• HOME
 • »
 • NEWS
 • »
 • buzz
 • »
 • Covid Test | ബലം പ്രയോഗിച്ച് കോവിഡ് പരിശോധന; ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്യരുതെന്ന് സൈബർ ലോകം

Covid Test | ബലം പ്രയോഗിച്ച് കോവിഡ് പരിശോധന; ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്യരുതെന്ന് സൈബർ ലോകം

നിര്‍ബന്ധപൂര്‍വ്വം കോവിഡ് പരിശോധന നടത്തുന്ന ഒരു യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

 • Share this:
  ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കോവിഡ് 19ന്റെ വ്യാപനം കുറഞ്ഞുവരികയാണ്. എന്നാല്‍ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ (china) സ്ഥിതി ഇപ്പോള്‍ തികച്ചും വ്യത്യസ്തമാണ്. നിലവിലെ സാഹചര്യത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് കര്‍ശനമായ കോവിഡ് നിയമങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുകയാണ്. ലോക്ഡൗണ്‍ നടപ്പിലാക്കുന്നതിനായി രാജ്യത്ത് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളും (guidliness) അദ്ദേഹം കൊണ്ടുവന്നു. മാത്രമല്ല, മെഡിക്കല്‍ ടെസ്റ്റിംഗ് സൗകര്യങ്ങളും നവീകരിച്ചു. കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് മുക്തി നേടാന്‍ രാജ്യം എല്ലാ വഴികളും ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ നിര്‍ബന്ധപൂര്‍വ്വം കോവിഡ് പരിശോധന (covid test) നടത്തുന്ന ഒരു ചൈനീസ് യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ട്വിറ്ററിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  ഒരു പുരുഷന്‍ യുവതിയെ (chinese woman) കോവിഡ് പരിശോധന നടത്തുന്നതിനായി ബലം പ്രയോഗിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. യുവതിയെ നിലത്ത് കിടത്തി രണ്ട് കൈകളും അയാളുടെ കാലfനരികില്‍ ബന്ധിച്ചാണ് ആരോഗ്യ പ്രവര്‍ത്തകനെ കൊണ്ട് കോവിഡ് പരിശോധന നടത്തിപ്പിക്കുന്നത്. യുവതി തനിക്ക് കഴിയുന്നത്ര ശക്തമായി ചെറുത്തുനിന്നെങ്കിലും ഫലമുണ്ടായില്ല.

  എന്നാല്‍ വീഡിയോ കണ്ട പലരും അമ്പരപ്പോടെയാണ് സംഭവത്തെ നോക്കിക്കണ്ടത്. എത്ര മനുഷ്യത്വരഹിതമായ രീതിയിലാണ് ജനങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കുന്നത് എന്ന ചിന്തയാണ് സൈബർ ലോകത്തെ ഞെട്ടിച്ചത്. '' ഒരു സ്ത്രീയെ ഒരിക്കലും ഇങ്ങനെ ചെയ്യരുത്'' എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം.

  വൈറസ് പടരുന്നത് തടയുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ചൈനീസ് സര്‍ക്കാര്‍ ശക്തമാക്കിയതിന് ശേഷം ഇത്തരം നിര്‍ബന്ധിത പരിശോധനകളുമായി ബന്ധപ്പെട്ട് ധാരാളം കേസുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പല കേസുകളിലും സ്വാബ് ടെസ്റ്റ് എടുക്കാന്‍ ഉദ്യോഗസ്ഥര്‍ ആളുകളുടെ വീടുകളില്‍ കയറിയിറങ്ങിയിരുന്നു. ഒരു വൃദ്ധയെ മൂന്ന് പേര്‍ ചേര്‍ന്ന് പിടിച്ച് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കോവിഡ് മുക്ത രാജ്യത്തിനായി ചൈനീസ് സര്‍ക്കാര്‍ അടുത്തിടെ പൊതുഗതാഗതം നിർത്തലാക്കുന്നതായി പ്രഖ്യാപിക്കുകയും കര്‍ശനമായ ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.  ചൈനയുടെ തലസ്ഥാനമായ ബീജിംഗില്‍ 40-ലധികം സബ്വേ സ്റ്റേഷനുകളിലേക്കും 158 ബസ് റൂട്ടുകളിലേക്കുമുള്ള പ്രവേശന കവാടങ്ങള്‍ അടച്ചു. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബീജിംഗിന്റെ കിഴക്കന്‍ ഭാഗത്തുള്ള ജില്ലകളെയാണ് പുതിയ ഗതാഗത നിയന്ത്രണങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നത്. നഗരത്തിലുടനീളമുള്ള നിരവധി തിയേറ്ററുകളും മാളുകളും ജിമ്മുകളും ഏപ്രില്‍ അവസാനം മുതല്‍ തന്നെ അടച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും നിരോധിച്ചിട്ടുണ്ട്. അതേസമയം സൂപ്പര്‍മാര്‍ക്കറ്റുകള്‍ പോലുള്ള സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമാണ്. 22 മില്യണ്‍ ആളുകളില്‍ മൂന്ന് റൗണ്ട് പരിശോധന നടത്തിയതിനു ശേഷം ഏപ്രില്‍ 22 മുതല്‍ ബീജിംഗില്‍ ഏകദേശം 450 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും സംസ്ഥാന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
  Published by:Jayesh Krishnan
  First published: