• HOME
  • »
  • NEWS
  • »
  • buzz
  • »
  • Stranger | റൂമിനുള്ളിൽ നിന്നും കൂർക്കം വലി; ആരുമറിയാതെ വീട്ടിൽ താമസമാക്കി അപരിചിതൻ; അമ്പരന്ന് യുവതി

Stranger | റൂമിനുള്ളിൽ നിന്നും കൂർക്കം വലി; ആരുമറിയാതെ വീട്ടിൽ താമസമാക്കി അപരിചിതൻ; അമ്പരന്ന് യുവതി

താനറിയാതെ ഒരു പുരുഷൻ തന്റെ അപ്പാർട്ട്മെന്റിൽ താമസിക്കുന്നുണ്ടെന്ന സത്യം യുവതി ഞെട്ടലോടെയാണ് മനസിലാക്കിയത്

(Credits: Youtube)

(Credits: Youtube)

  • Share this:
    നിങ്ങൾ അറിയാതെ, നിങ്ങളുടെ വീട്ടിൽ ഒരു അപരിചിതന്റെ സാന്നിധ്യം ഉണ്ടെന്ന് വിചാരിക്കുക. തീ‌ർച്ചയായും നിങ്ങൾ ഭയക്കുമെന്നുറപ്പ്. ദിവസങ്ങളായി നിങ്ങളുടെ വീട്ടിൽ ഒരു അപരിചിതൻ രഹസ്യമായി താമസിക്കുന്നുണ്ടെന്ന് ഒരു ദിവസം നിങ്ങൾ അറിഞ്ഞാലോ? അത്തരമൊരു സംഭവം കേൾക്കുന്നവരെയെല്ലാം അമ്പരപ്പിക്കുകയാണ്. ടിക് ടോക്കിൽ (TikTok) ഡെക്കാറ (Decarahh) എന്നു പേരുള്ള യുവതിയാണ് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

    താനറിയാതെ ഒരു പുരുഷൻ തന്റെ അപ്പാർട്ട്മെന്റിൽ താമസിക്കുന്നുണ്ടെന്ന സത്യം യുവതി ഞെട്ടലോടെയാണ് മനസിലാക്കിയത്. കൂർക്കംവലിയുടെ ശബ്ദം കേട്ടതോടെയാണ് ആ സത്യം ഡെക്കാറ തിരിച്ചറിഞ്ഞത്. അധികം വൈകാതെ ‍ഡെക്കാറ ഇതേക്കുറിച്ച് ടിക് ടോക്കിലൂടെ സംസാരിച്ചു. യുവതിയുടെ വീഡിയോ വൈറലാവുകയും പിന്നീട് റാൻഡം എന്ന യൂട്യൂബ് ചാനൽ അത് ഷെയർ ചെയ്യുകയും ചെയ്തു.

    തന്റെ അപ്പാർട്മെന്റ് ഉൾ‌പ്പെടുന്ന കെട്ടിടത്തിൽ ഇടയ്ക്കിടെ ഈ അപരിചിതൻ എത്താറുണ്ടായിരുന്നു എന്നും ഇയാൾക്ക് സ്വന്തമായി വീടില്ലെന്നും ഡെക്കാറ വീഡിയോയിൽ പറയുന്നു. ഇങ്ങനെ ഒരാൾ കോമ്പൗണ്ടിൽ അലഞ്ഞുതിരിയുന്നതിനെക്കുറിച്ച് ഇ-മെയിൽ ലഭിച്ചിരുന്നെങ്കിലും അവൾ അത് ശ്രദ്ധിച്ചിരുന്നില്ല. അപ്പാർട്മെന്റിലെ താമസക്കാരോട് അവരുടെ വാതിലുകൾ എപ്പോഴും പൂട്ടിയിടണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള ഇ-മെയിൽ ആയിരുന്നു അത്.

    ''ഞാൻ എന്റെ വാതിൽ പൂട്ടിയിരുന്നില്ല. ഇത് ഒരു വർഷമായി തുടരുന്ന ഒരു ശീലമാണ്, കാരണം എന്റെ റൂംമേറ്റ്‌സിൽ ആരെങ്കിലും സാധാരണയായി ഇവിടെ ഉണ്ടാകും. പക്ഷേ അവർ കുറച്ചു ദിവസങ്ങൾക്ക് മുൻപ് താമസം മാറിയിരുന്നു. അതിനാൽ ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്'', ഡെക്കാറ വീഡിയോയിൽ പറഞ്ഞു.

    ഡെക്കാറയുടെ റൂംമേറ്റിന്റെ മുറിയിലാണ് അപരിചിതൻ താമസമാക്കിയത്. റൂമിന്റെ വാതിൽ പൂട്ടിയിരുന്നു. കൂർക്കം വലിക്കുന്ന ശബ്ദം കേട്ടപ്പോളാണ് അവിടെ മറ്റാരോ ഉണ്ടെന്ന് ഡെക്കാറ മനസിലാക്കിയത്. എന്നാൽ അവൾ പോലീസിനെ വിളിച്ചില്ല. വാതിൽ തുറന്ന് ''ഇവിടെ ആരെങ്കിലും ഉണ്ടെങ്കിൽ, ഞാൻ അഞ്ച് മിനിറ്റ് നേരത്തേക്ക് പുറത്തേക്കു പോകുന്നു. ദയവായി നിങ്ങൾ പോകൂ'', എന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ചെയ്തതെന്നും ഡെക്കാറ വീഡിയോയിൽ പറഞ്ഞു.

    മുൻപ്, ന്യൂയോർക്കിൽ നിന്നും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തന്റെ അടുക്കളയിലെ അലമാരയിൽ ഒരു സ്ത്രീ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞ യുവാവിനെക്കുറിച്ചായിരുന്നു വാർത്ത. മാൻഹട്ടൻ സ്വദേശിയായ ജോ കമ്മിംഗ്‌സിന്റെ അടുക്കളയിൽ ആയിരുന്നു ഈ അപരിചിത താമസമാക്കിയത്. തന്റെ അടുക്കളയിലെ സിങ്കിൽ ആരോ മൂത്രമൊഴിക്കുകയും ഭക്ഷണം മോഷ്ടിക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയതായി കമ്മിംഗ്‌സ് പറഞ്ഞിരുന്നു. ആ നി​ഗൂഢ വ്യക്തിയെ കണ്ടെത്താൻ ക്യാമറ സ്ഥാപിക്കുകയും ചെയ്തു. പിന്നാലെ അടുക്കളയിൽ താമസമാക്കിയ അപരിചിതയെ കയ്യോടെ പിടികൂടുകയും ചെയ്തു.

    കാലിഫോർണിയയിലെ ഒരു വീടിനടിയിൽ അഞ്ച് കരടികൾ താമസമാക്കിയ വാർത്തയും മുൻപ് പുറത്തു വന്നിരുന്നു. കൂർക്കം വലി പോലെ എന്തോ ഒരു ശബ്ദം കേട്ടതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അമ്മക്കരടിയെയും നാല് കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.
    Published by:Naveen
    First published: