HOME » NEWS » Buzz » WOMAN LEFT MORTIFIED AFTER SENDING PHOTO TO LECTURER ORIGINALLY MEANT FOR BOYFRIEND GH

കാമുകന് അയച്ച ഫോട്ടോ കിട്ടിയത് അധ്യാപകന്; ഫോട്ടോയ്ക്കൊപ്പം 'അച്ഛാ എന്നെ ശിക്ഷിക്കൂ' എന്ന വാചകവും

രസകരമെന്നോണം യുവതി പുസ്തകവുമായി പോസ് ചെയ്യുന്ന ഫോട്ടോ അയച്ചു കൊടുത്തത് തന്റെ പ്രൊഫസർക്കയായി പോയി. പൗട്ട് ചെയ്ത മുഖവുമായി പോസ് ചെയ്ത ഫോട്ടോക്ക് 'അച്ഛാ എന്നെ ശിക്ഷിക്കൂ' എന്നാണ് യുവതി ചേർത്ത ക്യാപ്ഷൻ.

News18 Malayalam | Trending Desk
Updated: June 4, 2021, 6:14 PM IST
കാമുകന് അയച്ച ഫോട്ടോ കിട്ടിയത് അധ്യാപകന്; ഫോട്ടോയ്ക്കൊപ്പം 'അച്ഛാ എന്നെ ശിക്ഷിക്കൂ' എന്ന വാചകവും
Mobile Usage
  • Share this:
താങ്കളുടെ ഫോണിലെ 'ഔദ്യോഗിക' കോൺടാക്ട് നമ്പറുകളിലേക്ക് അബദ്ധത്തിൽ എപ്പോഴെങ്കിലും ഒരു സന്ദേശം അയച്ചിട്ടുണ്ടെങ്കിൽ താഴെ പറയുന്ന സ്ത്രീയുടെ അനുഭവം താങ്കൾക്ക് പെട്ടെന്ന് മനസിലാകും. തന്റെ കാമുകന് അയയ്ക്കാൻ ഉദ്ദേശിച്ച ഒരു മെസ്സേജ് അബദ്ധവശാൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർക്ക് അയച്ച അനുഭവമാണ് ഈയടുത്ത് ഒരു വിദ്യാർത്ഥിനി റെഡിറ്റിൽ പങ്ക് വെച്ചിരിക്കുന്നത്.

പേര് വെളിപ്പെടുത്താൻ ഉദ്ദേശിക്കാത്ത വിദ്യാർത്ഥിനി പറയുന്നത് തന്റെ ബോയ്‌ഫ്രെണ്ടിന്റെയും പ്രൊഫസറുടെയും പേരിന്റെ ആദ്യഭാഗം ഒന്നായത് കൊണ്ടാണ് ഇത്തരം അബദ്ധം പറ്റിയത് എന്നാണ്. ഇരുവരുടെയും കോൺടാക്ടുകൾ ഫോണിൽ ഒരുമിച്ചായിരുന്നു സേവ് ചെയ്തു വെച്ചിരുന്നതെന്നും അതുകൊണ്ട് എന്നെങ്കിലും ഒരിക്കൽ ഇത്തരം ഒരു മണ്ടത്തരം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നും അവൾ പറയുന്നു.

വിവാഹം കഴിക്കില്ലെന്ന് അറിയിച്ചു; കാമുകന്റെ വീട്ടിലേക്ക് ബാൻഡ് മേളവുമായി എത്തി യുവതി

പഠനത്തിന് സാഹിത്യം തെരഞ്ഞെടുത്തതിന് യുവതിയുടെ കാമുകൻ പലപ്പോഴും അവളെ കളിയാകാറുണ്ടായിരുന്നത്രെ. ലിറ്ററേച്ചർ പലപ്പോഴും അശ്ലീലമായി മാറാറുണ്ട് എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കാമുകിക്ക് വായിക്കാനുള്ള പുസ്‌തകത്തിൽ ഒരിടത്ത് ഒരു സ്ത്രീ കഥാപാത്രം ‘അച്ഛാ എന്നെ ശിക്ഷിക്കൂ’ എന്ന് പറയുന്നതിനെ കാമുകൻ പരിഹസിച്ചിരുന്നു.

