ഭര്‍ത്താവ് മുഴുവന്‍ സമയവും കുഞ്ഞിനെയും നോക്കി വീട്ടിലിരിക്കാമെന്ന് സമ്മതിച്ചാല്‍ മാത്രമേ താൻ ഒരു കുഞ്ഞിന് ജന്മം നൽകാൻ തയ്യാറാകൂവെന്ന് യുവതി. റെഡ്ഡിറ്റിലാണ്ഒരു യുവതി ഇങ്ങനെയൊരു പോസ്റ്റ് പങ്കുവെച്ചത്. എന്നാല്‍ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
തനിക്ക് ഇപ്പോള്‍ സ്വന്തമായി ഒരു ബിസിനസ് ഉണ്ടെന്നും തന്റെ ശ്രദ്ധ മുഴുവന്‍ അതില്‍ വേണമെന്നും പേര് വെളിപ്പെടുത്താത്ത യുവതി പറഞ്ഞു. ആദ്യം കുഞ്ഞിനെ നോക്കി വീട്ടില്‍ ഇരിക്കാമെന്ന് ഭർത്താവ് സമ്മതിച്ചെങ്കിലും ജോലി നിര്‍ത്തേണ്ടി വരുമെന്ന് മനസ്സിലാക്കിയതോടെ അദ്ദേഹം ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും യുവതി പറയുന്നുണ്ട്. തന്റെ ജോലിക്ക് ആഴ്ചയില്‍ 40-50 മണിക്കൂര്‍ ശ്രദ്ധ ആവശ്യമാണെന്നും അതിനാല്‍ കുട്ടികളെ പരിപാലിക്കുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്നും അവര്‍ പറഞ്ഞു.
ഭര്‍ത്താവ് പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിലും അവര്‍ക്ക് താല്‍പ്പര്യമില്ല. എന്തെന്നാല്‍ അവര്‍ക്ക് ജോലിയില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കാന്‍ സാധിക്കില്ല.
ഭര്‍ത്താവ് അവര്‍ സമ്പാദിക്കുന്നതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് സമ്പാദിക്കുന്നതെന്നും, അതായത് 3-10% മാത്രമാണ് സമ്പാദിക്കുന്നതെന്ന് അവര്‍ വിശദീകരിച്ചു. ഇരുവര്‍ക്കും അവരുടെ ദൈനംദിന ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഒരുമിച്ച് സമയം ചെലവഴിക്കുന്നതിനുമായിട്ടാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. മാത്രമല്ല ഇതുവഴി ഇരുവര്‍ക്കും വിശ്രമിക്കാന്‍ കുറച്ച് സമയം ലഭിക്കുമെന്നും അവര്‍ പറഞ്ഞു.
Also read: Health Tips | സ്ത്രീകളിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് ആയുര്‍വേദ പരിഹാരം
ഭര്‍ത്താവ് തന്റെ ജോലിയെ കൂടുതല്‍ സ്നേഹിക്കുന്നതില്‍ തനിക്ക് വിഷമമുണ്ടെന്ന് ഭാര്യ കൂട്ടിച്ചേര്‍ത്തു. ഒരു കുഞ്ഞ് വേണമെന്ന് ഭര്‍ത്താവ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും യുവതി ഈ നിബന്ധന നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ പഴയ കാലത്തെ രക്ഷിതാക്കളെപ്പോലെ വീട്ടില്‍ തന്നെ ഇരിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. എന്നാല്‍ കുഞ്ഞിനെ നോക്കി വീട്ടില്‍ തന്നെ ഇരിക്കാമെങ്കില്‍ മാത്രമേ താൻ കുഞ്ഞിന് ജന്മം നല്കാന് തയാറാവുകയുള്ളൂ. ഇത്തരമൊരു നിബന്ധന വെച്ചതില്‍ തെറ്റുണ്ടോയെന്നും യുവതി സോഷ്യല്‍ മീഡിയയില്‍ ചോദിച്ചു.
അതേസമയം, പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലര്‍ യുവതിയുടെ ആശയത്തെ പിന്തുണച്ച് രംഗത്തെത്തി. എന്നാല്‍ ദാമ്പത്യ ബന്ധത്തില്‍ അധികാരം സ്ഥാപിക്കാനാണ് യുവതി ശ്രമിക്കുന്നതെന്ന് മറ്റ് ചിലര്‍ പറഞ്ഞു.
‘ആരാണ് കൂടുതല്‍ പണം സമ്പാദിക്കുന്നതെന്നത് അല്ല പ്രധാനം, അദ്ദേഹം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് അനുവദിക്കുക’, എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. ‘ബന്ധങ്ങള്‍ ഒരു ഉടമ്പടിയാണ്. അധികാരം സ്ഥാപിക്കാനുള്ളതല്ല’ എന്ന് മറ്റൊരാള്‍ കുറിച്ചു.
“നിങ്ങള്‍ രണ്ടുപേരും അങ്ങനെയാണ് ആഗ്രഹിക്കുന്നതെങ്കില്‍ നല്ലത്, അല്ലാതെ പങ്കാളി ജോലി ചെയ്യണമോ വേണ്ടയോ എന്ന കാര്യത്തിൽ നിര്‍ബന്ധിക്കാന്‍ പാടില്ല” എന്ന് മറ്റൊരാള്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Family issues, Pregnancy, Pregnant