നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Woman Marries Pink Colour | 40 വർഷത്തെ ബന്ധം; 'പിങ്ക് നിറ'ത്തെ വിവാഹം കഴിച്ച് യുവതി

  Woman Marries Pink Colour | 40 വർഷത്തെ ബന്ധം; 'പിങ്ക് നിറ'ത്തെ വിവാഹം കഴിച്ച് യുവതി

  പിങ്ക് നിറത്തെ വിവാഹം കഴിക്കുക എന്ന ആശയം രണ്ടു വര്‍ഷം മുമ്പ് ഒരു കുട്ടിയുമായുള്ള സംഭാഷണത്തിനിടെയാണ് സെറയുടെ മനസ്സില്‍ രൂപപ്പെട്ടത്.

  • Share this:
   പരമ്പരാഗതമായ രീതികളില്‍ നിന്ന് തെന്നിമാറി വിവാഹച്ചടങ്ങുകള്‍ (Marriage) നടത്തുന്ന എത്രയോ യുവാക്കള്‍ നമുക്കിടയിലുണ്ട്. വിചിത്രമായ പല വിവാഹവാര്‍ത്തകളും സമൂഹ മാധ്യമങ്ങളിലൂടെ (Social Media) പ്രചരിക്കാറുമുണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വിവാഹത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് അമേരിക്കക്കാരിയായ (US) ഈ യുവതി. തന്റെ ഇഷ്ട നിറത്തെ (Favourite Colour) കല്യാണം കഴിച്ചുകൊണ്ട് അവര്‍ ചരിത്രം സൃഷ്ടിക്കുകയാണ്.

   കിറ്റന്‍ കെ സെറ (Kitten Kay Sera) എന്ന യുവതി തന്റെ ഇന്‍സ്റ്റാഗ്രാം (Instagram) പേജിലൂടെയാണ് വിചിത്രമായ വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് ലോകത്തെ ഞെട്ടിച്ചത്. പുതുവത്സര ദിനമായ ജനുവരി ഒന്നിന് ആയിരുന്നു തന്റെ ഇഷ്ട നിറവുമായ പിങ്കിനെ സെറ വിവാഹം കഴിച്ചത്. കല്യാണ ദിവസം ഒരു പിങ്ക് ഗൗണും പിങ്ക് കോട്ടും പിങ്ക് ടിയാരയും ധരിച്ചാണ് സെറ വിവാഹവേദിയില്‍ എത്തിയത്. തന്റെ മുടിയ്ക്കും അവര്‍ പിങ്ക് നിറം നല്‍കി. തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ നടത്തി. അവരുടെ ആഭരണങ്ങളും ലിപ്സ്റ്റിക്കുമെല്ലാം പിങ്ക് നിറത്തിലുള്ളതായിരുന്നു.

   വിവാഹത്തിനെത്തിയ അതിഥികളും പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞത്. സെറയെ സ്വീകരിക്കാനായി ഒരുക്കിയ പൂക്കള്‍ മുതല്‍ എല്ലാ അലങ്കാരങ്ങളും പിങ്ക് നിറത്തിലുള്ളതായിരുന്നു. എല്ലാവര്‍ക്കും ജീവിതപങ്കാളികള്‍ ഉള്ളപ്പോള്‍ തനിക്ക് സ്വന്തമായി ഒരു നിറമുണ്ടെന്നാണ് തന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കവെ സെറ പറഞ്ഞത്. ജീവിതാവസാനം വരെ പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കൂ എന്നവര്‍ പ്രതിജ്ഞയും ചെയ്തു.

   Also Read-World's Oldest Living Person | 119-ാം ജന്മദിനം ആഘോഷിച്ച് ലോകത്തെ ഏറ്റവും പ്രായമേറിയ മുത്തശ്ശി

   പിങ്ക് നിറത്തെ വിവാഹം കഴിക്കുക എന്ന ആശയം രണ്ടു വര്‍ഷം മുമ്പ് ഒരു കുട്ടിയുമായുള്ള സംഭാഷണത്തിനിടെയാണ് സെറയുടെ മനസ്സില്‍ രൂപപ്പെട്ടത്. രണ്ടു വര്‍ഷം മുമ്പ് അവര്‍ സ്‌കേറ്റ്‌ബോര്‍ഡില്‍ കളിക്കുന്ന ഒരു കുട്ടിയെ കണ്ടുമുട്ടി. പിങ്ക് നിറം ഇഷ്ടമാണോ എന്ന് അന്ന് ആ കുട്ടി സെറയോട് ചോദിച്ചു. സെറ സമ്മതത്തോടെ തലയാട്ടി. കുട്ടിയുടെ അടുത്ത ചോദ്യം, അത്രയേറെ ഇഷ്ടമാണെങ്കില്‍ പിങ്ക് നിറത്തെ എന്തുകൊണ്ട് കല്യാണം കഴിച്ചൂടാ എന്നായിരുന്നു. കളിയായിട്ടാണ് കുട്ടി അത് ചോദിച്ചതെങ്കിലും സെറ ആ ആശയത്തെ ഗൗരവത്തോടെയാണ് കണ്ടത്. പിന്നീട് അവര്‍ നിറത്തെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ നിറവുമായി തനിക്ക് 40 വര്‍ഷത്തിലധികമായുള്ള ബന്ധമുണ്ടെന്നും അവര്‍ പറയുന്നു.
   പിങ്ക് നിറത്തിന്റെ അഞ്ച് വ്യത്യസ്ത ഷേഡുകള്‍ ഉള്ള ഒരു വസ്ത്രവുമണിഞ്ഞ് സെറ വിവാഹ പന്തലിലൂടെ നടന്നു. 'ഞാന്‍ പിങ്ക് നിറത്തെയാണ് വിവാഹം കഴിക്കുന്നത്', അവര്‍ പ്രഖ്യാപിച്ചു. വിവാഹവസ്ത്രത്തിലെ അഞ്ച് ഷേഡുകളും തനിക്ക് പ്രിയപ്പെട്ടതാണെന്ന് സെറ പറയുന്നു. സെറ തന്റെ പിങ്ക് വിവാഹ മോതിരത്തിന്റെയും വിവാഹ കേക്കിന്റെയും ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

   Also Read-Longest Name | പേരിൽ ആയിരം അക്ഷരം; ജനന സർട്ടിഫിക്കറ്റിന് രണ്ടടി നീളം; ലോകത്തെ നീളം കൂടിയ പേരിന്റെ ഉടമയെ പരിചയപ്പെടാം
   Published by:Jayashankar AV
   First published: