HOME /NEWS /Buzz / Baby with two Heads | ഏറെക്കാലം കാത്തിരുന്ന് പിറന്ന കുഞ്ഞിന് രണ്ട് തലയും മൂന്ന് കൈകളും

Baby with two Heads | ഏറെക്കാലം കാത്തിരുന്ന് പിറന്ന കുഞ്ഞിന് രണ്ട് തലയും മൂന്ന് കൈകളും

കേസിന്റെ ഗൗരവവും അപൂര്‍വതയും കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ കുഞ്ഞിനെ ഇന്‍ഡോറിലെ മഹാരാജ യശ്വന്തറാവു ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

കേസിന്റെ ഗൗരവവും അപൂര്‍വതയും കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ കുഞ്ഞിനെ ഇന്‍ഡോറിലെ മഹാരാജ യശ്വന്തറാവു ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

കേസിന്റെ ഗൗരവവും അപൂര്‍വതയും കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ കുഞ്ഞിനെ ഇന്‍ഡോറിലെ മഹാരാജ യശ്വന്തറാവു ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

  • Share this:

    നവജാത ശിശുക്കളില്‍ (Newborn) ജനിതക വൈകല്യങ്ങളും വളര്‍ച്ചാ മുരടിപ്പും ഉണ്ടായതായുള്ള സംഭവങ്ങള്‍ ഇടയ്ക്കിടെ നാം കാണാറുണ്ട്. എന്നാല്‍ മധ്യപ്രദേശില്‍ അപൂര്‍വ്വമായ രീതിയില്‍ ജനിച്ച ഒരു ശിശു എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ബുധനാഴ്ച മധ്യപ്രദേശിലെ (Madhya Pradesh) രത്ലമില്‍ ഒരു സ്ത്രീ രണ്ട് തലകളും മൂന്ന് കൈകളുമുള്ള കുഞ്ഞിനാണ് ജന്മം നല്‍കിയത്.

    കേസിന്റെ ഗൗരവവും അപൂര്‍വതയും കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ കുഞ്ഞിനെ ഇന്‍ഡോറിലെ മഹാരാജ യശ്വന്തറാവു ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കുഞ്ഞിന്റെ മൂന്നാമത്തെ കൈ രണ്ട് തലകള്‍ക്കിടയിലായി പിന്നിലേക്ക് ചൂണ്ടുന്ന വിധത്തിലാണെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡൈസെഫാലിക് പാരപാഗസ് (Dicephalic Parapagus) എന്ന് വിളിക്കുന്ന അവസ്ഥയിലാണ് കുഞ്ഞിപ്പോൾ ഉള്ളത്.

    കുഞ്ഞ് സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ സഹായത്തോടെ ബുദ്ധിമുട്ടുകൾ ഇല്ലാതെ കഴിയുകയാണെന്ന് ഇന്‍ഡോറിലെ എം വൈ ഹോസ്പിറ്റലിലെ ഡോ. ബ്രജേഷ് ലഹോട്ടി അറിയിച്ചു. ഗർഭകാലത്തെ സോണോഗ്രാഫി പരിശോധനയുടെ സമയത്ത് സാധാരണ ഇരട്ടകുട്ടികളാണെന്നാണ് ഡോക്റ്റർമാർ അനുമാനിച്ചിരുന്നത്‌. ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം കുട്ടികള്‍ ഒന്നുകില്‍ ഗര്‍ഭപാത്രത്തിൽ വെച്ച് തന്നെയോ അല്ലെങ്കിൽ ജനിച്ച് 48 മണിക്കൂറിനുള്ളിലോ മരിക്കുന്നു. ശസ്ത്രക്രിയയിലൂടെ ചിലപ്പോള്‍ ഈ കുട്ടികള്‍ക്ക് സാധാരണ ജീവിതം ലഭിച്ചേക്കാം. എന്നാല്‍ ഇത്തരം കുട്ടികളില്‍ 60 മുതല്‍ 70 ശതമാനം വരെ അതിജീവിക്കുന്നില്ല.

    ഡൈസെഫാലിക് പാരപാഗസ് വളരെ അപൂര്‍വമായ ഒരു അവസ്ഥയാണ്. ഈ രീതിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ 'രണ്ട് തലയുള്ള കുഞ്ഞുങ്ങള്‍' എന്ന് വിളിക്കാറുണ്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ പ്രകാരം, ഈ അവസ്ഥ 50,000 മുതല്‍ 100,000 വരെ ആളുകളിൽ ഒരാളെ വീതം ബാധിക്കുന്നു. ഈ രീതിയില്‍ ജനിക്കുന്ന 60 ശതമാനം പേരും പ്രസവ സമയത്ത് തന്നെയോ അല്ലെങ്കിൽ ജനിച്ച് അധികം താമസിയാതെയോ മരിക്കുന്നതിനാല്‍, ജീവനുള്ള 200,000 കുഞ്ഞുങ്ങളില്‍ ഒരാളെ വീതമാണ് ഈ അവസ്ഥ ബാധിക്കുന്നത്.

    കൈകാലുകളുടെയും അവയവങ്ങളുടെയും കൂടിചേരല്‍ ഓരോ കേസിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അനെന്‍സ്ഫാലിക് എന്ന് വിളിക്കപ്പെടുന്ന അവസ്ഥയിൽ ഒരു തല മാത്രമേ ഭാഗികമായി വികസിച്ചിട്ടുണ്ടാകൂ. രണ്ട് പൂര്‍ണ്ണഹൃദയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളുമുണ്ട്. ഇവരില്‍ അതിജീവനത്തിനുള്ള സാധ്യതകള്‍ സമാനരായ മറ്റു കുഞ്ഞുങ്ങളെക്കാൾ കൂടുതലായിരിക്കും. കൈകളുടെ ആകെ എണ്ണവും വ്യത്യാസപ്പെടാം, അത് രണ്ടോ മൂന്നോ നാലോ ആകാം.

    രാജ്യത്ത് ഡൈസ്ഫാലിക് പാരപാഗസിന്റെ ആദ്യ കേസല്ല ഇത്, 2019 നവംബറില്‍ മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ ഒരു സ്ത്രീ രണ്ട് തലകളും മൂന്ന് കൈകളുമുള്ള, പരസ്പരം ഒട്ടിച്ചേർന്ന നിലയിലുള്ള ഇരട്ടകള്‍ക്ക് ജന്മം നല്‍കിയിരുന്നു. 2017 ല്‍ രണ്ട് ആണ്‍കുട്ടികളും ഇതേ അവസ്ഥയില്‍ ജനിച്ചിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അവര്‍ ജനിച്ച് 24 മണിക്കൂറിന് ശേഷം മരിച്ചു.

    First published:

    Tags: Madhya Pradesh