ഇന്റർഫേസ് /വാർത്ത /Buzz / നട്ട് വളർത്തിയ ആൽമരത്തെ വിവാഹംകഴിപ്പിച്ചു; സ്വന്തം 'മകന്റെ' കല്യാണം നടത്തിയ സന്തോഷത്തിൽ രേഖാ ദേവി

നട്ട് വളർത്തിയ ആൽമരത്തെ വിവാഹംകഴിപ്പിച്ചു; സ്വന്തം 'മകന്റെ' കല്യാണം നടത്തിയ സന്തോഷത്തിൽ രേഖാ ദേവി

സ്വന്തം കുഞ്ഞിനെപ്പോലെ ഒരു സ്ത്രീയാണ് ഈ മരത്തെ പോറ്റിവളർത്തിയത്

സ്വന്തം കുഞ്ഞിനെപ്പോലെ ഒരു സ്ത്രീയാണ് ഈ മരത്തെ പോറ്റിവളർത്തിയത്

സ്വന്തം കുഞ്ഞിനെപ്പോലെ ഒരു സ്ത്രീയാണ് ഈ മരത്തെ പോറ്റിവളർത്തിയത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

നമ്മുടെ സമൂഹത്തിൽ മരങ്ങളുടെ പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ല. അവയുടെ സംരക്ഷണത്തിനും പരിപാലനത്തിനും നാം മുൻഗണന നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. നിർഭാഗ്യവശാൽ, വനനശീകരണത്തിന്റെ തോത് ഭയാനകമായി ഉയർന്നിരിക്കുന്നു. ഇതൊക്കെയാണെങ്കിലും, ആധുനിക കാലത്ത് പോലും മരങ്ങൾ ആഘോഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിൽ ഒരു കുഞ്ഞിനെപ്പോലെ ആൽമരത്തെ വളർത്തി വിവാഹം കഴിപ്പിച്ച സംഭവം ഇതിന് ഉദാഹരണമാണ്.

പുർബ ബർധമാനിലെ മെമാരിയിൽ ആൽമരത്തിന് വിവാഹ ചടങ്ങ് നടന്നു. സ്വന്തം കുഞ്ഞിനെപ്പോലെ ഒരു സ്ത്രീയാണ് ഈ മരത്തെ പോറ്റിവളർത്തിയത്. കാലക്രമേണ, ആൽമരം വളരുകയും അതിന്റെ ശാഖകൾ വികസിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ തന്റെ ‘മകൻ’ വിവാഹം കഴിക്കുന്നതാണ് ഉചിതമെന്ന് സ്ത്രീക്ക് തോന്നി, അതിനാൽ അവൾ വിവാഹ ചടങ്ങ് നടത്തുകയും ചെയ്തു.

Also read: ആലിയയുടെ ചെരുപ്പ് എടുത്തുവയ്ക്കുന്ന രൺബീർ; സ്നേഹനിധിയായ ഭർത്താവിനെ വാഴ്ത്തി ആരാധകർ

രേഖാദേവി പറയുന്നതനുസരിച്ച്, ആൽമരം തൈയായിരുന്ന കാലം മുതൽ സ്വന്തം മകനായി കണ്ടാണ് അവർ വളർത്തിയത്. വിവാഹിതരായ രണ്ട് പെൺമക്കൾ ഉണ്ടായിരുന്നിട്ടും, പ്രിയപ്പെട്ട മരത്തിന് ഒരു വിവാഹം നടത്താൻ അവർക്കു അതിയായ ആഗ്രഹമുണ്ടായി. ഒരു ദിവസം, ആൽമരത്തിന്റെ ചുവട്ടിൽ തന്നെ ‘വധുവിനെ’ കണ്ടെത്തുകയും, അത് വിധിയാണെന്ന് തീരുമാനിക്കുകയും ചെയ്തു.

മരിക്കുന്നതിന് മുമ്പ് അവരുടെ ഭർത്താവ് ആൽമരത്തിന്റെ കല്യാണം നടത്താമെന്ന് വാഗ്ദാനം ചെയ്തിരുന്നു. നാട്ടിൽ നിന്നുള്ള സാമ്പത്തിക പിന്തുണയോടെ, രേഖാ ദേവിക്ക് ഒടുവിൽ ഭർത്താവിന്റെ വാഗ്ദാനം നിറവേറ്റാനും തന്റെ ‘മകനെ’ നല്ലരീതിയിൽ വിവാഹം കഴിപ്പിക്കാനും കഴിഞ്ഞു.

“ഞാൻ സുഹൃത്തുക്കളെയും അയൽക്കാരെയും കല്യാണത്തിന് ക്ഷണിച്ചു. പാരമ്പര്യമനുസരിച്ച്, പുരോഹിതൻ മരത്തെ സാരി-ധോതി ധരിപ്പിച്ച് സിന്ദൂരമണിയിച്ചു, ”രേഖാ ദേവി ന്യൂസ് 18 നോട് പറഞ്ഞു.

പാരിജാത് നഗറിലെ മേമാരി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ആൽമരത്തിന്റെ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ നിരവധി നാട്ടുകാർ അന്ന് വൈകുന്നേരം തടിച്ചുകൂടി. സ്വന്തം കുഞ്ഞിനെപ്പോലെ മരത്തെ വളർത്തിയ രേഖാദേവി അതീവ സന്തോഷവതിയായിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ എത്തിച്ചേരാൻ ക്രമീകരണം ഒരുക്കുകയും ചെയ്‌തു.

Summary: Woman married off a banyan tree she has been raising for several years

First published:

Tags: Viral news, Viral Photo, Viral post