• HOME
 • »
 • NEWS
 • »
 • buzz
 • »
 • Marriage | വിവാഹമോചന പാർട്ടിക്കിടെ കണ്ടുമുട്ടിയ വെയ്റ്ററുമായി പ്രണയം; ഒടുവിൽ വിവാഹം

Marriage | വിവാഹമോചന പാർട്ടിക്കിടെ കണ്ടുമുട്ടിയ വെയ്റ്ററുമായി പ്രണയം; ഒടുവിൽ വിവാഹം

2019 മാർച്ചിലായിരുന്നു ഗബ്രിയേല ലാൻഡോൾഫി തന്റെ വിവാഹമോചനം ആഘോഷിക്കുന്നതിനായി ഒരു പാർട്ടി സംഘടിപ്പിച്ചത്. പാർട്ടിയുടെ ഭാഗമായി ചില വെയ്റ്റർമാരെയും നിയമിച്ചിരുന്നു. പാർട്ടി വിജയകരമായി നടത്തുകയും ചെയ്തു. പിറ്റേന്ന് രാവിലെ വെയിറ്റർമാരിൽ ഒരാളായ ജോണിന്റെ മെസേജ് കണ്ടാണ് ഗബ്രിയേല ഉണർന്നത്

(Credits: Shutterstock)

(Credits: Shutterstock)

 • Last Updated :
 • Share this:
  ചിലപ്പോൾ അസാധാരാണമായ ചില സാഹചര്യങ്ങളിലായിരിക്കും ഒരാൾക്ക് മറ്റൊരാളോട് പ്രണയം തോന്നുക. അത്തരമൊന്നാണ് ഓസ്‌ട്രേലിയൻ (Australian) വനിതയായ ഗബ്രിയേല ലാൻഡോൾഫിയുടെ ജീവിതത്തിലും സംഭവിച്ചത്. സ്വന്തം വിവാഹമോചന പാർട്ടിക്കിടെയാണ് (​​divorce party) ഗബ്രിയേല ഇപ്പോഴത്തെ ജീവിതപങ്കാളിയെ കണ്ടുമുട്ടിയത്.

  2019 മാർച്ചിലായിരുന്നു ഗബ്രിയേല ലാൻഡോൾഫി തന്റെ വിവാഹമോചനം ആഘോഷിക്കുന്നതിനായി ഒരു പാർട്ടി സംഘടിപ്പിച്ചത്. പാർട്ടിയുടെ ഭാഗമായി ചില വെയ്റ്റർമാരെയും നിയമിച്ചിരുന്നു. പാർട്ടി വിജയകരമായി നടത്തുകയും ചെയ്തു. പിറ്റേന്ന് രാവിലെ വെയിറ്റർമാരിൽ ഒരാളായ ജോണിന്റെ മെസേജ് കണ്ടാണ് ഗബ്രിയേല ഉണർന്നത്. അവൾക്ക് സുഖമാണോ എന്ന് അന്വേഷിച്ചു കൊണ്ടായിരുന്നു മെസേജ്. അതായിരുന്നു തുടക്കം.

  പിന്നീട് മിക്കവാറും എല്ലാ ദിവസങ്ങളിലും ഇരുവരും പരസ്പരം കാണാൻ തുടങ്ങി. താമസിയാതെ ഒരുമിച്ച് താമസിക്കാനും ആരംഭിച്ചു. "ഗാബിയെ കണ്ടപ്പോൾ തന്നെ അവൾ ശാന്തസ്വഭാവക്കാരിയാണെന്നാണ് എനിക്കു തോന്നിയത്. അവളെ കൂടുതൽ അടുത്തറിയാൻ ഞാൻ ആഗ്രഹിച്ചു", ജോൺ 'മിററി'നോട് പറഞ്ഞു.

