• HOME
 • »
 • NEWS
 • »
 • buzz
 • »
 • Amazon | ആമസോണിൽ കസേര ഓർഡർ ചെയ്തു; ഒപ്പം കിട്ടിയത് രക്തം ശേഖരിക്കുന്ന കുപ്പി!

Amazon | ആമസോണിൽ കസേര ഓർഡർ ചെയ്തു; ഒപ്പം കിട്ടിയത് രക്തം ശേഖരിക്കുന്ന കുപ്പി!

കസേര ഓർഡർ ചെയ്തപ്പോള്‍ ഒപ്പം കിട്ടിയത് രക്തം ശേഖരിക്കുന്ന കുപ്പി! കുപ്പിയിൽ നിറയെ രക്തവുമുണ്ട്.

 • Share this:
  ഓൺലൈനിൽ ഷോപ്പിങ് (Online Shopping) നടത്തുമ്പോൾ പലർക്കും അവർ പ്രതീക്ഷിക്കാത്ത പലതും ലഭിക്കാറുണ്ട്. അശ്രദ്ധ മൂലമാണ് പലപ്പോഴും ഇത്തരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കാറുള്ളത്. ഒരു സാധനം ഇഷ്ടപ്പെട്ട് വാങ്ങാൻ തീരുമാനിച്ച് ഒടുവിൽ കയ്യിൽ കിട്ടുമ്പോൾ തീർത്തും അപ്രതീക്ഷിതമായതും ലഭിക്കാറുണ്ട്. സമാനമായ സാഹചര്യത്തിൽ ആമസോണിൽ (Amazon) നിന്ന് ലെതർ കസേര ഓർഡർ ചെയ്ത് സ്ത്രീക്ക് ഒപ്പം കിട്ടിയത് രക്തം ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പിയാണ്. കസേര കിട്ടിയെന്നത് ആശ്വസിക്കാവുന്ന കാര്യമാണ്. എന്നാൽ ഇതിൻെറ കൂടെ എങ്ങനെയാണ് രക്തം അടങ്ങിയ ഈ കുപ്പി വന്നതെന്ന് ലഭിച്ചയാൾക്ക് ഒരുപിടിയും കിട്ടിയില്ല.

  താൻ ഓർഡർ ചെയ്തപ്പോൾ ലഭിച്ച വസ്തുക്കളുടെ വീഡിയോ സ്ത്രീ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. “ആമസോണിൽ നിന്ന് ലെതർ കസേരയാണ് ഞാൻ ഓർഡർ ചെയ്തത്. എന്നാൽ നിങ്ങൾക്കറിയാമോ എനിക്ക് അതിനൊപ്പം ലഭിച്ചത് എന്താണെന്ന്? ഒരു രക്തം ശേഖരിക്കുന്ന കുപ്പിയും ഇതോടൊപ്പം ലഭിച്ചിരിക്കുന്നു. കുപ്പിയിൽ നിറയെ രക്തവുമുണ്ട്. നിങ്ങൾക്കിത് വിശ്വസിക്കാൻ സാധിക്കുന്നുണ്ടോ? എനിക്ക് വല്ലാതെ ഭയം തോന്നി. കൂടുതൽ വിശദീകരിക്കാൻ സാധിക്കുന്നില്ല,” വീഡിയോക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ സ്ത്രീ പറഞ്ഞു.

  Also Read-യുവതിക്ക് 'മിസ് യൂ' സന്ദേശം അയച്ച് ഡെലിവറി ബോയ്; നടപടി കൈക്കൊണ്ട് സ്വിഗി

  ജെൻ ബെഗാകിസ് എന്ന സ്ത്രീയാണ് തൻെറ ദുരനുഭവം ട്വിറ്ററിൽ പങ്കുവെച്ചത്. താൻ ആമസോൺ കസ്റ്റമർ കെയർ സർവീസിൽ വിളിച്ച് വിവരം അറിയിച്ചു. ആദ്യഘട്ടത്തിൽ അവർ കാര്യങ്ങൾ കേൾക്കാൻ തയ്യാറായെങ്കിലും പിന്നീട് തന്നെ വിളിച്ചില്ലെന്നും ജെൻ വ്യക്തമാക്കി. ഏകദേശം 530000 പേർ ഇതിനോടകം തന്നെ വീഡിയോ കണ്ടിട്ടുണ്ട്. നിരവധി പേർ ആമസോണിനെ വിമർശിച്ച് കമൻറുകളും പങ്കുവെക്കുന്നുണ്ട്.  “ഇത് വളരെ വിചിത്രമായ കാര്യമാണ്. സാധാരണ ഗതിയിൽ ആരുടെയാണോ രക്തം എടുക്കുന്നത് ആ വിവരങ്ങളും കുറിച്ച് വെക്കാറുണ്ട്. ഹാലോവീൻ ഡെക്കറേഷന് വേണ്ടി എടുത്തുവെച്ച വസ്തുക്കളിലൊന്ന് ആമസോൺ സംഭരണശാലയിൽ നിന്ന് പാക്കറ്റിൽ വീണുപോയതോണെയെന്നും സംശയിക്കാവുന്നതാണ്,” ഒരാളുടെ കമൻറ് ഇങ്ങനെയാണ്. “വളരെ ഗുരുതരമായ വിഷയമാണിത്. ഇത്തരത്തിൽ ഒരു അബദ്ധം സംഭവിക്കാനുള്ള സാഹചര്യം എങ്ങനെ ഉണ്ടായെന്ന് വിശദമായി പരിശോധിക്കുക തന്നെ വേണം,” മറ്റൊരാൾ പറഞ്ഞു.

  ഡൽഹി സ്വദേശിയായ ഒരു വ്യക്തി ഈയടുത്ത് ഓൺലൈനിൽ ഫ്രൈഡ് ഉള്ളി ഓർഡർ ചെയ്തപ്പോൾ പറ്റിയ അബദ്ധം പങ്കുവെച്ചിരുന്നു. ലഘുഭക്ഷണമായി കഴിക്കാൻ വേണ്ടിയായിരുന്നു ഇത് ഓർഡർ ചെയ്തത്. രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ ഇയാൾക്ക് ലഭിച്ചത് ഒരു പ്ലാസ്റ്റിക് കവറിൽ കുറച്ച് ഉള്ളിക്കഷ്ണങ്ങളാണ്. ഇൻസ്റ്റഗ്രാമിൽ രസകരമായ ഒരു റീലും ഇതോക്കുറിച്ച് അദ്ദേഹം പങ്കുവെച്ചു. ഉള്ളി കരയിക്കുമെന്നത് ആരും വെറുതെ പറയുന്നതല്ലെന്നും തനിക്ക് അനുഭവമുണ്ടെന്നും ക്യാപ്ഷൻ ഇട്ട് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരുന്നത്. ഡൽഹിക്കാരനായ ഉബൈദിനാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്. ആറ് കഷ്ണം ഉള്ളിയാണ് വൃത്തിയായി കവറിലെത്തിയത്. ഓൺലൈനിൽ ഓർഡർ ചെയ്യുമ്പോൾ ഇത്തരം രസകരമായ അനുഭവങ്ങൾ നേരിട്ടിട്ടുള്ള ആളുകൾ നിരവധിയാണ്.
  Published by:Jayesh Krishnan
  First published: