നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Weird earnings | 'അതിനു മുമ്പ് ഞാൻ ഇതൊക്കെ കഴിക്കും'; കീഴ്ശ്വാസം ജാറിന് 76000 രൂപയ്ക്ക് വിൽക്കുന്ന യുവതി

  Weird earnings | 'അതിനു മുമ്പ് ഞാൻ ഇതൊക്കെ കഴിക്കും'; കീഴ്ശ്വാസം ജാറിന് 76000 രൂപയ്ക്ക് വിൽക്കുന്ന യുവതി

  ഉപഭോക്താക്കൾക്കായി ജാറുകൾ നിറയ്ക്കുന്നതിന് മുമ്പ് ഏതൊക്കെ ഭക്ഷണങ്ങളാണ് താൻ കഴിക്കുന്നതെന്നും യുവതി പറയുന്നു

  ഒരു ജാർ കീഴ്ശ്വാസത്തിന് വില 76,000 രൂപ

  ഒരു ജാർ കീഴ്ശ്വാസത്തിന് വില 76,000 രൂപ

  • Share this:
   കീഴ്ശ്വാസം (fart) വിറ്റും ജീവിക്കാം! വിശ്വാസം വരുന്നില്ല അല്ലെ? എന്നാൽ ടിവി റിയാലിറ്റി ഷോ താരമായ സ്റ്റെഫാനി മാറ്റോയുടെ കഥ അറിഞ്ഞാൽ നിങ്ങൾക്ക് വിശ്വാസം വരും. '90 ഡേ ഫിയൻസ്' എന്ന തന്റെ ഷോ പിന്തുടരുന്ന ആവശ്യക്കാർക്കാണ് 1,000 ഡോളർ (76,000 രൂപ) വിലയ്ക്ക് തന്റെ കീഴ്ശ്വാസം ഒരു ജാറിലാക്കി സ്റ്റെഫാനി വിൽക്കാൻ ആരംഭിച്ചത്.

   "വർഷങ്ങളായി, ഞാൻ ധരിക്കുന്ന എൻ്റെ ബ്രാ, എൻ്റെ മുടി, കുളിക്കുന്ന വെള്ളം മുതലായവ വാങ്ങാൻ ആഗ്രഹിക്കുന്ന പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നും എനിക്ക് കുറച്ച് സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് അഡൽട്ട് ഒൺലി വിപണയിൽ കീഴ്ശ്വാസത്തിനും വലിയ ഡിമാൻഡ് ഉണ്ടാകുമെന്ന് ഞാൻ മനസ്സിലാക്കിയത്. മാത്രമല്ല കീഴ്ശ്വാസം വിൽക്കുന്നത് വളരെ രസകരവും വിചിത്രവും വ്യത്യസ്തവുമാണ്. ഇത് ഒരു പുതുമയുള്ള ഐറ്റം തന്നെയാണെന്ന്!" സ്റ്റെഫാനി പറയുന്നു.

   ഉപഭോക്താക്കൾക്കായി ജാറുകൾ നിറയ്ക്കുന്നതിന് മുമ്പ് ഏതൊക്കെ ഭക്ഷണങ്ങളാണ് താൻ കഴിക്കുന്നതെന്നും ഈ റിയാലിറ്റി ഷോ താരം വൈറലായ ടിക് ടോക്ക് വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

   “ബീൻസ്, പ്രോട്ടീൻ മഫിൻ, തൈര് (പഞ്ചസാര ചേർക്കാത്തത്) എന്നിവയാണ് കഴിക്കുന്നത് അതിനോടൊപ്പം തനിക്ക് പ്രിയപ്പെട്ട ചില പൂവിതളുകളും കഴിക്കാറുണ്ട് “ ഇത് കഴിക്കുന്നത് കീഴ്ശ്വാസത്തിന് കൂടുതൽ സുഗന്ധം നൽകുമെന്ന് തോന്നാറുണ്ടെന്നും സ്റ്റെഫാനി പറയുന്നു. ഒരു ജാറിൽ കീഴ്ശ്വാസം നിറച്ച് അതിനോടൊപ്പം ഒരു കുറിപ്പും താൻ വെക്കാറുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു.

   '90 ഡേ ഫിയാൻസ്' എന്ന റിയാലിറ്റി ഷോയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സ്റ്റെഫാനി ശ്രദ്ധേയയായത്.

   'മനഃപൂർവം' കീഴ്ശ്വാസം വിട്ടു എന്ന പേരിൽ യുവാവിന് പിഴയിനത്തിൽ ഏകദേശം 9000 രൂപ നൽകേണ്ടി വന്ന വാർത്തയും അടുത്തിടെ പുറത്തു വന്നിരുന്നു. ഇതിലും വലിയ തുകയായ 43,000 രൂപയിൽ നിന്നും കോടതിയിൽ കേസ് വാദിച്ചാണ് യുവാവ് പിഴത്തുകയിൽ ഇളവ് നേടിയത്. 2020 ജൂൺ മാസമാദ്യമാണ് സംഭവം. പൊതുപാർക്കില്‍ ഉച്ചത്തിൽ കീഴ്ശ്വാസം വിട്ടതിനാണ് ഇത്രയും വലിയ തുക ചുമത്തപ്പെട്ടത്. പൊലീസിനെ കണ്ടപ്പോൾ യുവാവ് ബോധപൂർവം അധോവായു പുറത്തേക്കുവിട്ടുവെന്നായിരുന്നു പൊലീസിന്റെ ആരോപണം. വിയന്നയിലെ ഒരു പൊതുപാർക്കിലാണ് സംഭവം. 'ആകസ്മികമായി സംഭവിച്ചതാണെങ്കിൽ ഒരു തവണ വെറുതെ വിടുമായിരുന്നു' എന്നാണ് വിയന്ന പൊലീസ് ട്വിറ്ററിൽ കുറിച്ചത്.

   കീഴ്ശ്വാസം കൊണ്ട് ജനങ്ങളെ സുഖപ്പെടുത്തും എന്ന തരത്തിലുള്ള പാസ്റ്ററുടെ രീതിയും മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാസ്റ്റർ പുറത്തിരുന്ന് കീഴ്ശ്വാസം വിട്ടാൽ അനുഗ്രഹിക്കപ്പെടുകയും സുഖപ്പെടും ചെയ്യും എന്ന തരത്തിലാണ് പ്രചാരണം. ഇങ്ങനെ പ്രചരിക്കുമ്പോൾ, ഇദ്ദേഹം വ്യക്തികളുടെ പുറത്തിരിക്കുന്ന ചിത്രവും ഒപ്പമുണ്ട്. അദ്ദേഹത്തിന്റെ കീഴ്ശ്വാസം ദുർഗന്ധമുള്ളതല്ല, വിശുദ്ധമാണെന്നും ചിലർ പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്.

   Summary: American Reality TV Actor is Selling Her Farts at Rs 76,000 for Each Jar
   Published by:user_57
   First published: