൽ നിന്നും യുവതി അത്ഭുതകരമായി രക്ഷപെട്ടു

Video | അതിവേഗം പാഞ്ഞുവന്ന രണ്ടു കാറുകൾക്കിടയിൽ നിന്നും യുവതി അത്ഭുതകരമായി രക്ഷപെട്ടു

ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Last Updated :
  • Share this:
    ലോകത്തിന്റെ പല ഭാഗത്തും റോഡപകടങ്ങൾ (road accidents) സാധാരണമാണ്. ലോകാരോഗ്യ സംഘടനയുടെ (World Health Organisation - WHO) സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, റോഡ് അപകടങ്ങളിൽ നിന്ന് പ്രതിവർഷം 1.3 ദശലക്ഷം മരണങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുന്നു. ഈ ഡിജിറ്റൽ യുഗത്തിൽ സിസിടിവിയിലോ മൊബൈൽ ഫോണുകളിലോ പതിഞ്ഞ ഇത്തരം നിരവധി അപകടങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടാറുണ്ട്. ജീവൻ നഷ്‌ടപ്പെടുത്തുന്ന തരത്തിലെ അപകടങ്ങളുടെ ഒപ്പം തന്നെ അത്ഭുതകരമായ രക്ഷപ്പെടലുകൾ ചിലപ്പോഴെല്ലാം സംഭവിക്കാറുമുണ്ട്.

    ഈ വീഡിയോകൾ പലരിലും ഞെട്ടൽ ഉളവാക്കുന്നതാണ്.  അവയിൽ ഭൂരിഭാഗവും ഒരാൾ മരണത്തോട് അടുത്ത നിലയിലാണ് രക്ഷപെടുന്നത് എന്നത് തന്നെ കാരണം. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. റോഡു മുറിച്ചുകടക്കുന്ന ഒരു സ്ത്രീയെ, അമിതവേഗതയിൽ വരുന്ന രണ്ട് വാഹനങ്ങളിൽ ഇടിച്ചു, ഇല്ല എന്ന തരത്തിലാണ് പോകുന്നത്. എന്നാൽ യുവതിയെ ഇടിക്കാതിരിക്കാൻ രണ്ട് വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ തുടക്കത്തിൽ, തിരക്കേറിയ റോഡ് മുറിച്ചുകടക്കാൻ മൂന്ന് സ്ത്രീ കാൽനടയാത്രക്കാർ തയ്യാറെടുക്കുന്ന കാഴ്ചയാണുള്ളത്.

    അവരിൽ രണ്ടുപേർ ട്രാഫിക്ക് കടന്നുപോകുന്നതിനായി ക്ഷമയോടെ കാത്തിരിക്കുമ്പോൾ, മൂന്നാമത്തേയാൾ അൽപ്പം അശ്രദ്ധയായി വേഗത്തിൽ നടക്കാൻ തുടങ്ങുന്നു. ആ അശ്രദ്ധ അവരുടെ ജീവൻ നഷ്‌ടപ്പെടുത്തുന്ന സാഹചര്യത്തിൽ എത്തുമായിരുന്നേനെ. എന്നാൽ രണ്ടു കാറുകൾ പരസ്പരം കൂട്ടിമുട്ടി കാൽനടയാത്രക്കാരി രക്ഷപെടുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ചുവടെ കാണാം:








    View this post on Instagram






    A post shared by ViralHog (@viralhog)






    അവസാന നിമിഷം രണ്ട് കാറുകളും വളഞ്ഞ് പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. സ്ത്രീയുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഭാഗ്യവശാൽ, കാർ യാത്രക്കാർക്ക് ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചതായി തോന്നുന്നില്ല.

    'അശ്രദ്ധയായ കാൽനടയാത്രക്കാരി കാർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു' എന്ന അടിക്കുറിപ്പോടെയാണ് സോഷ്യൽ മീഡിയ ഹാൻഡിൽ വൈറല് ഹോഗ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലോകത്തിന്റെ ഏത് ഭാഗത്താണ് അപകടമുണ്ടായതെന്ന് വീഡിയോയിലോ അടിക്കുറിപ്പിലോ പ്രത്യേകിച്ച് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, തെരുവ് മുറിച്ചുകടക്കുമ്പോൾ ഒരാൾ എത്രമാത്രം ശ്രദ്ധാലുവായിരിക്കണം എന്ന കാര്യത്തിൽ പലരുടെയും കണ്ണ് തുറപ്പിക്കുന്നതായി ഈ വീഡിയോ തീർച്ചയായും പ്രവർത്തിക്കുന്നു.

    Summary: A latest video surfaced on the internet shows how a woman had a very miraculous escape between two speeding cars. The woman, along with two others, were waiting to cross the road when the cars were speeding up. The breath taking visuals have generated quite a shock among netizens and are widely circulated on social media
    Published by:user_57
    First published: