ലണ്ടന്‍: ടിക്ക് ടോക്കര്മാര്ക്കിടയിൽ ഈ വർഷം തുടക്കത്തിൽ 'ഗോറില്ല ഗ്ലൂ ചലഞ്ച്’ എന്ന ഭയാനകമായ ഒരു ട്രന്റ് നിലനിന്നിരുന്നു. സമാനമായി രീതിയിൽ ബ്രിട്ടീഷുകാരിയായ ഒരു യുവതി കഴിഞ്ഞയാഴ്ച അബദ്ധത്തിൽ വളരെ വേഗം ഉണങ്ങുന്ന നെയില്‍ ഗ്ലൂ (പശ) അവളുടെ കണ്ണിലൊഴിച്ച് തന്റെ കണ്ണുകൾ തുറക്കാൻ കഴിയാതെ ബുദ്ധിമുട്ടി.
കേംബ്രിഡ്ജ്ഷയറിലെ ചാറ്ററിസ് നിവാസിയായ കാറ്റി ബീത്ത് ബ്രിട്ടീഷ് ടെലിവിഷൻ ഷോയായ ‘എ പ്ലേസ് ഇൻ ദ സൺ’ കണ്ടുകൊണ്ടിരിക്കവേയാണ് ഇത്തരത്തിലൊരു അബദ്ധം ചെയ്തത്. അവളുടെ അലര്‍ജിക്ക് ഉപയോഗിക്കുന്ന തുള്ളിമരുന്നിന് പകരം പൊട്ടിയതോ വിള്ളലുകൾ വീണതോ ആയ നഖങ്ങൾ നന്നാക്കുന്നതിനും, വ്യാജ നഖങ്ങൾ ഒട്ടിക്കുന്നതിനും ഉപയോഗിക്കുന്നതുമായ നെയില്‍ഗ്ലൂ അശ്രദ്ധമായി തന്റെ കണ്ണിലൊഴിച്ചതായി 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നു.
വലതു കണ്ണിലേക്ക് പശ പ്രയോഗിച്ചയുടനെ തന്നെ കേറ്റിക്ക് കടുത്ത വേദന അനുഭവപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്ന് ഉയർന്ന അളവിലുള്ള പോളന് ( പൂമ്പൊടി ) ഉണ്ടായിരുന്നതിനാൽ 'അലർജി' വരാതിരിക്കാനായി മരുന്ന് കണ്ണിലൊഴിക്കാൻ ശ്രമിച്ചതാണ് ഇത്തരത്തിൽ ഒരു ദുരന്തമായി കലാശിച്ചത്. പോളന് കാരണം അവരുടെ കണ്ണുകൾക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടുവെന്നും ഈ 35 വയസുകാരി 'ദി സണ്ണി'നോട് പറയുകയുണ്ടായി. കണ്ണിലൊഴിക്കുന്ന മരുന്ന് കുപ്പിയോട് സാദൃശ്യമുള്ള, പശയിരുന്ന കുപ്പിയുമായി കാറ്റി ബീത്ത് മരുന്ന് കണ്ണിലൊഴിക്കുന്നതിനായി കണ്ണാടിയുടെ പോയെന്നും അതിൽ നിന്ന് വളരെ കുറഞ്ഞ അളവിൽ മാത്രം പശ വലതു കണ്ണിലേക്ക് ഒഴിച്ചു എന്നും കാറ്റി പറയുകയുണ്ടായി. ഉടൻ തന്നെ അവളുടെ കണ്ണുകളിൽ ഒരു പൊള്ളൽ അനുഭവപ്പെട്ടതായും കാറ്റി പ്രസ്തുത ബ്രിട്ടീഷ് ടാബ്ലോയിഡിനോട് പറഞ്ഞു.
തന്റെ കണ്ണുകളിൽ യഥാർത്ഥത്തിൽ എന്താണ് പ്രയോഗിച്ചതെന്ന് അറിയാത്ത കാറ്റി, തന്റെ കണ്ണിനകത്ത് ശരിക്കും വ്രണമായിരിക്കുമെന്ന് ആദ്യം വിശ്വസിച്ചു, ആയതിനാല്‍ മരുന്ന് കൂടുതലൊഴിക്കാമെന്നുകരുതി അതേ പശതന്നെ കൂടുതൽ അളവിൽ അവള് കണ്ണിലേക്കൊഴിക്കുകയും ചെയ്തു. കണ്ണിൽ എരിവും വേദനയും വർദ്ധിച്ചതിനെ തുടർന്ന് കുപ്പിയിലേക്ക് നോക്കിയപ്പോഴാണ് താന്‍ കണ്ണിലൊഴിച്ചത് എന്താണെന്നവള്‍ക്ക് മനസ്സിലായത്. ഭയന്നുപോയ അവള് ഉടനെതന്നെ അടുക്കളയിലേക്ക് ഓടി അവളുടെ കണ്ണുകളിൽ നിന്ന് പശ കഴുകിക്കളയാന്‍ തുടങ്ങി.“ഇത് ശരിക്കും വേദനാജനകമാണ്.” തന്റെ അനുഭവം വിവരിച്ചുകൊണ്ട്, അഞ്ചുവയസ്സുള്ള മകളുടെ അമ്മയായ കാറ്റി പറഞ്ഞു. നെയില്‍ ഗ്ലൂവിന്റെ രണ്ട് തുള്ളികൾ അവളുടെ കണ്ണുകളിൽ വീണതോടെ തന്നെ കാറ്റിയുടെ കണ്ണുകൾ പൂർണ്ണമായും അടഞ്ഞുപോയി.
കണ്ണുതുറക്കാൻ കഴിയാത്തതിനെ തുടർന്ന് കാറ്റി അയൽവാസിയുടെ സഹായത്തിനായി ശ്രമിച്ചുവെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. തുടർന്ന് അടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് ഓടിയെത്തിയ കാറ്റി സംഭവത്തെക്കുറിച്ച് വളരെ വിശദമായി ഡോക്ടറോട് പറഞ്ഞു. കാറ്റി എത്തുന്നതിന് തൊട്ടുമുമ്പ് മറ്റൊരു രോഗിയും സമാനമായ ഒരു കേസുമായി എത്തിയതായി ആശുപത്രി വൃത്തങ്ങൾ പറയുന്നു. ഈ രോഗാവസ്ഥയ്ക്ക് പ്രത്യേക ചികിത്സയില്ലാത്തത് കണക്കിലെടുത്ത് മെഡിക്കൽ സ്റ്റാഫ് കാറ്റിയോട് ചൂടുവെള്ളം ഒരു കോട്ടൺ പാഡിൽ മുക്കി മൃദുവായി കണ്ണില്‍ തടവാൻ ആവശ്യപ്പെടുകയാണ് ചെയ്തത്. മണിക്കൂറുകൾക്ക് ശേഷം ക്രമേണ, കാറ്റിയ്ക്ക് തന്റെ കണ്ണ് പതിയെ തുറക്കാനായെങ്കിലും കണ്വീക്കം പോലുള്ള ഉള്ള ചില പ്രത്യാഘാതങ്ങൾ ഇപ്പോഴുമുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.