  Also Read- സ്‌പോര്‍ട്‌സ് വില്ലേജിൽ പൈപ്പ് ബ്ലോക്ക്; പരിശോധനയിൽ നാലായിരത്തോളം കോണ്ടം; 2010ൽ ഇന്ത്യയിൽ നടന്നത്

  ഒരു വർഷത്തിലേറെ കാലം ​ഗബ്രിയേലും ജോണും ഡേറ്റിങ്ങിലായിരുന്നു. "എന്റെ വിവാഹമോചന പാർട്ടിക്കായി ഞാൻ നിയമിച്ച ഒരു വെയ്‌റ്ററുമായി പ്രണയത്തിലാകുമെന്നോ അയാളെ വിവാഹം കഴിക്കുമെന്നോ ഒരിക്കലും കരുതിയിരുന്നില്ല", 29 കാരിയായ ഗബ്രിയേല പറഞ്ഞു. തന്റെ ബാഹ്യരൂപത്തിലാണ് ജോൺ ആകൃഷ്ടനായതെന്നാണ് ആദ്യം കരുതിയിരുന്നതെന്നും എന്നാൽ അങ്ങനെ അല്ലായിരുന്നു എന്നും ​ഗബ്രിയേല കൂട്ടിച്ചേർത്തു. മുൻ വിവാഹത്തിൽ ജോണിന് ഒരു മകളുണ്ട്. ഇതാണ് ജോണിലേക്ക് തന്നെ കൂടുതൽ അടുപ്പിച്ച ഘടകമെന്നും ​ഗബ്രിയേല പറയുന്നു.

  ഇതിനിടെ ​​​ഗർഭിണിയായ ​ഗബ്രിയേലക്ക് ഉദരത്തിൽ വെച്ചു തന്നെ കുഞ്ഞിനെ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇരുവരുടെയും വിവാഹത്തിനു മുൻപായിരുന്നു ആ സംഭവം. ഒരു സ്ത്രീയുടെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്ന രോ​ഗം ​ഗബ്രിയേലക്ക് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ താൻ ഗർഭിണിയാണെന്നറിഞ്ഞ് വളരെയേറെ അത്ഭുതപ്പെട്ടിരുന്നുവെന്നും ​ഗബ്രിയേല പറയുന്നു. 2020 നവംബറിൽ ജോണിന്റെയും ​ഗബ്രിയേലയുടെയും വിവാഹത്തിന് രണ്ടാഴ്ച മുൻപാണ് ഈ കുഞ്ഞിനെ നഷ്ടപ്പെട്ടത്. "എനിക്ക് ഒരു കുഞ്ഞ് ഉണ്ടാകാൻ സാധ്യതയില്ലെന്നും ഞാൻ ഗർഭിണിയായാൽ അത് അലസിപ്പോകുമെന്നുമാണ് ധരിച്ചിരുന്നത്'', ഗബ്രിയേല പറഞ്ഞു.

  Also Read- അപ്പൂപ്പൻ പണ്ട് ഇട്ട വരയൻ ട്രൗസർ പരിഷ്കാരിയായപ്പോ വിലയും കൂടി; സോഷ്യൽ മീഡിയയിൽ ചർച്ച

  പക്ഷേ, ഗബ്രിയേല രണ്ടാമതും ​ഗർഭിണിയായി. പല സങ്കീർണതകളും അതിജീവിച്ച് 2020 ഡിസംബറിൽ ഒരു കുഞ്ഞിന് ജൻമം നൽകുകയും ചെയ്തു.

  ഒരേ വേദിയില്‍ വച്ച് രണ്ടു കാമുകിമാരെയും ഒരുമിച്ച് വിവാഹം ചെയ്ത് യുവാവുനെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ മാസം പുറത്തു വന്നിരുന്നു. ജാർഖണ്ഡിലെ (Jharkhand) ലോഹർദാഗ ജില്ലയിലെ ബന്ദ ഗ്രാമത്തിലെ ഭാന്ദ്ര ബ്ലോക്കിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്. മൂന്ന് പേരുടെയും സമ്മതപ്രകാരമായിരുന്നു അസാധാരണമായ ഈ വിവാഹം. സന്ദീപ് ഒറോൺ എന്ന യുവാവാണ് കാമുകിമാരായ കുസും ലക്രയേയും സ്വാതി കുമാരിയേയും ഒരേ വേദിയിൽ വച്ച് ഒരേ സമയത്ത് വിവാഹം ചെയ്തത്. ഗ്രാമവാസികളുടെ പൂർണ സഹകരണത്തോടെയാണ് വിവാഹം നടന്നത്. മൂന്ന് പേരുടെയും വീട്ടുകാരും വിവാഹത്തിന് തടസം നിന്നില്ല.
  Published by:Rajesh V
  First published: