• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral| ശരീരത്തിന് മുകളിലൂടെ അതിവേഗത്തിൽ പായുന്ന ഗുഡ്‌സ് ട്രെയിൻ; ട്രാക്കിൽ നിന്നെഴുന്നേറ്റ് കൂളായി മൊബൈലിൽ സംസാരിക്കുന്ന യുവതി; വീഡിയോ വൈറൽ

Viral| ശരീരത്തിന് മുകളിലൂടെ അതിവേഗത്തിൽ പായുന്ന ഗുഡ്‌സ് ട്രെയിൻ; ട്രാക്കിൽ നിന്നെഴുന്നേറ്റ് കൂളായി മൊബൈലിൽ സംസാരിക്കുന്ന യുവതി; വീഡിയോ വൈറൽ

ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാൻശു കബ്രയാണ് ഏപ്രിൽ 12ന് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തിനിടെ ഒരുലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോ കണ്ടത്.

  • Share this:
    ശരീരത്തിന് മുകളിലൂടെ ചരക്ക് ട്രെയിൻ പാഞ്ഞുപോയതിന് (Goods Train) ശേഷവും കൂളായി മൊബൈൽ സംസാരിച്ച് ട്രാക്കിൽ നിന്ന് എഴുന്നേറ്റുപോവുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു (Viral Video). ഹരിയാനയിലെ (Haryana) റോഹ്താകിൽനിന്നുള്ളതാണ് ഈ സാഹസിക വൈറൽ വീഡിയോ എന്നാണ് വിവരം.

    അതിവേഗത്തിൽ ട്രെയിൻ കടന്നുപോകുമ്പോൾ ട്രാക്കിൽ നിലംപറ്റി കിടന്ന യുവതി, ട്രെയിൻ കടന്നുപോയ ശേഷം കയ്യിലുണ്ടായിരുന്ന ഫോണിൽ സംസാരിച്ചുകൊണ്ടാണ് എഴുന്നേൽക്കുന്നത്. ഫോൺ ഉപയോഗിച്ചുകൊണ്ട് തന്നെ ഇവർ ട്രാക്കിലൂടെ നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

    ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാൻശു കബ്രയാണ് ഏപ്രിൽ 12ന് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തിനിടെ ഒരുലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോ കണ്ടത്. 'ഫോണിലൂടെയുള്ള ഗോസിപ്പാണ് ഏറ്റവും പ്രധാനം' എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.



    വീഡിയോ ഷൂട്ട് ചെയ്ത ആളുടെ അടുത്തേക്ക് യുവതി നടന്നുപോകുന്നതും സംസാരിക്കുന്നതും കാണാം. ട്വിറ്റർ ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് ഈ ക്ലിപ്പ്.

    നിരവധിപേരാണ് വീഡിയോക്ക് താഴെ യുവതിയെ അനുകൂലിച്ചും എതിർത്തും കമന്റ് ചെയ്തിരിക്കുന്നത്. ഗുഡ്‌സ് ട്രെയിനിൽ തൂങ്ങിക്കിടക്കുന്ന ഭാഗങ്ങളൊന്നും ഇല്ലാത്തത് ഭാഗ്യമായി അല്ലെങ്കിൽ കഷ്ണങ്ങളായിപ്പോയേനെ എന്നാണ് ഒരാളുടെ കമന്റ്. ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചില ആളുകൾ വീഡിയോക്ക് താഴെ പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തിട്ടുണ്ട്.

    Also Read- Alia | Ranbir | കല്യാണത്തിന് ഇതൊക്കെ ശ്രദ്ധിക്കണ്ടേ! ആലിയ രൺബീർ വിവാഹത്തിന്റെ ഭാഗമായ പിശക് ചൂണ്ടിക്കാട്ടി നെറ്റിസൺസ്

    കഴിഞ്ഞ മാസം, മുംബൈയിലെ വദാല റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ലോക്കൽ ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി വീണ ഒരു യാത്രക്കാരന്റെ ജീവൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ (ആർപിഎഫ്) കോൺസ്റ്റബിൾ രക്ഷിക്കുന്ന വീഡിയോ വൈറലായിരുന്നു. സെൻട്രൽ റെയിൽവേ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഈ വീഡിയോ പങ്കുവെക്കുകയും ഓടുന്ന ട്രെയിനിൽ കയറുകയോ ഇറങ്ങുകയോ ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

    English Summary: A video of a woman calmly talking on her mobile phone right after a goods train has passed over her has shocked the internet. The video was posted on Twitter by IPS officer Dipanshu Kabra on April 12 and has received more than 1 lakh views in the last three days.
    Published by:Rajesh V
    First published: