• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഫ്‌ളിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് വാച്ച്; കിട്ടിയത് ചാണകം; അമ്പരന്ന് യുവതി

ഫ്‌ളിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് വാച്ച്; കിട്ടിയത് ചാണകം; അമ്പരന്ന് യുവതി

ഓർഡർ ചെയ്തത് 1,304 രൂപയുടെ വാച്ച് കിട്ടിയത് ചാണകം

  • Share this:
    ഉത്സവ സീസണില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വമ്പിച്ച ഓഫറുകളും ഡിസ്‌കൗണ്ടുകളും നല്‍കുന്നുണ്ട്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഓര്‍ഡറുകള്‍ തെറ്റി വന്ന സംഭവങ്ങളും നിരവധിയാണ്. അടുത്തിടെ, ഉത്തര്‍പ്രദേശിലെ കൗശാമ്പി ജില്ലയിലെ ഒരു യുവതി ബിഗ് ബില്യണ്‍ ഡേ വില്‍പ്പനയ്ക്കിടെ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഒരു റിസ്റ്റ് വാച്ച് ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്ക് ലഭിച്ചതാണെങ്കിലോ, ഉണങ്ങിയ ചാണകം. സെപ്റ്റംബര്‍ 28നാണ് നീലം യാദവ് വാച്ച് ഓര്‍ഡര്‍ ചെയ്തത്. 1,304 രൂപയാണ് വാച്ചിന്റെ വില.

    ക്യാഷ് ഓണ്‍ ഡെലിവറി ആയിരുന്നു നീലം തെരഞ്ഞെടുത്തിരുന്നത്. ഒക്ടോബര്‍ 7ന് ഉച്ചയ്ക്ക് ശേഷം ഓര്‍ഡര്‍ എത്തി. അവളുടെ സഹോദരന്‍ രവീന്ദ്രന്‍ ഓര്‍ഡര്‍ തുറന്നു നോക്കിയപ്പോഴാണ് ഞെട്ടിപ്പോയത്. നാല് ചെറിയ ചാണക കഷ്ണങ്ങള്‍ അടങ്ങിയ ഒരു പൊതിയായിരുന്നു അത്. ഉടന്‍ തന്നെ അദ്ദേഹം ഡെലിവറി ഏജന്റിനെ വിളിക്കുകയും ചെയില്‍ ടൗണില്‍ വെച്ച് ഇരുവരും കണ്ടുമുട്ടുകയും ചെയ്തു. അങ്ങനെ അയാള്‍ ഓര്‍ഡര്‍ ചെയ്ത വാച്ചിന്റെ പണം തിരികെ നല്‍കുകയും ചാണക പാക്കറ്റ് തിരികെ വാങ്ങിക്കുകയും ചെയ്തു.

    Also Read-'സുന്ദരനായ ഈ പുഴു കടിച്ചാൽ അഞ്ച് മിനിട്ടിനകം മരണം'; സോഷ്യൽമീഡിയയിലെ പ്രചരണം വ്യാജമെന്ന് ഗവേഷകർ

    നേരത്തെ, ഡ്രോണ്‍ ക്യാമറ ഓര്‍ഡര്‍ ചെയ്ത ബിഹാര്‍ സ്വദേശിക്ക് ഒരു കിലോ ഉരുളക്കിഴങ്ങ് ലഭിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഇതിന്റെ വീഡിയോയും വൈറലായിരുന്നു. ഒടിപി നല്‍കുന്നതിന് മുമ്പ് ഓപ്പണ്‍ ബോക്‌സ് ഡെലിവറി എന്ന കമ്പനിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പാക്കേജ് തുറക്കാന്‍ ഡെലിവറി എക്സിക്യൂട്ടീവിനോട് അയാള്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. പെട്ടി തുറന്നപ്പോഴാണ് അതില്‍ ഡ്രോണ്‍ ക്യാമറയ്ക്ക് പകരം ഉരുളക്കിഴങ്ങ് കണ്ടെത്തിയത്.

    ലാപ്‌ടോപ്പിന് പകരം ഡിറ്റര്‍ജന്റ് സോപ്പ് ലഭിച്ചതും മറ്റൊരു വാര്‍ത്തയായിരുന്നു. ഐഐഎം അഹമ്മദാബാദിലെ യശസ്വി ശര്‍മ്മ എന്ന വിദ്യാര്‍ത്ഥിക്കാണ് ഓര്‍ഡര്‍ ലഭിച്ചത്. ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയിലിലാണ് ശര്‍മ്മ ലാപ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്തിരുന്നത്. ഓര്‍ഡര്‍ തുറന്നുനോക്കിയപ്പോഴാണ് അതിനകത്ത് ഡിറ്റര്‍ഡന്റ് സോപ്പുകളാണെന്ന് ശര്‍മ്മ തിരിച്ചറിഞ്ഞത്.








    View this post on Instagram






    A post shared by News18.com (@cnnnews18)






    അടുത്തിടെയാണ് ഫ്‌ലിപ്കാര്‍ട്ട് വഴി ഐഫോണ്‍ 13 ഓര്‍ഡര്‍ ചെയ്ത യുവാവിന് ഐഫോണ്‍ 14 കൈയില്‍ കിട്ടിയത്. ട്വിറ്റര്‍ ഉപയോക്താവായ അശ്വിന്‍ ഹെഗ്‌ഡെയാണ് ഈ സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ഐഫോണ്‍ 13 ന്റെ 128 ജിബി മോഡലിനാണ് യുവാവ് ഓര്‍ഡര്‍ കൊടുത്തത്. എന്നാല്‍ യുവാവിന് ലഭിച്ചത് ഐഫോണ്‍ 14 ആണ്.

    Also Read-iphone 14 | ഫ്ലിപ്കാർട്ടിൽ ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍ 13; കിട്ടിയത് ഐഫോണ്‍ 14; അസൂയയോടെ സൈബർ ലോകം

    നേരത്തെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് നിര്‍മ്മാ സോപ്പ് കിട്ടിയ വാര്‍ത്ത പുറത്തു വന്നിരുന്നു. ഫ്‌ളിപ്പ് കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ സെയില്‍ പ്രമാണിച്ചാണ് സിമ്രാന്‍പാല്‍ എന്ന വ്യക്തി 53,000 രൂപയുടെ ആപ്പിള്‍ ഐഫോണ്‍ 12 ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പാര്‍സല്‍ തുറന്ന് നോക്കിയപ്പോഴാണ് സിമ്രാന്‍ രണ്ട് നിര്‍മ്മാ സോപ്പുകള്‍ കണ്ടത്.

    ഡെലിവറി ബോയ് പാര്‍സല്‍ തുറന്ന് നോക്കുന്ന ദൃശ്യങ്ങളും സിമ്രാന്‍പാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സംഭവത്തില്‍ സിമ്രാന്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഫ്‌ളിപ്പ്കാര്‍ട്ട് തന്നെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത് പണം റീഫണ്ട് ചെയ്തിരുന്നു.
    Published by:Jayesh Krishnan
    First published: