• HOME
  • »
  • NEWS
  • »
  • buzz
  • »
  • Bizarre Job | ച്യൂയിങ് ​ഗം ചവച്ചും ബബിൾ ഊതിയും പ്രതിമാസം സമ്പാദിക്കുന്നത് 67,000 രൂപ; യുവതിക്ക് ആരാധകരേറെ

Bizarre Job | ച്യൂയിങ് ​ഗം ചവച്ചും ബബിൾ ഊതിയും പ്രതിമാസം സമ്പാദിക്കുന്നത് 67,000 രൂപ; യുവതിക്ക് ആരാധകരേറെ

ഒരേ സമയം 30 ച്യൂയിങ്ങ് ഗം വരെ ചവച്ച് തലയുടെ ഇരട്ടി വലിപ്പമുള്ള കുമിളകൾ ഊതാൻ ജൂലിയക്കു സാധിക്കും. തനിയ്ക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്നു തന്നെയാണ് ച്യൂയിങ്ങ് ​ഗം വാങ്ങാനുള്ള പണം കണ്ടെത്തുന്നത്.

  • Last Updated :
  • Share this:
    വിചിത്രമായ പല ജോലികളെക്കുറിച്ചും (bizarre jobs) നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ച്യൂയിങ്ങ് ​ഗം (chewing gum) ചവച്ച് പണം സമ്പാദിക്കുന്നതിനെക്കുറിച്ച് എത്ര പേർക്കറിയാം? ജർമൻ (German) വനിതയായ ജൂലിയ ഫോററ്റ് (Julia Forat) ഈ ജോലി ചെയ്ത് പ്രതിമാസം സമ്പാദിക്കുുന്നത് 700 പൗണ്ടിലേറെയാണ്, അതായത് ഏകദേശം 67,000 ഇന്ത്യൻ രൂപ. 30 കാരിയായ ജൂലിയ ഫോററ്റിന് ച്യൂയിങ് ​ഗം ചവക്കാൻ മാത്രമല്ല, അതിനു ശേഷം വലിയ കുമിളകൾ ഊതാനുള്ള അപൂർവ കഴിവുമുണ്ട്. ഈ കഴിവാണ് അവരെ സോഷ്യൽ മീഡിയയിൽ ഏറെ ജനപ്രിയ ആക്കിയത്

    ഒരേ സമയം 30 ച്യൂയിങ്ങ് ഗം വരെ ചവച്ച് തലയുടെ ഇരട്ടി വലിപ്പമുള്ള കുമിളകൾ ഊതാൻ ജൂലിയക്കു സാധിക്കും. തനിയ്ക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്നു തന്നെയാണ് ച്യൂയിങ്ങ് ​ഗം വാങ്ങാനുള്ള പണം കണ്ടെത്തുന്നത്.

    see also: അവസാനമായി ശാരീരികബന്ധം എപ്പോഴായിരുന്നു? വിജയ് ദേവരകൊണ്ടക്ക് നേരെ ചോദ്യം എറിഞ്ഞ് കരൺ ജോഹർ

    ഒരു സുഹൃത്താണ് ച്യൂയിങ്ങ് ​ഗം ചവച്ച് കുമിളകൾ ഊതുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വിൽക്കാൻ കഴിയുമെന്ന് ജൂലിയയോട് ആദ്യം പറഞ്ഞത്. അന്ന് അതൊരു തമാശയായേ അവൾ കണക്കാക്കിയുള്ളൂ. എന്നാൽ പിന്നീട് ഒന്നു ശ്രമിച്ചു നോക്കാമെന്ന് ജൂലിയ കരുതി. '''ഈ ജോലി ഒരു കൗതുകത്തിനായാണ് ആദ്യം ആരംഭിച്ചത്. പക്ഷേ പിന്നീട് ഞാൻ ഇതേക്കുറിച്ച് കൂടുതൽ പഠിച്ചു. ചില ഓൺലൈൻ കമ്മ്യൂണിറ്റികളിൽ നിന്നും ഇതൊരു ജോലി തന്നെയാണെന്ന് മനസിലാക്കി. പിന്നീടു നടന്നതെല്ലാം ചരിത്രം'', ജൂലിയ മിററിനോട് പറഞ്ഞു.

    read also : വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ പാമ്പിൻ തല; പരാതിയുമായി കാബിൻ ക്രൂ അംഗം

    മൈ ക്ലബ്ബിലാണ് (My.Club) ജൂലിയ ആ​ദ്യം വീഡിയോകളും ചിത്രങ്ങളും പങ്കിടാൻ ആരംഭിച്ചത്. താമസിയാതെ വലിയ ആരാധക വൃന്ദത്തെ തന്നെ അവൾക്കു ലഭിച്ചു. ''എന്റെ ആരാധകർക്ക് ആവശ്യമായ ഉള്ളടക്കം നൽകാൻ എനിക്ക് കഴിയുന്നതിൽ സന്തോഷമുണ്ട്, മറ്റെവിടെയെങ്കിലും ഇത്തരം ഉള്ളടക്കം അവർക്ക് കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല'', ജൂലിയ പറഞ്ഞു. ബബിളിന്റെ വലുപ്പം, ജൂലിയയുടെ വസ്ത്രം, ക്യാമറ ആംഗിളുകൾ എന്നിവയെക്കുറിച്ച് തങ്ങളുടെ താത്പര്യങ്ങൾ ആരാധകർ പങ്കു വെയ്ക്കാറുണ്ടെന്നും അതിനനുസരിച്ച് കസ്റ്റമൈസ് ചെയ്തും വീഡിയോകളും ചിത്രങ്ങളും ചെയ്തു കൊടുക്കാറുണ്ടെന്നും ജൂലിയ പറയുന്നു.

    ഇങ്ങനെ ച്യൂയിങ്ങ് ​ഗം ചവച്ചും ബബിൾ ഊതിയും വലിയ തുക തന്നെ ജൂലിയ സമ്പാദിക്കുന്നുണ്ട്. എങ്കിലും ഇതൊരു പാർട് ടൈം ജോലി മാത്രമായാണ് അവൾ കണക്കാക്കുന്നത്. മാർക്കറ്റിംഗിൽ മേഖലയിൽ ജോലി ചെയ്യുന്ന ആൾ കൂടിയാണ് ജൂലിയ. ആർക്കിടെക്ചറിലും സിവിൽ എഞ്ചിനീയറിംഗിലും ബിരുദവും നേടിയിട്ടുണ്ട്. പാർട് ടൈം ജോലി ചെയ്തു സമ്പാദിക്കുന്ന പണം തനിക്കു വേണ്ടി തന്നെയാണ് കൂടുതലും ചെലവഴിക്കുന്നതെന്നും ജൂലിയ പറയുന്നു. ''ച്യൂയിങ്ങ് ​ഗം ചവക്കുന്നതും ബബിൾസ് ഊതുന്നതും ഞാൻ ആസ്വദിക്കുന്നു. എന്നെത്തന്നെ വെല്ലുവിളിക്കുകയും ആളുകളുടെ അഭ്യർത്ഥന പ്രകാരം വെല്ലുവിളികൾ ഏറ്റെടുക്കുന്നതും ഉള്ളടക്കം സൃഷ്ടിക്കുന്നതും രസകരമാണ്', ജൂലിയ പറഞ്ഞു.
    Published by:Amal Surendran
    First published: