നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഓർഡർ ചെയ്തത് ആപ്പിൾ ഐ ഫോൺ; പെൺകുട്ടിക്ക് കിട്ടിയത് ആപ്പിൾ മിൽക്കി ഡ്രിങ്ക്

  ഓർഡർ ചെയ്തത് ആപ്പിൾ ഐ ഫോൺ; പെൺകുട്ടിക്ക് കിട്ടിയത് ആപ്പിൾ മിൽക്കി ഡ്രിങ്ക്

  എവിടെയാണ് തിരിമറി നടന്നത് എന്നറിയാൻ സ്വകാര്യ അന്വേഷണ ഏജൻസിയെ സമീപിച്ചിട്ടുണ്ട്.

  China woman shocked to find apple juice instead of iPhone she ordered | Image credit: Reuters/YouTube

  China woman shocked to find apple juice instead of iPhone she ordered | Image credit: Reuters/YouTube

  • Share this:
   ഇ കോമേഴ്‌സ് വെബ്‌സൈറ്റുകളാണ് ഇന്നും പലരും സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഉപയോഗിക്കുന്നത്. സ്മാർട്ട്ഫോണുകൾ ഓർഡർ ചെയ്ത് അവസാനം പാർസൽ തുറക്കുമ്പോൾ ഇഷ്ടിക കട്ടയോ, മരക്കഷണമോ ലഭിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. പക്ഷെ ചൈനയിൽ നിന്നുള്ള ഒരു വാർത്ത രസകരമാണ്. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് ഓര്‍ഡര്‍ ചെയ്ത യുവതിയ്ക്ക് കിട്ടിയതാകട്ടെ ആപ്പിളിന്റെ രുചിയുള്ള തൈര് പാനീയം. ചൈനീസ് സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റ് വീബോയിലാണ് ചൈനീസ് യുവതിയായ ലിയു തന്റെ അനുഭവം പങ്കുവെച്ചത്.

   Also Read- ഫൈനലിലെ മാൻ ഓഫ് ദി മാച്ചിന് 5 ലിറ്റർ പെട്രോൾ സമ്മാനം; ഫോട്ടോ സോഷ്യൽ‌ മീഡിയയിൽ വൈറൽ

   ഉല്‍പന്നങ്ങള്‍ മാറി വരുന്ന സംഭവങ്ങള്‍ മുമ്പും കേട്ടിട്ടുണ്ട്. എങ്കിലും ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇങ്ങനെ സംഭവിച്ചത് ആശ്ചര്യകരമാണ്. ഈ പാര്‍സല്‍ തന്റെ കയ്യില്‍ നേരിട്ട് നല്‍കുകയായിരുന്നില്ലെന്നും. താമസസ്ഥലത്തെ പാര്‍സല്‍ ബോക്‌സില്‍ ഇടാനാണ് നിര്‍ദേശിച്ചിരുന്നതെന്നും ലിയു തന്റെ പോസ്റ്റില്‍ പറഞ്ഞു. ഐഫോണ്‍ 12 പ്രോ മാക്‌സ് വാങ്ങുന്നതിനായി 1500 ഡോളറും നല്‍കി. അതേസമയം, ഫോണ്‍ ലിയു നല്‍കിയ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നാണ് ആപ്പിളും എക്‌സ്പ്രസ് മെയില്‍ സര്‍വീസും പറയുന്നത്.

   Also Read- നദിയിൽ ചാടി മരിക്കുന്നതിന് മുൻപ് സെൽഫി വീഡിയോ; വേദനയായി അയേഷ

   വീട്ടിലേക്ക് നേരിട്ടുള്ള ഡെലിവറി അല്ല തൻ തെരഞ്ഞെടുത്തത് എന്നും വീട്ടിലുള്ള ലോക്കർ സംവിധാനത്തിലേക്കാണ് ഡെലിവറി ക്രമീകരിച്ചത് എന്നും ലിയു വ്യക്തമാക്കുന്നുണ്ട്. ആപ്പിളും ചൈനയിലെ ഡെലിവറി ഏജന്റ് ആയ എക്സ്പ്രസ്സ് മെയിൽ സർവീസും ലിയുവിന്റെ ലോക്കറിൽ സ്ഥാപിച്ചത് ഐഫോൺ 12 പ്രോ മാക്‌സ് തന്നെയാണ് എന്ന് വാദിക്കുന്നു. അതെ സമയം തനിക്ക് ലഭിച്ചത് ആപ്പിൾ ഫ്ലേവറിലുള്ള യോഗർട്ട് ആണ് എന്ന് ചിത്രം സഹിതം ചൈനീസ് സമൂഹ മാധ്യമ വെബ്‌സൈറ്റ് ആയ വെയ്‌ബോയിൽ പോസ്റ്റ് ചെയ്‌തു.

   Also Read- വിമാനത്തിലിരുന്ന് ദൃശ്യം 2 കണ്ടെന്ന് എ.പി. അബ്ദുള്ളക്കുട്ടി; വ്യാജപതിപ്പെന്ന് ആരോപണം

   ഗ്ലോബൽ ടൈംസ് പത്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് എക്സ്പ്രസ്സ് മെയിൽ സർവീസ് അധികൃതർ എവിടെയാണ് തിരിമറി നടന്നത് എന്നറിയാൻ സ്വകാര്യ അന്വേഷണ ഏജൻസിയെ സമീപിച്ചിട്ടുണ്ട്. ആപ്പിളിന്റെയും സഹകരണത്തിൽ ആരംഭിച്ചിരിക്കുന്ന അന്വേഷണത്തിൽ സത്യം പുറത്ത് വരും എന്നാണ് പ്രതീക്ഷ.

   Also Read- 'അങ്കിളിനെ വിവാഹം ചെയ്യണം'; കത്തെഴുതിവച്ച പെൺകുട്ടിയെ കാണാതായി
   Published by:Rajesh V
   First published:
   )}