നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ നിൽക്കുന്ന യുവതി; എമിറേറ്റ്സിന്റെ പുതിയ പരസ്യം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ

  ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ നിൽക്കുന്ന യുവതി; എമിറേറ്റ്സിന്റെ പുതിയ പരസ്യം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ

  ആകാശത്ത് ഇത്രയും ഉയരത്തില്‍ നിന്ന് എങ്ങനെ വീഡിയോ ചിത്രീകരിച്ചു എന്നതാണ് പലരുടെയും സംശയം. വിഷ്വല്‍ ഇഫക്റ്റാണോ ഇതെന്നും പലരും സംശയിച്ചു.

  Image: Emirates/Twitter

  Image: Emirates/Twitter

  • Share this:
   ലോകത്തിന്റെ മുകളില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. യുഎഇ എയര്‍ലൈനായ എമിറേറ്റ്‌സ് അടുത്തിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഒരു പരസ്യം ചിത്രീകരിച്ചു. ക്യാബിന്‍ ക്രൂ യൂണിഫോം അണിഞ്ഞ ഒരു യുവതി കെട്ടിടത്തിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്നതാണ് പരസ്യ ചിത്രം.

   ബുര്‍ജിന് മുകളില്‍ കയറാന്‍ യുകെയിലെ സ്റ്റണ്ട് വുമണ്‍ നിക്കോള്‍ സ്മിത്ത്-ലുഡ്വിക്കിനെയാണ് എയര്‍ലൈന്‍ നിയമിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായ കെട്ടിടത്തിന്റ മുകളില്‍ കയറിയിട്ടുള്ള ചുരുക്കം ചില വ്യക്തികളിലൊരാളായി നിക്കോള്‍ സ്മിത്ത് മാറി. 828 മീറ്ററാണ് കെട്ടിടത്തിന്റ ഉയരം. ഒരു സ്‌കൈഡൈവിംഗ് ഇന്‍സ്ട്രക്ടറാണ് സ്മിത്ത്.

   വീഡിയോ കണ്ട് പലരും അത്ഭുതപ്പെട്ടു. ആകാശത്ത് ഇത്രയും ഉയരത്തില്‍ നിന്ന് എങ്ങനെ വീഡിയോ ചിത്രീകരിച്ചു എന്നതാണ് പലരുടെയും സംശയം. വിഷ്വല്‍ ഇഫക്റ്റാണോ ഇതെന്നും പലരും സംശയിച്ചു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ സംശയം മാറ്റാനായി എയര്‍ലൈന്‍ പരസ്യ ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ച്ചകളും പങ്കുവച്ചു. പരസ്യം ചിത്രീകരിക്കുന്ന വീഡിയോ ഫൂട്ടേജാണ് പോസ്റ്റു ചെയ്തത്.

   എമിറേറ്റ്സിന്റെ ക്യാബിന്‍ ക്രൂ വസ്ത്രത്തില്‍ വസ്ത്രം ധരിച്ച സ്മിത്ത്-ലുഡ്വിക് ബുര്‍ജിന് മുകളില്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. സ്മിത്ത്-ലുഡ്വിക്കിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള സുരക്ഷാ ഉപകരണങ്ങളും പരിശീലന സെഷനുകളും വീഡിയോയില്‍ കാണാം. പ്ലക്കാര്‍ഡുകള്‍ ഉപയോഗിച്ച് പരിശീലനം നടത്തുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

   പരസ്യത്തിന്റെ മികച്ച ഷോട്ട് എടുക്കാന്‍ ഒരൊറ്റ ഡ്രോണ്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ 160-ാം നിലയില്‍ നിന്ന് മുകളിലേയ്ക്ക് എത്താന്‍ ക്രൂ ഒരു മണിക്കൂറോളം സമയമെടുത്തതായും വീഡിയോയില്‍ പറയുന്നുണ്ട്. ബുര്‍ജ് ഖലീഫയ്ക്ക് മൊത്തം 163 നിലകളാണുള്ളത്. അതിനും മുകളിലാണ് കെട്ടിടത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാനം.


   'ഇത്രയും ഉയരത്തിലുള്ള ചിത്രീകരണത്തിന് കര്‍ശനമായ തയ്യാറെടുപ്പും കര്‍ശനമായ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ടായിരുന്നു' ബിടിഎസ് പറഞ്ഞു.

   യുകെയുടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളുടെ റെഡ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തതില്‍ നന്ദിയുണ്ടെന്ന് എമിറേറ്റ്‌സ് പരസ്യത്തിലൂടെ പറയുന്നുണ്ട്.

   സ്മിത്ത്-ലുഡ്വിക്കിന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് സ്മിത്ത് ഒരു 'ലോക സഞ്ചാരിയും, സ്‌കൈഡൈവറും യോഗ പരിശീലകയുമാണ്. സാഹസിക ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സ്മിത്ത് എന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്മിത്തിന് നില്‍ക്കാനായി ബൂര്‍ജ് ഖലീഫയുടെ മുകളില്‍ ഒരു പ്ലാറ്റ്‌ഫോം തയ്യാറാക്കിയിരുന്നു. 2010ലാണ് 160 നിലകളുള്ള ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഈ ടവര്‍ 95 കിലോമീറ്റര്‍ ദൂരെ നിന്നു വരെ കാണാനാവും. ഈ കെട്ടിടം ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ള മനുഷ്യ നിര്‍മ്മിതികളില്‍ ഏറ്റവും ഉയരം കൂടിയതാണ്. ഇതിന്റെ മൊത്തം നിര്‍മ്മാണ ചെലവ് ഏകദേശം 1.5 ബില്ല്യണ്‍ ഡോളര്‍ ആണ്.
   Published by:Sarath Mohanan
   First published:
   )}