നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 'തൊട്ടു തൊട്ടില്ല'; കരടിയുടെയും കുഞ്ഞുങ്ങളുടെയും തൊട്ടടുത്ത് പോയി; യുവതിയ്ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്

    'തൊട്ടു തൊട്ടില്ല'; കരടിയുടെയും കുഞ്ഞുങ്ങളുടെയും തൊട്ടടുത്ത് പോയി; യുവതിയ്ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്

    ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍  പ്രചരിക്കുന്നത് കരടിയുടേയും കരടികുഞ്ഞുങ്ങളുടേയും അടുത്തേക്ക് പോയതിന് ഒരു സ്തീയെ ജയിലിലടച്ച വാര്‍ത്തയാണ്

    • Share this:
      മൃഗശാലയിലും നാഷണല്‍ പാര്‍ക്കുകളിലെല്ലാം പോയി മൃഗങ്ങളെ കാണുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ കൗതുകമുണര്‍ത്തുന്ന കാര്യമാണ്. മൃഗങ്ങളെ അടുത്തേക്ക് പോകരുതെന്ന വിലക്കും അത്തരം പാര്‍ക്കുകളില്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍  പ്രചരിക്കുന്നത് കരടിയുടേയും കരടികുഞ്ഞുങ്ങളുടേയും അടുത്തേക്ക് പോയതിന് ഒരു സ്തീയെ ജയിലിലടച്ച വാര്‍ത്തയാണ്.

      യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ നടന്ന സംഭവത്തിന്റെ പേരിലാണ് ഇല്ലിനോയില്‍ സ്വദേശിയായ സാമന്ത ഡെറിംഗ്‌സാമന്ത റെഡ്ഡിക്കെതിരെ കേസെടുത്. സാമന്ത കരടിയുടെയും കരടിക്കുഞ്ഞുങ്ങളുടെയും തൊട്ടടുത്തുപോവുകയും അവിടെനിന്നും മാറാന്‍ വിസമ്മതിക്കുകയും ചെയ്തു. അതിന് അവര്‍ക്കെതിരെ കേസ് എടുത്ത് നാല് ദിവസത്തേക്ക് ജയിലിലടച്ചിരിക്കുകയാണ്. 100 യാര്‍ഡിനുള്ളില്‍ വന്യജീവികളെ മനപ്പൂര്‍വ്വം വളരെ അടുത്ത് സമീപിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു എന്ന കുറ്റം അവര്‍ സമ്മതിക്കുകയും ചെയ്തു. മെയ് മാസത്തിലാണ് സംഭവം നടന്നത്.

      മറ്റ് സന്ദര്‍ശകര്‍ അവരുടെ കാറുകളിലേക്ക് പിന്‍വാങ്ങുമ്പോള്‍ ഡെറിംഗ് കരടിയുടെയും രണ്ട് കുഞ്ഞുങ്ങളുടെയും ഫോട്ടോകള്‍ എടുക്കുന്നതായി ഒരു വീഡിയോയില്‍ കാണുന്നത്. കരടി അവളുടെ പെരുമാറ്റത്തില്‍ അസ്വസ്ഥമാവുകയുമുണ്ട്. വിശാലമായ യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനത്തിലേക്കുള്ള സന്ദര്‍ശകര്‍ക്ക് കരടിയുടെ 100 യാര്‍ഡിനുള്ളില്‍ കയറുന്നതിനോ കരടിയ്ക്ക് ഭക്ഷണം നല്‍കുന്നതിനോ ചിത്രമെടുക്കാന്‍ അതിനെ സമീപിക്കുന്നതിനോ അനുവാദമില്ല.

      എന്നാല്‍ ഈ പ്രവൃത്തി ചെയ്ത സാമന്തയ്ക്ക് ജയില്‍ ശിക്ഷയ്ക്ക് പുറമേ, 1,000 ഡോളര്‍ പിഴയും 1,000 ഡോളര്‍ കമ്മ്യൂണിറ്റി സര്‍വീസ് പേയ്മെന്റും വന്യജീവി സംരക്ഷണ ഫണ്ടിലേക്ക് നല്‍കാനും ഉത്തരവിട്ടതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. വ്യോമിംഗ്, ഐഡഹോ, മൊണ്ടാന എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന യെല്ലോസ്റ്റോണില്‍ നിന്നും അവളെ ഒരു വര്‍ഷത്തേക്ക് വിലക്കിയിട്ടുമുണ്ട്.

      'യെല്ലോസ്‌റ്റോണ്‍ ഒരു മൃഗശാല അല്ലായെന്നും നാഷണല്‍ പാര്‍ക്കാണെന്നും, അതിനാല്‍ മൃഗങ്ങള്‍ എപ്പോള്‍ എങ്ങനെ അടുത്ത് വരും
      എങ്ങനെ പ്രതികരിക്കും എന്ന് പറയാനാവില്ലെന്നും യുഎസ് അറ്റോര്‍ണി ബോബ് മുറേ പറഞ്ഞു. കുഞ്ഞുങ്ങളുള്ള കരടിയുടെ അടുത്ത് പോകുന്നത് അങ്ങേയറ്റത്തെ വിഡ്ഢിത്തമാണെന്നും ഡെറിംഗ് ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

      ഗ്രിസ്ലി കരടികള്‍ സാധാരണയായി ആളുകളുമായുള്ള ഇടപെടല്‍ ഒഴിവാക്കുന്നവയാണ്. എന്നിരുന്നാലും ഭക്ഷണം ലഭ്യമാണെങ്കിലോ ഭീഷണി ഉണ്ടെന്ന് തോന്നുകയാണെങ്കിലോ, പ്രത്യേകിച്ച് കുഞ്ഞുങ്ങളുമായി പോകുമ്പോള്‍ മാത്രമാണ് അവ മനുഷ്യരുടെ അടുത്തേക്ക് വരുന്നത്. മില്ല്യണ്‍ കണക്കിന് സന്ദര്‍ശകരെത്തുന്ന ഇടമാണ് യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക്.
      Published by:Karthika M
      First published:
      )}