ജൂൺ അഞ്ചിന് 36973 തൈകൾ നടും; ഷൊർണൂരിൽ കിട്ടിയ അത്രയും വോട്ടുകൾ തണലുകളാക്കാൻ സന്ദീപ് ജി വാര്യർ

ഈ സംഭവത്തിന് ശേഷം കുറച്ച് ദിവസം കഴിഞ്ഞ് അവൾ ഒരു ബുക്സ്റ്റോറിലെ റൊമാന്റിക് സെക്ഷനിൽ കണ്ട ഒരു പുസ്തകത്തിന്റെ ചിത്രം പകർത്തി കാമുകന് അയച്ചു കൊടുക്കുകയായിരുന്നു. എന്നാൽ, രസകരമെന്നോണം യുവതി പുസ്തകവുമായി പോസ് ചെയ്യുന്ന ഫോട്ടോ അയച്ചു കൊടുത്തത് തന്റെ പ്രൊഫസർക്കയായി പോയി. പൗട്ട് ചെയ്ത മുഖവുമായി പോസ് ചെയ്ത ഫോട്ടോക്ക് 'അച്ഛാ എന്നെ ശിക്ഷിക്കൂ' എന്നാണ് യുവതി ചേർത്ത ക്യാപ്ഷൻ.

എന്നാൽ, ഫോട്ടോ അയച്ചു അൽപസമയം കഴിഞ്ഞു ടാക്സിയിൽ എത്തിയ ശേഷം മാത്രമാണ് വിദ്യാർത്ഥിനി തനിക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞത്. എന്നാൽ, അപ്പോഴേക്കും മെസ്സേജിൽ നീല ടിക്ക് തെളിഞ്ഞിരുന്നു. ഇതോടെ പ്രൊഫസർ മെസ്സേജ് കണ്ടിട്ടുണ്ടാവില്ല എന്ന യുവതിയുടെ പ്രതീക്ഷ അവസാനിച്ചു. 'വലിയ ആശയ കുഴപ്പത്തിലായിരുന്നു ഞാൻ. വിദ്യാർത്ഥി - അധ്യാപക പ്രോട്ടക്കോൾ ലംഘിച്ചതിന് പ്രൊഫസർക്ക് എനിക്കെതിരെ പരാതി നൽകാമായിരുന്നു.'

ഫോട്ടോയ്ക്ക് ചേർത്ത കാപ്‌ഷനാണ് പണി പറ്റിച്ചതെന്നു അവള് പറയുന്നു. ഇതിൽ ഇന്ന് രക്ഷപെടാൻ മാപ്പു ചോദിക്കുക മാത്രമേ വഴിയുള്ളൂ എന്ന് തിരിച്ചറിഞ്ഞ യുവതി പിന്നീട് പ്രൊഫസർക്ക് അബദ്ധം പറ്റിയതാണ് എന്ന് വിശദീകരിച്ചു കൊണ്ട് മെസ്സേജ് അയച്ചു. എന്നാൽ, ഒരു ദിവസം കഴിഞ്ഞാണ് പ്രൊഫസർ മറുപടി പറഞ്ഞത്. 'ഇത്തരം കാര്യങ്ങൾ അധ്യാപക - വിദ്യാർത്ഥി ബന്ധങ്ങൾക്ക് നല്ലതല്ലെന്നും ഇത്തരം സ്വഭാവങ്ങൾ താൻ പ്രോത്സാഹിപ്പിക്കില്ലെന്നും' അദ്ദേഹം മറുപടി ആയി അയച്ചു. ഇനി കുറച്ചു നാൾ വിദ്യാർത്ഥിനിയുടെ ക്ലാസ് ചമ്മലായിരിക്കും.

Tags: student, teachers, message, boyfriend, professor, whatsapp, blutick, വിദ്യാർത്ഥി, പ്രൊഫസർ, മെസേദ്, കാമുകൻ
Published by: Joys Joy
First published: June 4, 2021, 6:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories