നിരവധി പ്രണയകഥകള്‍ നാം കേള്‍ക്കാറുണ്ട്. എന്നാല്‍, താന്‍ തടവിലാക്കിയ ആളെ തന്നെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത യുവതിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മരീസ മേരി എന്ന യുവതിയാണ് ടിക് ടോക്കിൽ തന്റെ പ്രണയകഥയെക്കുറിച്ച് പങ്കുവച്ചിരിക്കുന്നത്. താന്‍ ഒരു ഇന്‍വെസ്റ്റിഗേറ്ററായി ജോലി ചെയ്തിരുന്ന കാലത്താണ് ഇപ്പോഴത്തെ തന്റെ ഭര്‍ത്താവിനെ ഒരു വര്‍ഷത്തേക്ക് ജയിലില്‍ അയച്ചത്. 17 വയസ്സായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം. മേരിക്ക് 24 ഉം. അദ്ദേഹം ജയിലിലായിരുന്ന സമയത്ത് പല തവണ ഇരുവര്‍ക്കും കാണേണ്ടി വന്നിരുന്നു. അങ്ങനെയാണ് അവര്‍ക്കിടയിൽ പ്രണയം പൂവണിഞ്ഞതെന്ന് മാരിസ പറയുന്നു.
ഒരു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ഇരുവരും ബന്ധം തുടര്‍ന്നു. എന്നാല്‍, ആ സമയത്ത് മരീസ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. പിന്നീട്, അയാളുമായുള്ള ബന്ധം അവസാനിപ്പിക്കുകയും തന്റെ വീട് വില്‍ക്കുകയും ചെയ്തു. ഒടുവില്‍ ജയിലിലേക്ക് അയച്ച ആളെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു.
ഇപ്പോള്‍ മരീസ ഒരു സലൂണിലെ ജീവനക്കാരിയാണ്. തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ദമ്പതികള്‍. തന്റെ ഭര്‍ത്താവിനെ കണ്ടുമുട്ടിയ സാഹചര്യങ്ങളും അവരുടെ പ്രായവ്യത്യാസവും കണക്കിലെടുത്ത് തനിക്ക് ചില വിമർശനങ്ങൾ കേൾക്കേണ്ടി വരാറുണ്ടെന്നും മരീസ ടിക് ടോക് വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്കുള്ള മറുപടി വീഡിയോകളും മരീസ പങ്കുവയ്ക്കാറുണ്ട്.
ഒരു യുവാവിനെ തന്നെ മുംബൈയിലെ ഐടി എഞ്ചിനീയര്‍മാരായ ഇരട്ട സഹോദരിമാര്‍ വിവാഹം ചെയ്തത് അടുത്തിലെ വലിയ വാര്‍ത്തയായിരുന്നു. മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ മല്‍ഷിറാസ് താലൂക്കിലെ അക്ലൂജില്‍ വെച്ചാണ് ഒരേ പുരുഷനെ ഇരുവരും വിവാഹം കഴിച്ചത്.
ഇരട്ട സഹോദരിമാരായ റിങ്കി, പിങ്കി എന്നിവരാണ് അതുല്‍ എന്ന യുവാവിനെ വിവാഹം കഴിച്ചത്. മല്‍ഷിറാസ് താലൂക്കില്‍ നിന്നുമുള്ള അതുല്‍ എന്ന വരന് പെണ്‍കുട്ടികളുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ അച്ഛന് മരിച്ചത്. അതേ തുടര്‍ന്ന് യുവതികള്‍ അമ്മയ്ക്കൊപ്പമായിരുന്നു
ഒരിക്കല്‍ സഹോദരിമാര്‍ക്കും അവരുടെ അമ്മയ്ക്കും അസുഖം വന്നപ്പോള്‍ അവര്‍ അതുലിന്റെ കാറിലാണ് ആശുപത്രിയില്‍ പോയത്. ഈ സമയത്താണ് അതുല്‍ രണ്ട് യുവതികളുമായി അടുക്കുന്നത് എന്ന് മറാത്തി ഓണ്‍ലൈന്‍ ദിനപത്രമായ മഹാരാഷ്ട്ര ടൈംസിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, ഇവരുടെ വിവാഹം വിവാദമായതോടെ ചിലര്‍ ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരു ഭാര്യ ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചിലര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് ഐപിസി 494 വകുപ്പ് ചുമത്തിയാണ് വരനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, സുഹൃത്തുക്കളായിരുന്ന ഇവര്‍ക്ക് പിരിയാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.