HOME /NEWS /Buzz / യൂറോ കപ്പ് സെമി ഫൈനൽ കാണാൻ കളളം പറഞ്ഞ് സിക്ക് ലീവെടുത്ത യുവതിയുടെ ജോലി തെറിച്ചു

യൂറോ കപ്പ് സെമി ഫൈനൽ കാണാൻ കളളം പറഞ്ഞ് സിക്ക് ലീവെടുത്ത യുവതിയുടെ ജോലി തെറിച്ചു

നീനയും കൂട്ടുകാരിയും ഗോൾ നേട്ടം ആഘോഷിക്കുന്നത് ടെലിവിഷൻചാനലുകളിൽ പകർത്തുകയും അതിന് പിന്നാലെ തന്നെ അത് വൈറൽ ആവുകയും ചെയ്തിരുന്നു.

നീനയും കൂട്ടുകാരിയും ഗോൾ നേട്ടം ആഘോഷിക്കുന്നത് ടെലിവിഷൻചാനലുകളിൽ പകർത്തുകയും അതിന് പിന്നാലെ തന്നെ അത് വൈറൽ ആവുകയും ചെയ്തിരുന്നു.

നീനയും കൂട്ടുകാരിയും ഗോൾ നേട്ടം ആഘോഷിക്കുന്നത് ടെലിവിഷൻചാനലുകളിൽ പകർത്തുകയും അതിന് പിന്നാലെ തന്നെ അത് വൈറൽ ആവുകയും ചെയ്തിരുന്നു.

  • Share this:

    യൂറോ 2020 ചാമ്പ്യൻഷിപ്പ് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ ഹരം കൊള്ളിച്ച മത്സരമായിരുന്നു. ആരാധകർ അവരുടെ രാജ്യങ്ങളെയും പ്രിയ താരങ്ങളെയും പിന്തുണയ്ക്കാൻ മത്സരിച്ചപ്പോൾ ഇംഗ്ലണ്ടിലെ ഒരു ഫുട്ബോൾ ആരാധികയ്ക്ക് യൂറോ കപ്പ് കാരണം സ്വന്തം ജോലി തന്നെ നഷ്ടപ്പെട്ടു.

    കഴിഞ്ഞയാഴ്ച നീന ഫാറൂഖി എന്ന യുവതി വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ഡെൻമാർക്കും തമ്മിലുള്ള യൂറോ കപ്പ് സെമി ഫൈനൽ മത്സരം കാണുന്നതിന് ഓഫീസിൽ നിന്ന് ലീവെടുത്തു. ഓഫീസിൽ ജീവനക്കാർ കുറവായതിനാൽ മാനേജ്‌മെന്റിനോട് സത്യം പറഞ്ഞാൽ തനിക്ക് അവധി ലഭിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് സിക്ക് ലീവെടുത്താണ് കളി കാണാൻ പോയത്. എന്നാൽ മത്സരത്തിന്റെ ലൈവ് ദ്യശ്യങ്ങളിൽ നീന പ്രത്യക്ഷപ്പെട്ടതോടെ കമ്പനി നീനക്കെതിരെ നടപടി എടുക്കുകയായിരുന്നുവെന്ന് മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

    സിക്ക് ലീവെടുത്ത് സുഹൃത്തിനൊപ്പമാണ് നീന കളി കാണാൻ സ്റ്റേഡിയത്തിലെത്തിയത്. കളിയുടെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് സമനില ഗോൾ നേടിയപ്പോൾ നീന വെംബ്ലിയിൽ 60,000ത്തിലധികം കാണികൾക്കൊപ്പം ആഹ്ളാദപ്രകടനത്തിൽ അണി ചേർന്നു. നീനയും കൂട്ടുകാരിയും ഗോൾ നേട്ടം ആഘോഷിക്കുന്നത് ചാനലുകാർ ടെലിവിഷനിൽ പകർത്തി. ക്യാമറ അവരെ സൂം ഇൻ ചെയ്യുകയും അവരുടെ മുഖം ലക്ഷക്കണക്കിന് കാഴ്ചക്കാർക്ക് ദൃശ്യമാവുകയും ചെയ്തു.

    ഇതേ ആരവക്കാരുടെ ഒരു സ്ക്രീൻഷോട്ട് ടെലിവിഷൻ അവതാരക സ്റ്റേസി ഡൂലി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കിട്ടിരുന്നു. സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് നീന തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലും ചിത്രം പോസ്റ്റുചെയ്‌തു. എന്നാൽ നീനയുടെ സന്തോഷം അധിക സമയം നീണ്ടു നിന്നില്ല. വെസ്റ്റ് യോർക്ക്ഷയർ ആസ്ഥാനമായുള്ള ഡെക്കിംഗ് ആൻഡ് ക്ലാഡിംഗ് കമ്പനിയായ കോമ്പോസിറ്റ് പ്രൈമിന്റെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസറായിരുന്ന നീനയുടെ ജോലി ഇതോടെ തെറിച്ചു.









    View this post on Instagram






    A post shared by Futadictos (@futadictos_mx)



    മത്സരശേഷം ലണ്ടനിൽ നിന്ന് ബ്രാഡ്‌ഫോർഡിലേക്ക് മടങ്ങുന്നതിനിടെയാണ് നീനയെ പിരിച്ചുവിട്ട വിവരം കമ്പനി അധികൃതർ അറിയിക്കുന്നതെന്ന് ദി ടെലിഗ്രാഫിനോട് സംസാരിച്ച നീന പറഞ്ഞു. മത്സരത്തിനിടെ ഗ്യാലറിയിൽ തന്നെ കണ്ടതായി ബോസ് അറിയിച്ചതായും നീന കൂട്ടിച്ചേർത്തു. ജോലിയിൽ നിന്ന് പുറത്താക്കുന്നത് ഓഫീസ് മാനേജ്‌മെന്റിന്റെ തീരുമാനമാണെന്നും താൻ ചെയ്തതിന്റെ അനന്തര ഫലമായാണ് അവർ ഇങ്ങനെ ഒരു നടപടി സ്വീകരിച്ചതെന്നും നീന എന്ന 37 കാരി പറഞ്ഞു. ജോലി നഷ്ടപ്പെട്ടതിൽ വിഷമമുണ്ടെങ്കിലും ചരിത്രപരമായ ഈ മത്സരം നേരിട്ട് കാണാനായതിൽ സന്തോഷമുണ്ടെന്നും നീന പറഞ്ഞു.

    യൂറോ കപ്പ് സെമിയിൽ ഡെന്മാർക്കിനെ തോൽപ്പിച്ച് ഫൈനലിലേക്ക് മുന്നേറിയ ഇംഗ്ലണ്ട്  പക്ഷെ ഫൈനൽ മത്സരത്തിൽ ഇറ്റലിയോട് പരാജയപ്പെട്ടിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടത്. സെമിയിൽ ഇംഗ്ലണ്ട് ജയിച്ചതിൻറെ ഭാഗമായി ലണ്ടനിൽ ഞായറാഴ്ച മുഴുവൻ ആളുകൾ ആഘോഷത്തിലായിരുന്നു. ഇംഗ്ലണ്ട് ടീമിനെ പിന്തുണച്ച് പതാകയേന്തിയും, ജഴ്‌സി അണിഞ്ഞും നിരവധി പേരാണ് നഗരത്തിൽ ചുറ്റിയടിച്ചത്.

    First published:

    Tags: Denmark, England, Euro cup, Euro cup 2020, Uk