നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Woman Loses Leg | പെഡിക്യൂറിനിടെ സംഭവിച്ച പിഴവിൽ യുവതിയ്ക്ക് കാൽ നഷ്ടപ്പെട്ടു; നഷ്ടപരിഹാരമായി ലഭിച്ചത് 13 കോടി രൂപ

  Woman Loses Leg | പെഡിക്യൂറിനിടെ സംഭവിച്ച പിഴവിൽ യുവതിയ്ക്ക് കാൽ നഷ്ടപ്പെട്ടു; നഷ്ടപരിഹാരമായി ലഭിച്ചത് 13 കോടി രൂപ

  പെഡിക്യൂർ ചെയ്യുന്നതിനിടെ ഉണ്ടായ മുറിവ് പിന്നീട് പഴുക്കുകയും അത് കാലുകളിലേയ്ക്ക് വേഗത്തിൽ പടരാനും തുടങ്ങി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കാലുകൾ പെഡിക്യൂർ ചെയ്യാനായി സലൂണിലെത്തിയ ക്ലാര ഷെൽമാൻ എന്ന യുവതി ഒരിയ്ക്കലും വിചാരിച്ചിരുന്നില്ല തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരിക്കും അതെന്ന്. ആ ദിവസം തന്റെ ജീവിതം തന്നെ മാറിമറിയ്ക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല. ടാംപാ ബേ ടൈംസ് റിപ്പോർട്ട് പ്രകാരം ക്ലാര ഒരു സലൂണിൽ നിന്ന് പെഡിക്യൂർ ചെയ്തു. എന്നാൽ അത് യുവതിയുടെ കാൽ തന്നെ നഷ്ടപ്പെടുന്നതിന് കാരണമായി തീരുകയായിരുന്നു.

   പെഡിക്യൂർ ചെയ്യുന്നതിനിടെ സലൂണിലെ ജീവനക്കാരൻ തന്റെ കാലിൽ മുറിവുണ്ടാക്കിയെന്നാണ് യുവതി നൽകിയ ഹർജിയിൽ പറയുന്നത്. മുറിവ് പിന്നീട് പഴുക്കുകയും അത് കാലുകളിലേയ്ക്ക് വേഗത്തിൽ പടരാനും തുടങ്ങി. ക്ലാരയ്ക്ക് പെരിഫറൽ ആർട്ടീരിയൽ എന്ന രോഗവും ഉണ്ടായിരുന്നു. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. മുറിവിലുണ്ടായ അണുബാധയെ തുടർന്ന് കാൽ മുറിച്ചു മാറ്റുകയല്ലാതെ മറ്റൊരു മാർഗവും ഇല്ലായിരുന്നു. പെരിഫറൽ ആർട്ടീരിയൽ ഡിസീസ് ധമനികൾ ചുരുങ്ങുന്ന രോഗാവസ്ഥയാണ്. ഇതുവഴി കൈകാലുകളിലെ രക്തപ്രവാഹം കുറയുന്നു. ഇത് കാലിന്റെ അവസ്ഥ മോശമാകുന്നതിനും കാരണമായി.

   2018 സെപ്റ്റംബറിൽ ഫ്ലോറിഡയിലാണ് ഈ സംഭവം നടന്നത്. മൂന്ന് വർഷം നീണ്ട വിചാരണയ്ക്ക് ശേഷം ക്ലാര സലൂണുമായി ഒത്തുതീർപ്പിലെത്തി. ഡിസംബർ 16ന് സമർപ്പിച്ച കോടതി രേഖകളിലാണ് ഈ ഒത്തുതീർപ്പ് വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, 1.75 മില്യൺ ഡോളറാണ് (ഏകദേശം 13 കോടി രൂപ) ക്ലാരയ്ക്ക് സലൂൺ നഷ്ടപരിഹാരം നൽകേണ്ടതെന്ന് അഭിഭാഷകൻ പോൾ ഫുൾമർ പറഞ്ഞു.

   ഉപഭോക്താക്കൾക്ക് ഗുരുതരമായ അപകടങ്ങളുണ്ടാക്കുന്ന വൃത്തിഹീനമായ ഉപകരണങ്ങൾ സലൂണിൽ ഉപയോഗിച്ചിരുന്നതായി കേസിൽ ആരോപിച്ചിരുന്നു. മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിലും ജീവനക്കാരെ പരിശീലിപ്പിക്കുന്നതിലും സലൂൺ പരാജയപ്പെട്ടുവെന്നും പരാതിക്കാരി വാദിച്ചു. എന്നാൽ സലൂൺ എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. അണുബാധ പടരുന്നത് തടയുന്ന കാര്യത്തിൽ ക്ലാരയ്ക്ക് തെറ്റ് പറ്റിയെന്ന് സലൂൺ വാദിച്ചു. തുടക്കത്തിൽ, തങ്ങളുടെ ഉപകരണങ്ങൾ വൃത്തിഹീനമായിരുന്നുവെന്ന ക്ലാരയുടെ അവകാശവാദം പോലും സലൂൺ നിഷേധിച്ചിരുന്നു.

   സെറ്റിൽമെന്റിൽ പറഞ്ഞ മുഴുവൻ തുകയും ക്ലാര അർഹിക്കുന്നുണ്ടെന്ന് വാദത്തിനിടെ ക്ലാരയുടെ അഭിഭാഷകനായ പോൾ പറഞ്ഞു. പിന്നീട്, ക്ലാരയുടെ അവസ്ഥ മനസ്സിലാക്കി 1.75 മില്യൺ ഡോളർ നൽകാൻ സലൂൺ സമ്മതിക്കുകയായിരുന്നു.

   താന്‍ ഒരിക്കലും ജനിക്കാന്‍ പാടില്ലായിരുന്നുവെന്നും തന്നെ പ്രസവിക്കാൻ അമ്മയെ അനുവദിച്ചതിനും കൃത്യസമയത്ത് അമ്മയ്ക്ക് നിർദ്ദേശങ്ങൾ നൽകാത്തതിനുമെതിരെ അമ്മയുടെ ഡോക്ടര്‍ക്കെതിരെ കേസ് കൊടുത്ത സ്റ്റാര്‍ ഷോജമ്പറുടെ വാർത്ത അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടപരിഹാരമാണ് എവി ടൂംബ്‌സ് എന്ന 20കാരി നേടിയത്. സ്‌പൈന ബൈഫിഡ ബാധിതയായ യുവതി കൃത്യസമയത്ത് ഡോക്ടർ നിർദ്ദേശം നൽകിയിരുന്നെങ്കിൽ താൻ ജനിക്കില്ലായിരുന്നുവെന്നും ജീവിത കാലം മുഴുവൻ ട്യൂബുകൾ ഘടിപ്പിച്ച് തനിക്ക് ജീവിക്കേണ്ടി വരില്ലായിരുന്നുവെന്നും പറയുന്നു. ചില ദിവസങ്ങളിൽ 24 മണിക്കൂറും എവിക്ക് ട്യൂബുകൾ ഘടിപ്പിക്കേണ്ടി വരാറുണ്ട്.
   Published by:Sarath Mohanan
   First published:
   )}