ഫെയ്സ്ബുക്കിലെ പരസ്യം വിശ്വസിച്ച സ്ത്രീക്ക് നഷ്ടമായത് 50,000 രൂപ. ബെംഗളുരുവിലുള്ള 58 കാരിയായ സവിത ശർമയാണ് കബളിപ്പിക്കപ്പെട്ടത്. ഫെയ്സുബിക്കിൽ കണ്ട വ്യാജ പരസ്യം വിശ്വസിച്ചതോടെയാണ് പണം നഷ്ടമായത്.
ഫെയ്സ്ബുക്ക് ഫീഡിൽ വന്ന ഭക്ഷണത്തിന്റെ പരസ്യം കണ്ടാണ് സവിത ശർമ ഓർഡർ നൽകിയത്. 250 രൂപയ്ക്ക് രണ്ട് ഭക്ഷണം എന്നായിരുന്നു ഓഫർ. പരസ്യത്തിൽ കണ്ട നമ്പരിൽ വിളിച്ച് സ്ത്രീ ഭക്ഷണം ഓർഡർ ചെയ്തു.
You may also like:വഴിയോര കടയിൽ നിന്ന് 73 രൂപയ്ക്ക് വാങ്ങിയ പേപ്പർവെയ്റ്റ്; കയ്യിലിരിക്കുന്നത് അമൂല്യവസ്തുവെന്ന് തിരിച്ചറിഞ്ഞത് 5 വർഷം കഴിഞ്ഞ്
അഡ്വാൻസ് ആയി പത്ത് രൂപ നൽകാനും ഭക്ഷണം ലഭിച്ച ശേഷം ബാക്കി പണം നൽകാനുമായിരുന്നു ലഭിച്ച നിർദേശം. ഇതിനായി മൊബൈൽ നമ്പരിലേക്ക് പൂരിപ്പിക്കാൻ ഒരു ഫോമും അയച്ചു. ഇതിൽ ഡെബിറ്റ് കാർഡിന്റെ പിൻ നമ്പർ അടക്കമുള്ള വിവരങ്ങൾ സവിത ശർമ നൽകുകയും ചെയ്തു.
You may also like:മഞ്ജു വാര്യരുടെ കിം.. കിം... കിം ഗാനം വന്നതെവിടെ നിന്ന്? ഒറിജിനൽ ഗാനമിതാ
ഫോം പൂരിപ്പിച്ച് നൽകി സെക്കന്റുകൾക്കുള്ളിൽ അക്കൗണ്ടിൽ നിന്നും 49,996 രൂപ പിൻവലിച്ചതായി മെസേജ് വരികയായിരുന്നു. ഉടനെ തന്നെ നേരത്തേ വിളിച്ച നമ്പരിലേക്ക് വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണെന്നായിരുന്നു ലഭിച്ച മറുപടി.
പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി ഫലം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്ത്രീ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.