• HOME
  • »
  • NEWS
  • »
  • buzz
  • »
  • Groom Slaps Bride | നൃത്തം ചവിട്ടിയതിന് വരൻ മുഖത്തടിച്ചു; കസിനെ വിവാഹം കഴിച്ച് യുവതി

Groom Slaps Bride | നൃത്തം ചവിട്ടിയതിന് വരൻ മുഖത്തടിച്ചു; കസിനെ വിവാഹം കഴിച്ച് യുവതി

വിവാഹത്തോടനുബന്ധിച്ച് ഇത്തരം രസകരമായ നിരവധി സംഭവങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

  • Share this:
    വിവാഹച്ചടങ്ങില്‍ (Wedding Function) നൃത്തം ചവിട്ടിയതിന് വരന്‍ (Groom) മുഖത്തടിച്ചതിനെ തുടര്‍ന്ന് വധു (Bride) തന്റെ കസിനെ വിവാഹം കഴിച്ചു. വരന്റെ മുഖത്ത് തിരിച്ചടിച്ചതിന് ശേഷമാണ് വധു കസിനെ (Cousin) വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. തമിഴ്‌നാട്ടിലെ (Tamil Nadu) കടലൂര്‍ ജില്ലയിലെ പന്റുതിയിലാണ് സംഭവം നടന്നത്.

    ഇവരുടെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. കല്യാണത്തിന്റെ തലേന്ന് സംഘടിപ്പിച്ച ചടങ്ങിനിടെയാണ് വധൂവരന്മാര്‍ പരസ്പരം തല്ലാനിടയായത്. ജനുവരി 20 ന് പന്റുതിയുടെ സമീപത്തുള്ള ഒരു സ്വകാര്യ വിവാഹ ഹാളില്‍ വെച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്.

    സ്വന്തമായി ബ്യൂട്ടി സലൂണ്‍ നടത്തുന്ന, പ്രശസ്ത ബിസിനസുകാരന്റെ മകളായ വധു ജനുവരി 19 ന് സംഘടിപ്പിച്ച ചടങ്ങിനിടെ ബന്ധുക്കളോടൊപ്പം നൃത്തം ചവിട്ടിക്കൊണ്ട് ഹാളില്‍ എത്തി. വധു വേദിയിലേക്ക് വന്ന രീതി ഇഷ്ടപ്പെടാത്ത വരന്‍ വധുവിനെ ചോദ്യം ചെയ്യുകയും അവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. വാക്കേറ്റം മൂത്തപ്പോഴാണ് വരന്‍ വധുവിന്റെ മുഖത്ത് അടിച്ചത്. അപ്പോള്‍ തന്നെ വധുവും വരനെ തിരിച്ചടിച്ചു.

    മകളെ തന്റെ സാന്നിധ്യത്തില്‍ അടിക്കാന്‍ ധൈര്യം കാണിച്ചതിന് വധുവിന്റെ പിതാവ് വരനോട് ദേഷ്യപ്പെട്ടു. ഇയാളെ മരുമകനായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് വരനോടും കുടുംബത്തോടും വേദിയില്‍ നിന്ന് പുറത്തുപോകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന്, വധുവിന്റെ പിതാവ് ബന്ധുക്കളുമായി ചര്‍ച്ച നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ വില്ലുപുരം ഗിങ്കിയില്‍ നിന്ന് വന്ന കസിനുമായി തീരുമാനിച്ച തീയതിയില്‍ തന്നെ മകളുടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. അച്ഛന്റെ തീരുമാനം അംഗീകരിച്ച മകള്‍ ജനുവരി 20 ന് പന്റുതി തിരുവതിഗൈ ക്ഷേത്രത്തില്‍ വച്ച് തന്റെ ബന്ധുവിനെ വിവാഹം കഴിച്ചു.

    Viral Video | ടിക് ടോക്കിൽ ട്രെൻഡായി മാറി മുട്ടത്തോട് പൊട്ടിക്കുന്ന വീഡിയോ; കാരണമിതാണ്

    വിവാഹത്തോടനുബന്ധിച്ച് ഇത്തരം രസകരമായ നിരവധി സംഭവങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, വിവാഹ ദിനത്തില്‍ വരന്‍ മദ്യപിച്ച് എത്തിയതിനെ തുടര്‍ന്ന് മദ്ധ്യപ്രദേശില്‍ നിന്നുള്ള വധു തന്റെ വിവാഹം വേണ്ടെന്നു വച്ചിരുന്നു. നവംബര്‍ ഏഴിന് മദ്ധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ വിവാഹ വേദിയില്‍ വിവാഹ ഘോഷയാത്രയായ 'ബറാത്' എത്തിയപ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

    Cat | ഫോൺ കോളിനിടെ കാണാതായ പൂച്ചയുടെ 'മ്യാവൂ' ശബ്‍ദം തിരിച്ചറിഞ്ഞു; മാസങ്ങൾക്ക് ശേഷം പൂച്ചയെ തിരികെ കിട്ടിയ സന്തോഷത്തിൽ കുടുംബം

    വരനും വരന്റെ ബന്ധുക്കളും ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ മദ്യപിച്ചെത്തിയതാണ് വധുവിനെ പ്രകോപിപ്പിച്ചത്. സുതാലിയ പട്ടണത്തില്‍ നടന്ന ഈ വിവാഹ ചടങ്ങില്‍ മദ്യപിച്ചെത്തിയത് കാരണം വരന് സ്വന്തമായി നില്‍ക്കാന്‍ പോലും സാധിച്ചിരുന്നില്ല. വരന്റെ അവസ്ഥ നേരില്‍ കണ്ട വധു മുസ്‌കാന്‍ ഷെയ്ഖ് ഈ കല്യാണം വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
    Published by:Jayashankar AV
    First published: