ചെന്നൈ: വിവാഹത്തലേന്ന് (Marriage) കരണത്തടിച്ച വരനെ ഉപേക്ഷിച്ച വധു ബന്ധുവിനെ വിവാഹം കഴിച്ചു. വിവാഹത്തലേന്ന് നടത്തിയ വിരുന്നിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് യുവതി വിവാഹം ഉപേക്ഷിച്ചത്.
തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പാന്‍ട്രുത്ത് എന്ന സ്ഥലത്താണ് സംഭവം. . എം എസ് സി യോഗ്യതയുള്ള യുവതിയുടെ വിവാഹം ചെന്നൈ സ്വദേശിയായ സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥനുമായി നിശ്ചയിച്ചിരുന്നു. വിവാഹത്തലേന്ന് സംഘടിപ്പിച്ച വിരുന്നില്‍ യുവതി ബന്ധുവായ യുവാവുമൊത്ത് നൃത്തം ചെയ്തത് വരന് ഇഷ്ടപ്പെട്ടില്ല. ഇതിനെ തുടര്‍ന്ന് ഇയാള്‍ പരസ്യമായി യുവതിയുടെ കരണത്തടിച്ചു.
ഈ സംഭവത്തോടെ വിവാഹത്തില്‍ തനിക്ക് താല്പര്യമില്ലെന്ന് യുവതി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. വിവാഹം വേണ്ടെന്ന് വെച്ച വധുവിന്റെ അച്ഛന്റെ കാല്ക്കല് വീണ് വരന് ക്ഷമാപണം നടത്തിയെങ്കിലും വധു കൂട്ടാക്കിയില്ല. തുടര്‍ന്ന് ബന്ധുവായ യുവാവിനെ വധു വിവാഹം ചെയ്യുകയായിരുന്നു.
'പ്രകോപനപരമായ' ഗാനത്തിന് ചുവട് വെച്ചു; വിവാഹദിവസം തന്നെ യുവാവ് ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തി
വ്യത്യസ്തമായ പല വിവാഹമോചന (Divorce) കേസുകളെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ വിവാഹദിവസം തന്നെ ഒരു ഗാനത്തിന്റെ പേരിൽ നവദമ്പതികൾ വിവാഹമോചനം ചെയ്തതായി കേട്ടിട്ടുണ്ടോ? ബാഗ്ദാദിലാണ് (Baghdad) കൗതുകകരമായ ഈ വിവാഹമോചനം നടന്നിരിക്കുന്നത്. 'പ്രകോപനപരമായ' ഒരു സിറിയൻ ഗാനത്തിന് (Syrian Song) ചുവടു വെച്ചതിന്റെ പേരിൽ വിവാഹദിവസം വരൻ വധുവിനെ ഉപേക്ഷിക്കുകയായിരുന്നു. 'മെസയ്താര' (Mesaytara) എന്ന് തുടങ്ങുന്ന സിറിയൻ ഗാനമാണ് ഈ വിവാഹമോചനത്തിന് കാരണമായത്. 'ഞാൻ നിങ്ങളെ നിയന്ത്രിക്കും' (I will control you) എന്ന അർഥം വരുന്ന വരികളാണ് പാട്ടിലുള്ളത്. അതാണ് വരനെ ചൊടിപ്പിച്ചത്.
ഈ ഗാനം വേദിയിൽ പ്ലേ ചെയ്തപ്പോൾ തന്നെ വരനും കുടുംബവും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ പാട്ടിന് വധു ചുവട് വയ്ക്കുക കൂടി ചെയ്തതോടെ സംഭവം വഷളായി. ഇതേച്ചൊല്ലി വരൻ വധുവുമായി വഴക്കിടുകയും അത് വിവാഹമോചനത്തിലേക്ക് നയിക്കുകയും ചെയ്തു. ഇതിനു മുൻപും ഈ പാട്ട് കാരണം വിവാഹമോചനം നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ഒരു വിവാഹ സൽക്കാര വേളയിൽ ഈ ഗാനം പ്ലേ ചെയ്തതിന് ജോർദാൻകാരനായ ഒരു വരൻ വധുവുമായി ബന്ധം വേർപെടുത്തുകയുണ്ടായി.
Also read-
ഭാര്യയുടെ അമിത വൃത്തി; ലാപ്ടോപ്പും ഫോണും സോപ്പുപൊടി ഉപയോഗിച്ച് കഴുകി; വിവാഹമോചനം തേടി യുവാവ്
ഇതുപോലെ വളരെ വ്യത്യസ്തമായ വിവാഹ മോചനങ്ങൾ ഇതിനു മുൻപും പല സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു വർഷം മുമ്പ് ഇന്ത്യയിൽ നടന്ന ഒരു വിവാഹമോചന കേസ് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു സ്ത്രീ ഭർത്താവിന്റെ അമിതസ്നേഹം സഹിക്കാനാകുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിവാഹമോചന കേസ് ഫയൽ ചെയ്തത്. ഭർത്താവ് തന്നോട് വഴക്കുണ്ടാക്കുന്നില്ലെന്നും വളരെയധികം ദയ കാണിക്കുന്നുവെന്നുമായിരുന്നു അവരുടെ പരാതി.
Also read-
ഭാര്യ എല്ലാ ദിവസവും കുളിക്കുന്നില്ല; വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്ത്താവ്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.