HOME » NEWS » Buzz » WOMAN LIED DOWN ON A RAILWAY TRACK UNDER A MOVING TRAIN

ട്രെയിൻ മുകളിലൂടെ ഓടി; റെയിൽ പാളത്തിൽ കിടന്ന യുവതി രക്ഷപെട്ടു; വീഡിയോ വൈറൽ

Woman lied down on a railway track under a moving train | ഓടുന്ന ട്രെയിനിൽ നിന്നും രക്ഷപെടാൻ ട്രാക്കിൽ കിടന്ന യുവതിയുടെ വീഡിയോ വൈറൽ

News18 Malayalam | news18-malayalam
Updated: February 19, 2021, 9:57 AM IST
ട്രെയിൻ മുകളിലൂടെ ഓടി; റെയിൽ പാളത്തിൽ കിടന്ന യുവതി രക്ഷപെട്ടു; വീഡിയോ വൈറൽ
(വീഡിയോ ദൃശ്യം)
  • Share this:
ലെവൽ ക്രോസ് അടച്ചിട്ടാൽ പാളം മുറിച്ചു നടന്നു പോകാൻ പോലും പേടി തോന്നുന്നവർ നമുക്കിടയിൽ ധാരാളമുണ്ടാവും. എത്ര നേരം വേണമെങ്കിലും കാത്തു നിന്നാലും വേണ്ടില്ല എന്നതാവും പലരുടെയും ചിന്ത. അങ്ങനെയിരിക്കെ ട്രെയിൻ ഓടുമ്പോൾ അതിനിടയിൽ കമിഴ്ന്നു കിടന്നു അത്ഭുതകരമായി രക്ഷപെട്ട യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

ട്രെയിൻ തുടക്കത്തിൽ നിർത്തി ഇട്ടിരിക്കുകയായിരുന്നു. എന്നാൽ അതിനടിയിലൂടെ നീങ്ങി അപ്പുറം കടക്കാൻ ശ്രമിച്ചതാണ് യുവതി. പക്ഷെ അപ്രതീക്ഷിതമായി ട്രെയിൻ നീങ്ങി തുടങ്ങി. പിന്നെ അമാന്തിച്ചില്ല. യുവതി ട്രെയിനിന്റെ അടിയിൽ അനങ്ങാതെ കിടന്നു. ചുറ്റും കൂടി നിന്നവർ പോലും യുവതിയോട് അതേപോലെ തന്നെ തുടരാൻ നിർദേശിക്കുകയായിരുന്നു. ട്രെയിൻ സുഗമമായി മുകളിലൂടെ പോവുകയും ചെയ്‌തു.

ഹരിയാനയിലെ റോത്തക്കിലാണ് സംഭവം അരങ്ങേറിയത്. വാർത്ത ഏജൻസി ആയ എ.എൻ.ഐ. ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

ട്രെയിനിന്റെ അടിയിൽ കമിഴ്ന്നു കിടക്കുന്ന യുവതിയാണ് വീഡിയോയിൽ. ട്രെയിൻ പോയിക്കഴിഞ്ഞതും ചുറ്റും കൂടിയവർ യുവതിയെ എഴുന്നേൽക്കാൻ സഹായിക്കുന്നുണ്ട്. (വീഡിയോ ചുവടെ)



കല്യാണ ഫോട്ടോഗ്രാഫറെ തല്ലി വൈറലായ വരന്റെ വീഡിയോ

ശരിക്കും കഷ്‌ടപ്പാടുകളിലൂടെ കടന്നു പോയി വധൂവരന്മാർക്കു വേണ്ടി സ്വപ്നം പോലുള്ള ചിത്രങ്ങൾ പകർത്തുന്ന ഫോട്ടോഗ്രാഫർമാരുടെ കഥകൾ ദിനംപ്രതി സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. ബീച്ചിലൂടെ വലിച്ചിഴക്കപ്പെട്ടും, സ്വന്തം ശരീരത്തിൽ വെള്ളം ചീറ്റിച്ചും ഒക്കെ അവർ നന്നേ കഷ്‌ടപ്പെട്ടു തന്നെയാണ് ഈ ചിത്രങ്ങൾ ഫ്രയിമിൽ ഒതുക്കുന്നതും.

അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായത് ഒരു കല്യാണ ഫോട്ടോഗ്രാഫറുടെ അവസ്ഥ വരച്ചുകാട്ടുന്ന വീഡിയോയാണ്. വിവാഹ വേദിയിൽ ഫോട്ടോ പകർത്തുകയാണ് ഫോട്ടോഗ്രാഫർ ഇവിടെ. വരനെ മാറ്റിനിർത്തി സർവാഭരണ ഭൂഷിതയായ വധുവിലേക്കു ക്യാമറ തിരിയുന്നു. തുടക്കം സൗകര്യപ്രദമായ രീതിയിൽ വരൻ മാറി നിന്നുകൊടുക്കുന്നതാണ് വീഡിയോയിൽ.

പക്ഷെ അൽപ്പം കഴിഞ്ഞതും ഫോട്ടോഗ്രാഫർ വധുവിന്റെ മുഖം പിടിച്ചുയർത്തി ഒരു ചിത്രം എടുക്കാൻ ശ്രമിക്കുന്നു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. ചെറിയ തോതിൽ അസ്വസ്ഥത കടിച്ചമർത്തുന്ന വരൻ പെട്ടെന്ന് ഫോട്ടോഗ്രാഫറുടെ കരണത്ത് ശക്തിയായി ഒരു അടി. വധുവിനെ സ്പർശിച്ചതിൽ ഉണ്ടായ അലോസരമാണ് കാരണം എന്ന് വ്യക്തം.

എന്നാൽ സംഭവം കണ്ട വധു ഞെട്ടുകയോ എന്ത് ചെയ്യണം എന്ന് കരുതി വെറുതെ ഇരിക്കുകയോ ഒന്നുമല്ല ചെയ്തത്. അക്ഷരാർത്ഥത്തിൽ വീണു കിടന്ന് ചിരിയായിരുന്നു വധു. നിലത്തിരുന്ന് കുലുങ്ങി ചിരിക്കുന്ന വധുവിനെയാണ് ഈ വീഡിയോയിൽ കാണുക.

എന്നാലിതൊരു ചിത്രീകരണ രംഗം ആണെന്നും കണ്ടതെല്ലാം അഭിനയമാണെന്നും പറഞ്ഞ് കൊണ്ട് വീഡിയോയിൽ വധുവായി അഭിനയിച്ച നടി പിന്നീട് രംഗത്തെത്തുകയായിരുന്നു.

Summary: Viral video showing a woman lying down on a railway track to escape unhurt from a moving train. The video posted by ANI has gone viral. The incident occurred in Haryana.
Published by: user_57
First published: February 19, 2021, 9:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories