യാത്രകള്‍ക്കിടയില്‍ (travel) പല ആളുകളും അരോചകമായ പലകാര്യങ്ങളും ചെയ്യുന്നത് നമ്മള് കണ്ടിട്ടുണ്ട്. പലതും വളരെ വിചിത്രമായ സംഭവങ്ങളും ചിലപ്പോഴും ചില കോമാളിത്തരങ്ങളും ഒക്കെയാകാം. അത്തരത്തിൽ ഒരു വിമാന (flight) യാത്രയ്ക്കിടെ നടന്ന സംഭവത്തിന്റെ വീഡിയോ (video) ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ (social media) വൈറലാകുകയാണ്.
വിന്‍ഡോ സീറ്റിലേയ്ക്ക് എത്താന്‍ മറ്റ് യാത്രക്കാരുടെ മുകളിലൂടെ കടന്നുപോകുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. വിമാനയാത്രക്കിടെയാണ് സംഭവം. വിമാനം ഏതാണെന്നോ ഈ യുവതി ആരാണെന്നോ എന്നൊന്നും വ്യക്തമല്ല. എതിര്‍വശത്തെ സീറ്റില്‍ ഇരിക്കുന്ന ആരോ ആണ് ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. ഒരാളുടെ മടിയിലിരിക്കുന്ന കുഞ്ഞിനെക്കൂടി മറികടന്ന് വേണമായിരുന്നു യുവതിയ്ക്ക് തന്റെ വിന്‍ഡോ സീറ്റിലേയ്ക്ക് എത്താന്‍. അവരുടെ മുകളില്‍ കൂടി യുവതി ചാടിക്കടക്കുന്നതും വീഡിയോയില്‍ കാണാം.
19 സെക്കന്റാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയുടെ ദൈര്‍ഘ്യം. വളരെ മോശം പ്രവര്‍ത്തിയാണ് ഈ യുവതി ചെയ്തത് എന്നാണ് സോഷ്യല്‍ മീഡിയയിൽ ഉയര്‍ന്നു വരുന്ന അഭിപ്രായം. സഹയാത്രികരോട് എഴുന്നേറ്റ് മാറാന്‍ ഇവര്‍ക്ക് ആവശ്യപ്പെടാമായിരുന്നു എന്നും ചിലര്‍ കമന്റ് ചെയ്യുന്നു. എന്നാല്‍ ഓരോ തവണയും യുവതി പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ യാത്രക്കാര്‍ എഴുന്നേറ്റ് മാറി കൊടുക്കേണ്ടി വരുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും യുവതിയുടെ രീതി വളരെ എളുപ്പമാണെന്നും ഒരു ട്വിറ്റര്‍ യൂസര്‍ കമന്റ് ചെയ്തു. സഹയാത്രികര്‍ എന്തെങ്കിലും ബുദ്ധിമുട്ട് യുവതിയെ അറിയിച്ചിരുന്നോ എന്നാണ് ചില ആളുകള്‍ക്ക് അറിയേണ്ടത്. പക്ഷേ, യുവതിയുടെ പ്രവര്‍ത്തി അല്പം അരോചകമായി എന്നാണ് സഹയാത്രികരുടെ മുഖഭാവത്തിലൂടെ മനസ്സിലാകുന്നത്.
The most criminal activity I’ve ever seen on an airplane. This woman was hopping over other passengers the whole 7 hour flight. @PassengerShame pic.twitter.com/drET3BGBWv
— brandon🚀 (@In_jedi) June 15, 2022
ബ്രാന്സണ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വിമാനത്തിനകത്ത് വെച്ച കണ്ട ഏറ്റവും വലിയ കുറ്റകൃത്യം എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് പേരെ മറികടന്നുകൊണ്ടാണ് യുവതി തന്റെ സീറ്റില്‍ എത്തുന്നത്. ശുചിമുറിയില്‍ പോയി വന്ന ഇവര്‍ ആളുകളുടെ മുകളിലൂടെ ചാടിക്കടക്കുന്നത് അനാരോഗ്യകരമായി കരുതുന്നവരും ഉണ്ട്.
I have no issue with this and it doesn’t appear that those seated next to her do either. Did they complain or is it only you?
— Mary Moody (@MaryMoody1976) June 18, 2022
വിമാന യാത്രയ്ക്കിടെ ഇത്തരത്തില്‍ വ്യത്യസ്തമായ പല സംഭവങ്ങളും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ വലിയ അപകടങ്ങള്‍ വരുത്തി വെച്ചേക്കാവുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. അത്തരത്തില്‍ ഒന്നാണ് നേരത്തെ ഡല്‍ഹിയില്‍ നിന്നും വാരണാസിയിലേയ്ക്കുള്ള വിമാനയാത്രയ്ക്കിടെ സംഭവിച്ചത്. ഒരു യാത്രക്കാരന് എമര്‍ജന്‍സി വാതില്‍ തുറന്നു പുറത്തേക്കു ചാടാന്‍ ശ്രമിച്ചതാണ് സംഭവം. വിമാനത്തിലെ ജീവനക്കാര്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതുവരെ ഇയാളെ തടഞ്ഞു വെക്കുകയായിരുന്നു. യാത്രയില്‍ ഉടനീളം ഇയാള്‍ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. ഫുള്‍പൂരിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ പറയുന്നതനുസരിച്ച്, മാനസികവിഭ്രാന്തിയോടെയായിരുന്നു ഇയാളുടെ പെരുമാറ്റം. വിമാനം യാത്ര തുടങ്ങിയതു മുതല്‍ ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. അതിനിടെയാണ് പെട്ടെന്ന് എമര്‍ജന്‍സി വാതിലിന് അടുത്തേക്ക് ഓടിയെത്തി, അത് തുറന്നു പുറത്തേക്കു ചാടാന്‍ ശ്രമിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.