തന്റെ ആദ്യഭാര്യയിലുള്ള മകനെ രണ്ടാം ഭാര്യ വിവാഹം ചെയ്തതായി ഭര്‍ത്താവിന്റെ പരാതി. ഉത്തരാഖണ്ഡിലെ ബാസ്പുര്‍ ജില്ലയിലാണ് വിചിത്ര സംഭവം. ഇന്ദ്രറാം എന്നയാളാണ് രണ്ടാം ഭാര്യയ്ക്കെതിരെ പരാതിയുമായി എത്തിയത്. രണ്ടാം ഭാര്യയുമായി വിവാഹം കഴിഞ്ഞ് 11 വര്‍ഷങ്ങളായി. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.
ഇന്ദ്രറാമിന് ആദ്യഭാര്യയില്‍ രണ്ടു ആണ്‍മക്കളുണ്ട്. ഇവരിലൊരാള്‍ സ്ഥിരിമായി വീട്ടില്‍ വരാറുണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞിറങ്ങിയ രണ്ടാം ഭാര്യ ബബ്ളി തിരികെയെത്തിയില്ല. 20,000 രൂപയുമാണ് പോയതെന്ന് ഇന്ദ്രറാമിന്റെ പരായില്‍ പറയുന്നു.
Also Read-Viral | ചാമ്പിക്കോ.. മക്കളും മരുമക്കളും ചേര്‍ന്നുള്ള 83കാരിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ വൈറല്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ
ബബ്ളിയെ അന്വേഷിച്ചിറങ്ങിയ ഇന്ദ്രാറാം തന്റെ ആദ്യ ഭാര്യയിലെ മകനുമായി ഇവരുടെ വിവാഹം കഴിഞ്ഞെന്നും ഒരുമിച്ച് ജീവിക്കുന്നുവെന്നുമാണ് അറിഞ്ഞത്. തന്നോടൊപ്പം തിരികെ വരാന്‍ ബബ്ളി വിസമ്മതിച്ചതോടെ തര്‍ക്കമുണ്ടായി. ഇന്ദ്രറാമിന് പരിക്കുകളും പറ്റി. തുടര്‍ന്ന് പൊലീസില്‍ പരാതിയുമായി സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Shocking | ബുർഖ ധരിച്ച് യാത്ര ചെയ്യവേ ബൈക്കിന്റെ ചക്രങ്ങളിൽ വസ്ത്രം കുരുങ്ങി യുവതിയുടെ അന്ത്യം
ഹൈദരാബാദ്: വാഹനങ്ങളുടെ പിൻസീറ്റിൽ സ്ത്രീകൾ ഇരുന്നു യാത്ര ചെയ്യുമ്പോൾ അവർക്കൊപ്പം തന്നെ അവർ ധരിച്ചിരിക്കുന്ന വസ്ത്രവും വാഹനത്തിൽ സുരക്ഷിതമാണ് എന്ന് ഉറപ്പാക്കേണ്ട സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്. മിക്കപ്പോഴും ഇവിടെ വില്ലനായിട്ടുളളത് സാരിയാണ്. തോളിൽ നിന്നും താഴേക്കു ഒഴുകികിടക്കുന്ന ഭാഗം ഇരുചക്രവാഹന യാത്രയ്ക്കിടെ ശ്രദ്ധിച്ചില്ലയെങ്കിൽ സൃഷ്ടിക്കാവുന്ന അപകടം വളരെ വലുതാണ്. മോഡേൺ വസ്ത്രങ്ങൾ കടന്നു വന്നതുവരെ ഇരുചക്രവാഹനത്തിന്റെ പിൻസീറ്റിലെ യാത്ര പലരും പേടിച്ചിട്ടുണ്ട്.
എന്നാലിവിടെ ബുർഖ ധരിച്ച 18കാരിക്ക് വസ്ത്രം ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങി ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. അധികാരികൾ തന്നെയാണ് ഈ സംഭവത്തിന്റെ നടുക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതും. ബുർഖ ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങി ബൈക്കിൽ നിന്ന് വീണ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരുന്നു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ഇരുചക്രവാഹനത്തിൽ പോകുമ്പോൾ ശ്രദ്ധിക്കണമെന്ന് പലരും വീഡിയോ പങ്കുവെച്ച് സ്ത്രീകൾക്ക് മുന്നറിയിപ്പ് നൽകുന്നു.
Also Read-Viral| ഭക്ഷണപ്ലേറ്റിനായി ഉന്തും തള്ളും; ഏഴ് സ്കൂള്‍ പ്രിന്‍സിപ്പല്‍മാർക്ക് നോട്ടീസ്; വഴക്ക് മുഖ്യമന്ത്രി വിളിച്ച യോഗത്തിന് ശേഷം
ഞായറാഴ്ച ഹൈദരാബാദിലെ യാചരത്തിൽ 18 കാരിയായ പെൺകുട്ടിയും സഹോദരനും ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. വീഡിയോയിലുള്ള പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിറ്റേന്ന് മരണത്തിന് കീഴടങ്ങുകയും ചെയ്തു. അപകടത്തിൽ സഹോദരൻ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. വിദ്യാർത്ഥിനിയായ സന എന്ന യുവതിയാണ് മരണപ്പെട്ടത്.
ഇത്തരമൊരു ദാരുണമായ സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ടിഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ വി.സി. സജ്ജനാർ “സ്ത്രീകളും പെൺകുട്ടികളും നിങ്ങൾ ബൈക്കിൽ ഇരിക്കുമ്പോൾ ശ്രദ്ധിക്കുക,” എന്ന സന്ദേശത്തോടെ ട്വീറ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.