പട്ന: ഭര്‍ത്താവിന്റെ സഹോദരിയെ വിവാഹം ചെയ്ത് യുവതി. ബിഹാറിലെ സമസ്തിപുരിലാണ് സംഭവം. 32രകാരിയായ ശുക്ലാ ദേവിയാണ് 18കാരിയായ സോണിദേവി(18)യെ വിവാഹം ചെയ്തത്. എന്നാൽ പങ്കാളിയെ അവരുടെ മാതാപിതാക്കൾ തട്ടക്കൊണ്ടുപോയതായി പരാതയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ്.
ആറു മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. ഇക്കാര്യം വീട്ടിലറിഞ്ഞതോടെ സോണിയുടെ മാതാപിതാക്കളും മറ്റുബന്ധുക്കളും എതിര്‍പ്പറിയിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തി സോണിയെ തട്ടിക്കൊണ്ടുപോയെന്നാണ് ശുക്ലാദേവി ആരോപിക്കുന്നത്.
Also Read-വിരുന്നു സൽക്കാരത്തിനു മുൻപ് നവവധുവിനെ കുത്തികൊലപ്പെടുത്തി വരൻ ജീവനൊടുക്കി
പത്തുവര്‍ഷം മുൻപാണ് ശുക്ലാദേവിയും പ്രമോദ് ദാസും വിവാഹിതരായത്. ഇവർക്ക് രണ്ടു മക്കളുമുണ്ട്. പ്രമോദ് ദാസിന്റെ സഹോദരിയാണ് സോണിദേവി. ശുക്ലാദേവി ഭര്‍ത്താവിന്റെ സഹോദരിയായ സോണിയുമായി പ്രണയത്തിലായി. തുടർന്ന് ഇരുവരും വിവാഹിതരാവുകയും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് വീട്ടുകാർ സോണിയെ കൊണ്ടുപോയത്.
എന്നാൽ ഇവരുടെ ബന്ധത്തിന് ഭർത്താവ് പ്രമോദ് ദാസിന് എതിർപ്പില്ലായിരുന്നു. ഭാര്യയുടെ സന്തോഷമാണ് തന്റെ സന്തോഷമെന്നും അവൾ സന്തോഷവതിയായിരുന്നാൽ മതിയെന്നുമായിരുന്നു പ്രമോദ് പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സോണിയുമായുള്ള വിവാഹത്തിന് ശേഷം ശുക്ലദേവി പേരുമാറ്റി മുടിയും വെട്ടി പുരുഷന്മാരെ വസ്ത്രം ധരിച്ചും പെരുമാറാൻ തുടങ്ങിയെന്ന് ബന്ധുക്കൾ പറയുന്നു. യുവതിയുടെ പരാതിയിൽ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും വനിതാ ഓഫീസറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.