• HOME
  • »
  • NEWS
  • »
  • buzz
  • »
  • വളർത്തു നായയെ തിരയാൻ വിമാനം വാടകയ്ക്കെടുത്ത് യുവതി; വിവരം നല്കുന്നവർക്ക് 5 ലക്ഷം രൂപയും വാഗ്ദാനം

വളർത്തു നായയെ തിരയാൻ വിമാനം വാടകയ്ക്കെടുത്ത് യുവതി; വിവരം നല്കുന്നവർക്ക് 5 ലക്ഷം രൂപയും വാഗ്ദാനം

നീലക്കണ്ണുള്ള തന്റെ നായയെ അന്വേഷിക്കുന്നതിനായി www.bringjacksonhome.com എന്ന വെബ്സൈറ്റ് എമിലി രൂപീകരിച്ചു

Dog

Dog

  • News18
  • Last Updated :
  • Share this:
    വളർത്തു മൃഗങ്ങൾ എല്ലാവർക്കും വളരെ പ്രിയപ്പെട്ടതാണ്. നായകളാണെങ്കിൽ പ്രത്യേകിച്ച് പറയേണ്ടതുമില്ല. അവറ്റകൾക്കായി എന്ത് വേണമെങ്കിലും ചെയ്യാൻ ഉടമസ്ഥർ തയ്യാറായിരിക്കും. മോഷണം പോയ തന്റെ നായയെ അന്വേഷിക്കുന്നതിനായി സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള യുവതി ചെയ്ത കാര്യമാണ് ഇപ്പോൾ വാർത്തളിൽ നിറയുന്നത്. ഒരു കടയുടെ മുന്നിൽ നിന്നു കാണാതായ അഞ്ചു വയസുള്ള തന്റെ നായയെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 7000 ഡോളർ (ഏകദേശം 5 ലക്ഷം രൂപ) ആണ് യുവതിയുടെ വാഗ്ദാനം.

    Also Read-'സാന്‍റ ' ആയി വിരാട് കോലി: അപ്രതീക്ഷിത 'സർപ്രൈസ്' കണ്ട് ഞെട്ടി കുട്ടികൾ

    ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സാൻഫ്രാന്‍സിസ്കോ സ്വദേശി എമിലി തലെര്‍മോയുടെ വളർത്തു നായ ആയ ജാക്സണെ കാണാതായത്. നായയെ കെട്ടിയിരുന്ന ബ‍ഞ്ചിന് അരികിലേക്ക് ഒരു അജ്ഞാതനായ വ്യക്തി നടന്നടുക്കുന്നത് സിസിറ്റിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതി തിരച്ചിലിനായി ഇറങ്ങിയത്. നീലക്കണ്ണുള്ള തന്റെ നായയെ അന്വേഷിക്കുന്നതിനായി www.bringjacksonhome.com എന്ന വെബ്സൈറ്റ് എമിലി രൂപീകരിച്ചു. ഇതിലാണ് കണ്ടെത്തുന്നവർക്ക് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്.

    ഇതിന് പുറമെ ഈ വെബ്സൈറ്റിന്റെ വിവരങ്ങൾ അടങ്ങിയ ബാനറുമായി നാട് മുഴുവൻ ചുറ്റാൻ ഒരു വിമാനവും എമിലി വാടകയ്ക്കെടുത്തിട്ടുണ്ട്. താൻ ഒറ്റയ്ക്കാണെന്നും തന്റെ ആവശ്യം ആളുകളിലേക്കെത്താൻ സഹായം ആവശ്യമുണ്ടെന്നുമാണ് ഇതിന് കാരണമായി അവർ പറയുന്നത്.
    Published by:Asha Sulfiker
    First published: