LockDown‌|നിയന്ത്രണങ്ങൾക്കെതിരെ മാസ്ക് ബിക്കിനിയാക്കി യുവതിയുടെ പ്രതിഷേധം

മൂക്കും വായും മൂടിക്കെട്ടുന്നതിനു പകരം മാസ്ക് ബിക്കിനിയാക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: May 26, 2020, 9:04 PM IST
LockDown‌|നിയന്ത്രണങ്ങൾക്കെതിരെ മാസ്ക് ബിക്കിനിയാക്കി യുവതിയുടെ പ്രതിഷേധം
മൂക്കും വായും മൂടിക്കെട്ടുന്നതിനു പകരം മാസ്ക് ബിക്കിനിയാക്കുകയായിരുന്നു.
  • Share this:
ലോസ്ആഞ്ചലസ്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ മാസ്ക് ബിക്കിനിയാക്കി യുവതിയുടെ പ്രതിഷേധം. അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് സംഭവം. ലോസ് ആഞ്ചലസിലെ ട്രേഡർ ജോസിനു മുന്നിലാണ് മാസ്ക് ബിക്കിനിയാക്കി യുവതി പ്രതിഷേധിച്ചത്. മൂക്കും വായും മൂടിക്കെട്ടുന്നതിനു പകരം മാസ്ക് ബിക്കിനിയാക്കുകയായിരുന്നു. കണ്ണുകളും മാസ്ക് ഉപയോഗിച്ച് മറച്ചിരുന്നു.

ഡേവിഡ സാൽ എന്ന പെർഫോമിംഗ് ആർടിസ്റ്റാണ് വേറിട്ട രീതിയിൽ പ്രതിഷേധിച്ചത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ ന്യൂ അബ്നോർമൽ എന്ന് വിശേഷിപ്പിച്ചു കൊണ്ട് ഡേവിഡ സാൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്തു. 'മാസ്ക് ധരിക്കുമെങ്കിൽ ആറടി അകലം എന്തിന് പാലിക്കുന്നു? ആറടി അകലം പാലിക്കുന്നുണ്ടെങ്കിൽ എന്തിന് മാസ്ക് ധരിക്കുന്നു? ആറടി അകലവും മാസ്‌കും ഫലപ്രദമെങ്കില്‍ പിന്നെന്തിനാണ് ലോക്ക്ഡൗണ്‍ എന്നാണ് ഡേവിഡ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നത്.

പ്രതിഷേധത്തിൻറെ ചിത്രങ്ങളും പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പ്രതികരണങ്ങളും സാൽ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ നിരവധിപേർ പ്രതികരണവുമായി രംഗത്തെത്തി. പലരും ഈ പ്രതിഷേധത്തിനെതിരെ വിമർശനവുമായിട്ടാണ് എത്തിയിരിക്കുന്നത്.

You may also like:'ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോയെന്ന് തീരുമാനിക്കേണ്ടത് ഗോയലല്ല'; കേന്ദ്രമന്ത്രിക്ക് മറുപടി
[news]
9 Bodies Found in Well|ഒരു കൊല മറയ്ക്കാൻ ഒമ്പതു കൊല; വാറംഗൽ കൊലപാതകത്തിൽ പുതിയ ട്വിസ്റ്റ് [photo]SSLC, PLUS TWO Examinations| മൈക്രോ പ്ലാൻ വിജയം; SSLCയിൽ 99% പേരും പരീക്ഷ എഴുതി
[news]


ജനങ്ങള്‍ മരണത്തിന്റെ വക്കില്‍ ജീവിക്കുന്ന കാലത്ത് മാസ്‌ക് ധരിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും ഇത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നുമൊക്കെയാണ് വിമർശനം.



 
First published: May 26, 2020, 8:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading