• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'തടിയുള്ളവർക്ക് സ്വർഗത്തിൽ പോകാനാകില്ല'; ഇതുപറഞ്ഞ പുരോഹിതനെ യുവതി വേദിയിൽനിന്ന് തള്ളിയിട്ടു

കാണികൾക്കിടയിൽനിന്ന് വേദിയിലേക്ക് ഓടിക്കയറിയശേഷമാണ് യുവതി പുരോഹിതനെ പിടിച്ചുതള്ളിയത്

news18
Updated: July 18, 2019, 3:27 PM IST
'തടിയുള്ളവർക്ക് സ്വർഗത്തിൽ പോകാനാകില്ല'; ഇതുപറഞ്ഞ പുരോഹിതനെ യുവതി വേദിയിൽനിന്ന് തള്ളിയിട്ടു
woman_priest
  • News18
  • Last Updated: July 18, 2019, 3:27 PM IST IST
  • Share this:
റിയോഡിജനീറോ: തടിയുള്ള സ്ത്രീകൾക്ക് സ്വർഗത്തിൽ പോകാനാകില്ലെന്ന് പറഞ്ഞ പുരോഹിതനെ യുവതി വേദിയിൽനിന്ന് തള്ളിയിട്ടു. അമ്പതിനായിരത്തിലേറെ വിശ്വാസികൾ പങ്കെടുത്ത കൺവെൻഷനിൽവെച്ചാണ് തടിയുള്ള സ്ത്രീകൾക്ക് സ്വർഗത്തിൽ പോകാൻ സാധിക്കില്ലെന്ന പുരോഹിതൻ പറഞ്ഞത്. മാർസെലോ റോസി എന്ന പുരോഹിതനാണ് ഇത് പറഞ്ഞത്. ഇതോടെ പ്രകോപിതയായ ഒരു യുവതി ഒടിയെത്തി, പുരോഹിതനെ വേദിയിൽനിന്ന് പുറത്തേക്ക് പിടിച്ചുതള്ളിയിടുകയായിരുന്നു. കാണികൾക്കിടയിൽനിന്ന് വേദിയിലേക്ക് ഓടിക്കയറിയശേഷമാണ് യുവതി പുരോഹിതനെ പിടിച്ചുതള്ളിയത്. അൽപ്പം ഉയരത്തിൽനിന്നാണ് വീണതെങ്കിലും പുരോഹിതന് കാര്യമായ പരിക്കൊന്നും സംഭവിച്ചിട്ടില്ല. യുവതിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഏതായാലും സംഭവത്തിന്‍റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡയയിൽ വൈറലായി കഴിഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 18, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