• HOME
  • »
  • NEWS
  • »
  • buzz
  • »
  • വിർച്ച്വൽ ആയി ഫ്ലാറ്റ് കാണുന്നതിനിടെ യുവതിയെ ഞെട്ടിച്ച് 'ബെഡിൽ ഉറങ്ങുന്ന പ്രേതം'

വിർച്ച്വൽ ആയി ഫ്ലാറ്റ് കാണുന്നതിനിടെ യുവതിയെ ഞെട്ടിച്ച് 'ബെഡിൽ ഉറങ്ങുന്ന പ്രേതം'

മുറിയിലെ കട്ടിലിൽ ഒരു സ്ത്രീ കിടക്കുന്നു. എന്നാൽ കണ്ണടച്ചു തുറക്കുമ്പോഴേക്ക് ആ രൂപം കട്ടിലിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു!

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    കൊറോണ എന്ന മഹാമാരിയിലൂടെ ലോകത്ത് അനവധി മാറ്റങ്ങളാണ് വന്നത്. അനാവശ്യമായ യാത്രകൾ ഒഴിവാക്കാനും, നേരിട്ടുള്ള മീറ്റിംഗുകൾക്കും ഇടപാടുകൾക്കും പകരം പരമാവധി ഓണലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതും ഈ മഹാമാരിയുടെ കാലത്താണ്.

    ന്യൂയോർക്കിലുള്ള ഒരു യുവതി ഇത്തരത്തിലുള്ള ഒരു പുത്തൻ ടെക്നോളജി ഉപയോഗിച്ച് 'നടുങ്ങി'യതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. സാറാ വണ്ടർ‌ബിൽറ്റ് എന്ന യുവതിയാണ് തന്നെ ഒന്ന് പേടിപ്പിച്ച ആ ദൃശ്യം ടിക് ടോകിലൂടെ പങ്കുവെച്ചത്.

    മഹാമാരിയുടെ ഈ സമയത്ത്, വീടുകളും ഫ്ലാറ്റുകളും വാടകക്ക് എടുക്കുന്ന ആളുകൾക്ക് വീടിന്റെയോ ഫ്ലാറ്റിന്റെയോ 3D ചിത്രങ്ങൾ കാണാൻ സാധിക്കുന്ന ഗൂഗിൾ സ്ട്രീറ്റ് വ്യൂ എന്ന സാങ്കേതിക സംവിധാനമുപയോഗിച്ചുള്ള വിർച്വൽ ഫ്ലാറ്റ് കാണലിന്റെ ഇടക്കാണ് സംഭവം.

    ഫ്ലാറ്റിന്റെ ഉൾവശം കാണുന്നതിന്റെ ഇടയിൽ സാറാ അടുക്കളയിലെ ജനലിലൂടെ പുറത്തേ കാഴ്ചകൾ കാണിച്ചതിനു ശേഷം, കിടപ്പുമുറിയുടെ ഭാഗത്തേക്ക് തിരിയുമ്പോൾ ആണ് പെട്ടെന്ന് എന്തോ ശ്രദ്ധയിൽപ്പെടുന്നത്. മുറിയിലെ കട്ടിലിൽ ഒരു സ്ത്രീ കിടക്കുന്നു. എന്നാൽ കണ്ണടച്ചു തുറക്കുമ്പോഴേക്ക് ആ രൂപം കട്ടിലിൽ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.



    ഫ്ലാറ്റിന്റെ ഉൾഭാഗം മുഴുവനും മൈക്രോ വേവ് അവൻ മുതൽ ഗൃഹോപകരണങ്ങളും ചെടികളും മറ്റും ഉള്ളതായി കാണാം. കിടപ്പുമുറിയിലും അങ്ങനെതന്നെ. 'സ്ട്രീറ്റ് ഈസിയിലെ ചില അപ്പാർട്ടുമെന്റുകൾ നോക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് സാറാ ടിക് ടോക്കിൽ വീഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് എട്ട് ലക്ഷത്തിലധികം കാഴ്ച്ചക്കാരെയും നൂറുകണക്കിന് കമന്റുകളുമാണ് ലഭിച്ചത്.

    അമേരിക്കയിലെ പ്രശസ്ത ടോക് ഷോ ആയ വെൻ‌ഡി വില്യംസ് ഷോയിലും വീഡിയോ ഉൾപ്പെടുത്തി. കട്ടിലിലെ രൂപം കാണുമ്പോൾ അതെന്താണെന്നും ചോദിക്കുന്നുണ്ട്.

    വീഡിയോ വൈറലായതിന്റെ തുടക്കത്തിൽ ഇതൊരു പേടിപ്പെടുത്തുന്ന വീഡിയോ ആയാണ് പലരും കണ്ടത്, എന്നാൽ പിന്നീട് വീഡിയോയുടെ സത്യാവസ്ഥ അറിഞ്ഞതോടെ ആളുകളെ ചിരിപ്പിക്കുന്നൊരു വീഡിയോ ആയി ഇത് മാറുകയായിരുന്നു. തുടർന്ന് നിരവധി പേരാണ് തമാശ രൂപേണ കമന്റുകളുമായി എത്തിയത്.

    ഇത് ഒരു ആത്മാവാണെന്നും, വെറും ഓർമ്മ മാത്രമാണെന്നും ഒരു കണക്കിന് നല്ലതാണെന്നുമാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ മറ്റൊരാളുടെ അഭിപ്രായത്തിൽ ഈ ഫ്ലാറ്റിനോടൊപ്പം സൌജന്യമായി കിട്ടുന്ന ഒരു പ്രേതമാണിതെന്നാണ്. ആ പ്രേതം ഒരു മൂലക്ക് ടിക് ടോക് കണ്ടിരുന്നോളുംമെന്നും കമന്റിൽ പറയുന്നു. അതുപോലെ തന്നെ മറ്റൊരാളുടെ അഭിപ്രായത്തിൽ ഫ്ലാറ്റിനൊപ്പം ഒരു സുഹൃത്തിനേയും കൂടെ ലഭിക്കുമെന്നാണ്.

    ഇത്തരത്തിലുള്ള വെർച്വൽ ടൂറുകളുടെ പിന്നിൽ പ്രവർത്തിച്ച ഒരു വ്യക്തിയുടെ അഭിപ്രായത്തിൽ, ആളുകളുടെ മുഖം മങ്ങിക്കാനുള്ള വഴിയുണ്ടെന്നാണ്. എന്തിനാണ് അവർ അവളുടെ മുഖം കാണിക്കേണ്ടതെന്നും ഇയാൾ ചോദിക്കുന്നു.

    എന്നാൽ വീഡിയോ വൈറലായതിന് ശേഷം, അതിലെ 'പ്രേതം' തന്നെ നേരിട്ടെത്തുകയായിരുന്നു. ഇത് താനാണെന്നും, തന്റെ ഫ്ലാറ്റാണിതെന്നും തിരിച്ചറിഞ്ഞ യുവതിയും വീഡിയോക്ക് താഴെ കമന്റിടുകയായിരുന്നു. തന്റെ വീഡിയോ കണ്ടെത്തിയതിലും അത് തമാശയായി എടുത്തതിലും സന്തോഷമുണ്ടെന്ന് സാറാ ഫ്ലാറ്റിന്റെ ഉടമയുടെ കമന്റിന് മറുപടിയും നൽകി.
    Published by:user_57
    First published: