HOME » NEWS » Buzz » WOMAN MAKES PARTY DRINK IN TOILET BOWL SERVES IT TO FRIENDS VIRAL VIDEO AA

ക്ലോസെറ്റിൽ പാർട്ടി ഡ്രിങ്ക് ഉണ്ടാക്കി സുഹൃത്തുക്കൾക്ക് നൽകുന്ന യുവതി; വീഡിയോ വൈറൽ, പിന്നീട് സംഭവിച്ചതെന്ത്?

ക്ലോസറ്റിൽ ഒരു സ്ത്രീ പാനീയം തയ്യാറാക്കുന്ന വീഡിയോ അന്ന ഷോ എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് ഷെയർ ചെയ്തിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: April 29, 2021, 2:51 PM IST
ക്ലോസെറ്റിൽ പാർട്ടി ഡ്രിങ്ക് ഉണ്ടാക്കി സുഹൃത്തുക്കൾക്ക് നൽകുന്ന യുവതി; വീഡിയോ വൈറൽ, പിന്നീട് സംഭവിച്ചതെന്ത്?
News18
  • Share this:
നിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസമുള്ള തികച്ചും വിചിത്രമായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു യുവതി ടോയ്‌ലറ്റിലെ ക്ലോസറ്റിൽ ഉണ്ടാക്കിയ പാർട്ടി ഡ്രിങ്ക് സുഹൃത്തുക്കൾക്ക് നൽകുന്നതാണ് ഈ വീഡിയോ. ഇത് ശരിയ്ക്കും സംഭവിച്ചതാണോയെന്ന് നിങ്ങൾക്ക് സംശയം തോന്നിയേക്കാം. എന്തായാലും വീഡിയോ നിങ്ങൾക്കും കണ്ടു നോക്കാം. സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ് ഈ വീഡിയോ.

Also Read രണ്ട് മക്കളുളള ഭാര്യയെ കാമുകന് വിവാഹം ചെയ്തു നൽകി ഭർത്താവ്, സിനിമാക്കഥയെ വെല്ലുന്ന സംഭവം

ക്ലോസറ്റിൽ ഒരു സ്ത്രീ പാനീയം തയ്യാറാക്കുന്ന വീഡിയോ അന്ന ഷോ എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് ഷെയർ ചെയ്തിരിക്കുന്നത്. തുടക്കത്തിൽ, യുവതി ഐസ് ക്യൂബുകൾ ക്ലോസറ്റിൽ ഇടുന്നത് കാണാം. തുടർന്ന് മിഠായികൾ, മറ്റ് പല മധുര പലഹാരങ്ങൾ, ഐസ്ക്രീം എന്നിവയും ക്ലോസറ്റിലേയ്ക്ക് ചേർക്കുന്നത് കാണാം. പിന്നീട് ഫ്ലഷ് ടാങ്ക് തുറന്ന് ടാങ്കിൽ ഫാന്റ, സ്പ്രൈറ്റ് തുടങ്ങിയവ ഒഴിയ്ക്കുന്നുണ്ട്. തുടർന്ന് എല്ലാ ചേരുവകളും മിക്സ് ചെയ്യാൻ അവൾ ഫ്ലഷിന്റെ ലിവർ അമർത്തി. അതിനുശേൽം വെള്ളം ക്ലോസ്റ്റിൽ ഇട്ടിരിക്കുന്ന സാധനങ്ങളുമായി ചേർന്ന് പാനീയം തയ്യാറായി. ഒരു തവി കൊണ്ട് ഇളക്കിയ ശേഷം പാനീയം ഗ്ലാസുകളിൽ ഒഴിച്ച് സുഹൃത്തുക്കൾക്ക് നൽകുന്നതും വീഡിയോയിൽ കാണാം.

Also Read ഭാര്യ മരിച്ച് അഞ്ച് വർഷത്തിനുശേഷം വീണ്ടും വിവാഹിതനായ 71കാരൻ; ട്വിറ്ററിൽ ദമ്പതികളുടെ ചിത്രം പങ്കുവച്ച് മകൾ

പിന്നീട് എന്ത് സംഭവിച്ചു? ക്ലോസറ്റിലാണ് പാനീയം തയ്യാറാക്കിയതെന്ന് അതിഥികളിലൊരാൾ മനസ്സിലാക്കി. മറ്റുള്ളവരും ഇക്കാര്യം തിരിച്ചറിഞ്ഞു. ഉടൻ തന്നെ എല്ലാവരും ടോയ്ലറ്റിലേയ്ക്ക് പോയി ഒരാൾ ക്ലോസറ്റിലേയ്ക്ക് തന്നെ കൈയിലെ ഗ്ലാസിൽ ഇരുന്ന പാനീയം ഒഴിച്ചു. മറ്റൊരാൾക്ക് ഓക്കാനം വരുന്നതും വീഡിയോയിൽ കാണാം. ടോയ്‍ലറ്റ് വൃത്തിയാക്കിയതിന് ശേഷമാണ് താന്‍ ഡ്രിങ്ക്സ് തയ്യാറാക്കിയതെന്നും യുവതി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

എന്തായാലും ഇതിനോടകം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ലക്ഷക്കണക്കിന് വ്യൂകളും ആയിരക്കണക്കിന് ഷെയറുകളും നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്. എത്ര തന്നെ വൃത്തിയാക്കിയാലും ക്ലോസറ്റില്‍ ലക്ഷക്കണക്കിന് അണുക്കളുണ്ടാകുമെന്നാണ് ആളുകളുടെ പ്രതികരണം.

വീഡിയോ കാണേണ്ടി വന്നതിലെ അതൃപ്തി പലരും പ്രകടമാക്കുകയും ചെയ്തു. ഭക്ഷണ സാധനങ്ങൾ പാഴാക്കി കളയുന്നതിനും ചിലർ വിമർശനവുമായി എത്തിയിട്ടുണ്ട്.

ഇത്തരത്തിൽ വിചിത്രമായ കാര്യങ്ങൾ ചെയ്യുന്ന പലരും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം ബാലിയിലെ സൂപ്പർമാർക്കറ്റിൽ മാസ്ക് ധരിക്കുന്നതിന് പകരം മുഖത്ത് മാസ്കിന്റെ ചിത്രം പെയിന്റ് ചെയ്ത് പോയ രണ്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ പാസ്പോർട്ട് അധികൃതർ പിടിച്ചെടുത്തിരുന്നു. തങ്ങളുടെ ഫോളോവേഴ്‌സിന് വേണ്ടി വിനോദത്തിനായി വീഡിയോ ഷൂട്ട് ചെയ്യാനാണ് പെയിന്റ് ചെയ്ത മുഖവുമായി സൂപ്പർമാർക്കറ്റിലേക്ക് പോയതെന്ന് ഇരുവരും പറഞ്ഞു. ആദ്യം രണ്ടാമത്തെയാൾ മാസ്ക് ധരിക്കാതെ പോകുന്നതിനാൽ ഗാർഡ് പിടിക്കുകയും തിരിച്ചയയ്ക്കുകയും ചെയ്തു. തുടർന്ന് ലിൻ നീല പെയിന്റ് ഉപയോഗിച്ച് സർജിക്കൽ മാസ്ക് ആണെന്ന് തോന്നുന്ന വിധത്തിൽ മുഖത്ത് മാസ്കിന്റെ ചിത്രം വരയ്ക്കുകയാണ് ചെയ്തത്.
Published by: Aneesh Anirudhan
First published: April 29, 2021, 2:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories