• HOME
  • »
  • NEWS
  • »
  • buzz
  • »
  • The Kashmir Files | രക്തംകൊണ്ട് കശ്മീര്‍ ഫയല്‍സ് പോസ്റ്റര്‍ ചെയ്ത് യുവതി; വൈറല്‍

The Kashmir Files | രക്തംകൊണ്ട് കശ്മീര്‍ ഫയല്‍സ് പോസ്റ്റര്‍ ചെയ്ത് യുവതി; വൈറല്‍

അവിശ്വസിനീയമെന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ കുറിച്ചത്.

  • Share this:
    കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീര്‍ ഫയല്‍സിന്റെ(The Kashmir Files) പോസ്റ്റര്‍ രക്തം കൊണ്ട് നിര്‍മ്മിച്ച് യുവതി. സോണി എന്ന കലാകാരിയാണ് ചിത്രത്തിലെ ഏഴ് പ്രധാന കഥാപാത്രങ്ങളെ വരച്ചത്. സംവിധായകന്‍ വിവേക് അഗ്നിഹോത്രി പോസ്റ്റര്‍ പങ്കുവെച്ചതോടെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

    അവിശ്വസിനീയമെന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ കുറിച്ചത്. ആര്‍ക്കെങ്കിലും യുവതിയെ അറിയാമെങ്കില്‍ തന്നെ അറിയിക്കണമെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഒരിക്കലും ചെയ്യരുതെന്നും ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു.

    Also Read-The Kashmir Files | കശ്മീര്‍ ഫയല്‍സിന്‍റെ നികുതി ഒഴിവാക്കണമെന്ന് ബിജെപി; യൂട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ കെജ്രിവാളിന്‍റെ മറുപടി

    ചിത്രം കഴിഞ്ഞദിവസം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. മാര്‍ച്ച് 11നായിരുന്നു ചിത്രം റീലീസ് ചെയ്തത്. മാര്‍ച്ച് 18ന് 100 കോടി പിന്നിട്ടിരുന്നു. ചിത്രത്തില്‍ അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് ഉത്തരേന്ത്യയിലുടനീളം, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കേരളത്തിലും സ്ഥിതി മറിച്ചല്ല. കേവലം രണ്ടു സ്‌ക്രീനുകളില്‍ തുടങ്ങി, നിലവില്‍ 108 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.



    ചിത്രത്തിനെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ റിലീസിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്ന കുപ്രചരണമാണ് ചിത്രമെന്നായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി തള്ളിക്കൊണ്ട് മാര്‍ച്ച് 11 ന് ചിത്രത്തിന്‍ റിലീസ് അനുമതി നല്‍കുകയായിരുന്നു.ഏകദേശം 630 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യം റിലീസ് ചെയ്തതെങ്കിലും രാജ്യത്തുടനീളം കൂടുതല്‍ പ്രദര്‍ശനങ്ങള്‍ നടത്താന്‍ ആളുകളുടെ മികച്ച പ്രതികരണങ്ങള്‍ കാരണമായി.
    Published by:Jayesh Krishnan
    First published: