• HOME
 • »
 • NEWS
 • »
 • buzz
 • »
 • Train | ട്രെയിനില്‍ തീപിടുത്തം; പുഴയിലേയ്ക്ക് എടുത്ത് ചാടി യുവതി; വീഡിയോ വൈറൽ

Train | ട്രെയിനില്‍ തീപിടുത്തം; പുഴയിലേയ്ക്ക് എടുത്ത് ചാടി യുവതി; വീഡിയോ വൈറൽ

സംഭവം നടക്കുമ്പോള്‍ 200 യാത്രക്കാരായിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇതിനിടയില്‍ യാത്രക്കാരിയായ ഒരു സ്ത്രീ (woman)ട്രെയിനില്‍ നിന്ന് താഴെയുള്ള പുഴയിലേയ്ക്ക് ചാടി

 • Last Updated :
 • Share this:
  വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബോസ്റ്റണില്‍ ഒരു ട്രെയിനില്‍ (train) തീപിടുത്തമുണ്ടായത് (fire). മസാച്യുസെറ്റ്‌സിലെ മിസ്റ്റിക് നദിയ്ക്ക് (river) കുറുകെയുള്ള പാലത്തില്‍ വെച്ചായിരുന്നു തീ പിടുത്തമുണ്ടായത്. സംഭവം നടക്കുമ്പോള്‍ 200 യാത്രക്കാരായിരുന്നു (passangers)ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇതിനിടയില്‍ യാത്രക്കാരിയായ ഒരു സ്ത്രീ (woman)ട്രെയിനില്‍ നിന്ന് താഴെയുള്ള പുഴയിലേയ്ക്ക് ചാടി. രക്ഷാപ്രവര്‍ത്തകര്‍ ഇവരെ രക്ഷിക്കുകയും സുരക്ഷിതമായി കരയില്‍ എത്തിയ്ക്കുകയും ചെയ്തു. യുവതിയ്ക്ക് പരിക്കുകളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ (report).

  ട്രെയിനിന്റെ പുറക് വശത്തെ ഏണിയിലൂടെ പുറത്തേയ്ക്ക് വരാന്‍ എല്ലാവരോടും ആവശ്യപ്പെട്ടെങ്കിലും പലരും അതിന് തയ്യാറാകാതെ പുഴയിലേയ്ക്ക് എടുത്ത് ചാടി, ചിലര്‍ ജനലുകള്‍ തകര്‍ത്ത് പുറത്ത് കടന്നു എന്ന് യാത്രക്കാരില്‍ ഒരാളായ ഓബ്രെ ചാള്‍സ് പറഞ്ഞു. 'ഒരു സ്ത്രീ എന്റെ പുറകിലൂടെ നിലവിളിച്ചുകൊണ്ട് ഓടി വരുന്നുണ്ടായിരുന്നു. ചാടരുത് എന്ന് അവരോട് പറഞ്ഞു, എന്നാല്‍ അവര്‍ പുഴയിലേയ്ക്ക് എടുത്ത് ചാടി. യുവതി പുഴയിലൂടെ നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ് പിന്നീട് കണ്ടത്' ചാള്‍സ് വ്യക്തമാക്കി.

  ഒരു ലോഹക്കഷ്ണമാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. 1980 മുതല്‍ ഈ ലോകക്കഷ്ണം തീവണ്ടിയുടെ അടിത്തട്ടിലുണ്ട്. ഇത് അഴിഞ്ഞ് റെയിലുമായി ഉരഞ്ഞാണ് തീ ഉണ്ടായത്. ഇവിടെ ഉണ്ടായിരുന്ന വിവിധ വസ്തുക്കള്‍ക്ക് തീ പിടിച്ചതോടെ അത് ആളിപ്പടരാന്‍ തുടങ്ങി. ഇത്തരം ദൗര്‍ഭാഗ്യകരമായ കാര്യങ്ങള്‍ ഒഴിവാക്കാന്‍ എപ്പോഴും പരമാവധി ജാഗ്രത പുലര്‍ത്താന്‍ തങ്ങള്‍ ശ്രമിക്കാറുണ്ടെന്ന് മസാച്യുസെറ്റ്‌സ് ബേ ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിറ്റിയുടെ ജിഎം സ്റ്റീവ് പോഫ്താക് പറഞ്ഞു.  ബോഗികളില്‍ പുക നിറഞ്ഞതോടെ യാത്രക്കാര്‍ ജനാലകള്‍ വഴി പുറത്തേയ്ക്ക്‌
  ചാടുന്നതിന്റെ പല ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ ആളപായമില്ല.

  ട്രെയിന്‍ അപകടങ്ങളെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തു വരാറുണ്ട്. കുറച്ച് നാള്‍ മുന്‍പ് ഫരീദാബാദില്‍ വെച്ച് ട്രെയിന്‍ ഇടിച്ചാണ് റോക്കി എന്ന നായയുടെ കാലുകള്‍ നഷ്ടമായത്. അനങ്ങാന്‍ കഴിയാതെ റെയില്‍വേ ട്രാക്കില്‍ കിടന്ന റോക്കിയെ ആര്‍പിഎഫ് കോണ്‍സ്റ്റബിളാണ് കണ്ടെത്തിയത്. പീപ്പിള്‍ ഫോര്‍ അനിമല്‍സ് (പിഎഫ്എ) ട്രസ്റ്റ് നടത്തുന്ന ഒരു ഷെല്‍ട്ടര്‍ ഹോമിലേക്ക് എത്തിച്ച റോക്കി കുറച്ച് മാസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു.

  നീണ്ട നാളത്തെ ചികിത്സക്ക് ശേഷം റോക്കി സുഖം പ്രാപിച്ചു. കൃത്രിമ കാലുകളില്‍ ഒറ്റക്ക് നില്‍ക്കാന്‍ പഠിച്ചു. റെസ്‌ക്യൂ ഓര്‍ഗനൈസേഷന്‍ റോക്കിയുടെ ദുരവസ്ഥയെക്കുറിച്ച് തയ്യാറാക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആഗോള ഡോഗ് റെസ്‌ക്യൂ ഗ്രൂപ്പായ വൈല്‍ഡ് അറ്റ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ വരെ ശ്രദ്ധ ആകര്‍ഷിച്ചു.

  ലണ്ടനില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ പൗരന്‍ പുതിയ കാലുകള്‍ക്ക് പണം നല്‍കാന്‍ കൂടി തയ്യാറായതോടെ റോക്കി ലണ്ടനിലേക്ക് പറന്നു. മൂന്ന് വയസുകാരിയായ റോക്കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിച്ചു എന്ന് മാത്രമല്ല പറക്കാന്‍ കൂടി തയ്യാറെടുക്കുകയാണ്. ലണ്ടനില്‍ അവിടെ ഒരു പുതിയ വീട് അവളെ കാത്തിരിക്കുന്നു. കോട്സ്വോള്‍ഡിലെ ഒരു കുടുംബം റോക്കിയെ ദത്തെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഒപ്പം വൈല്‍ഡ് അറ്റ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ സംരക്ഷണയില്‍ കാലുകള്‍ക്ക് വിദഗ്ധ ചികിത്സയും ലഭിച്ചു.
  Published by:Amal Surendran
  First published: