• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | എന്തുവാ ഇത്? മരണാനന്തര ചടങ്ങിൽ ബെല്ലി ഡാൻസ് ചെയ്ത് യുവതി

Viral | എന്തുവാ ഇത്? മരണാനന്തര ചടങ്ങിൽ ബെല്ലി ഡാൻസ് ചെയ്ത് യുവതി

മരണാനന്തര ചടങ്ങുകൾ നടക്കുന്നിടത്ത് ബെല്ലി ഡാൻസ് ചെയ്യുന്ന സ്ത്രീയുടെ ക്ലിപ്പ് വൈറൽ

  • Share this:
    ശവസംസ്കാര ചടങ്ങിൽ (funeral) ഒരു സ്ത്രീയുടെ തീർത്തും അസാധാരണമായ ആദരാഞ്ജലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മരണാനന്തര ചടങ്ങുകൾ നടക്കുന്നിടത്ത് ബെല്ലി ഡാൻസ് ചെയ്യുന്ന ഒരു സ്ത്രീയുടെ ക്ലിപ്പ് ആണ് വൈറലായത്.

    സൽമാൻ ഖാന്റെ 'വാണ്ടഡ്' എന്ന ചിത്രത്തിലെ ഒരു ഗാനത്തിനൊത്താണ് നൃത്തം. ചടങ്ങിനെത്തിയ ആളുകൾ പ്രകടനം ആസ്വദിക്കുന്ന കാഴ്ചയാണ് വീഡിയോയിൽ കണ്ടത്.

    'ഇവർക്ക് സന്തോഷമാണോ സങ്കടമാണോ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം പോസ്റ്റ് കാട്ടുതീ പോലെ പടർന്നു.

    ദൃശ്യങ്ങൾ എല്ലാവരെയും അമ്പരപ്പിച്ചു എന്ന് പറയേണ്ട കാര്യമില്ലല്ലോ. പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ ആളുകൾ വിലപിക്കുകായും, പരേതാത്മാവിന് വേണ്ടി അവർ ഇരുന്നു പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും, ഈ വീഡിയോയിൽ ഇത് തികച്ചും വിപരീതമായിരുന്നു. വീഡിയോ എവിടെ നിന്നുള്ളതാണെന്ന് ന്യൂസ് 18ന് പരിശോധിക്കാനായില്ല.

    ആദരാഞ്ജലി യോഗത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് കണ്ട് ഇന്റർനെറ്റ് പ്രേക്ഷകർ ആകെ ഇളകിമറിഞ്ഞു. പെൺകുട്ടി സുഖമായി നൃത്തം ചെയ്യുന്നതിനു പിന്നിൽ ഒരു വൃദ്ധയുടെ ചിത്രമുണ്ട്. ഇത് അവർക്കുള്ള ആദരാഞ്ജലി യോഗമാണെന്നു വ്യക്തമാക്കുന്ന തെളിവാണ്.

    "ഇത്തരമൊരു ശവസംസ്കാര ചടങ്ങ് കാണുമ്പോൾ, സ്വർഗ്ഗത്തിൽ നിന്നുള്ള ആത്മാക്കൾ നൃത്തം ചെയ്യാൻ തുടങ്ങും," എന്നായിരുന്നു ഒരു വ്യക്തിയുടെ കമന്റ്.

    താനും സമാനമായ ഒരു ശവസംസ്കാര യോഗം ആഗ്രഹിക്കുന്നു എന്ന് മറ്റൊരാൾ പറഞ്ഞു. ചിലർ അവരുടെ സുഹൃത്തുക്കളെ ടാഗ് ചെയ്യുകയും സമാനമായ ഒരു ആദരാഞ്ജലി യോഗം ആവശ്യപ്പെടുകയും ചെയ്തു.

    Summary: A video gone viral on the internet shows a woman offering belly dance at a funeral
    Published by:user_57
    First published: