നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വാട്സാപ്പിലെ വരന് പകരം കല്യാണമണ്ഡപത്തിൽ മറ്റൊരാൾ; വിവാഹം വേണ്ടെന്ന് വെച്ച് യുവതി

  വാട്സാപ്പിലെ വരന് പകരം കല്യാണമണ്ഡപത്തിൽ മറ്റൊരാൾ; വിവാഹം വേണ്ടെന്ന് വെച്ച് യുവതി

  കോവിഡ് ലോക്ക് ഡൌൺ ആയതിനാൽ വിവാഹം ഉറപ്പിച്ച സമയത്ത് വാട്സാപ്പ് വഴിയാണ് ഭാവി വരന്‍റെ ഫോട്ടോ യുവതി കണ്ടത്.

  wedding

  wedding

  • Share this:
   വാട്സാപ്പിൽ കണ്ട വരന് പകരം കല്യാണ മണ്ഡപത്തിൽ മറ്റൊരാൾ. ഇതു കണ്ടു കുപിതയായ യുവതി വിവാഹം വേണ്ടെന്ന് വെച്ച് മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോന്നു. ബീഹാറിലെ ഷാൻകിയ മായിലെ നൂതാൻ ബ്ലോക്കിലെ ബേട്ടിയാ എന്ന സ്ഥലത്താണ് വിവാഹം അലങ്കോലമായത്.

   കോവിഡ് ലോക്ക് ഡൌൺ ആയതിനാൽ വിവാഹം ഉറപ്പിച്ച സമയത്ത് വാട്സാപ്പ് വഴിയാണ് ഭാവി വരന്‍റെ ഫോട്ടോ യുവതി കണ്ടത്. ആദ്യമായി നേരിൽ കണ്ടത് കല്യാണ മണ്ഡപത്തിൽ വെച്ചാണ്. എന്നാൽ വാട്സാപ്പിലെ ഫോട്ടോയിൽ കണ് ആളല്ല ഇതെന്ന് പറഞ്ഞാണ് യുവതി വിവാഹം വേണ്ടെന്ന് വെച്ചത്.

   വധു മണ്ഡപത്തിൽ നിന്ന് ഇറങ്ങിയതോടെ ഇരു കൂട്ടരുടെയും ബന്ധുക്കൾ ആദ്യമൊന്ന് ഞെട്ടി. തുടർന്ന് ഇരു കൂട്ടരും തമ്മിൽ വാക്കുതർക്കമായി. ഇതോടെ അവിടെ ഉണ്ടായിരുന്ന ചിലർ ഇടപെട്ട് കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകാതെ വിവാഹം വേണ്ടെന്ന് വെക്കാൻ തീരുമാനിക്കുകയായിരുന്നു.

   യുവതിയുടെ വിവാഹ ആലോചന വന്ന സമയത്ത് പാട്നയിലെ ജോലി സ്ഥലത്തായിരുന്നു വരൻ. കോവിഡ് ലോക്ക്ഡൌണിനെ തുടർന്ന് വരന് നാട്ടിലെത്തി പെണ്ണുകാണൽ ചടങ്ങിന് പോകാൻ സാധിച്ചില്ല. വരന്‍റെ ബന്ധുക്കളാണ് യുവതിയുടെ വീട്ടിലെത്തി വിവാഹം ഉറപ്പിച്ചത്. വരന്‍റെ ഫോട്ടോ യുവതിയുടെ വാട്സാപ്പിൽ അയച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് ഇരുവരും വാട്സാപ്പിൽ സന്ദേശം അയയ്ക്കുകയും ഫോൺ വിളിക്കുകയും ചെയ്തിരുന്നു.

   Also Read- ഇന്ത്യക്കാരൻ പ്രശ്നമുണ്ടാക്കി; എയർ ഫ്രാൻസ് വിമാനത്തിന് എമർജൻസി ലാൻഡിങ്

   ഇതിനിടെ നേരിൽ കാണണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ ലീവ് ലഭിക്കില്ലെന്നായിരുന്നു ഭാവി വരന്‍റെ മറുപടി. വിവാഹത്തിന് മാത്രമാണ് ലീവ് ലഭിക്കുകയെന്നും അറിയിച്ചു. അങ്ങനെയാണ് കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹം ബേട്ടിയയിലെ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചത്. കോവിഡ് ആയതിനാൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്.

   എന്നാൽ മണ്ഡപത്തിലേക്കു കയറി വന്ന വരനെ കണ്ടു വധു ശരിക്കും ഞെട്ടി പോയി. വാട്സാപ്പിൽ താൻ കണ്ട ആളല്ല ഇതെന്ന് യുവതി വിളിച്ചു പറഞ്ഞു. എന്നാൽ അതേ ആളാണ് താനെന്ന് വരൻ പറഞ്ഞെങ്കിലും അതു കേൾക്കാൻ വധു കൂട്ടാക്കിയില്ല. ഇയാളെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞു യുവതി മണ്ഡപത്തിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തു.

   എന്നാൽ വരന്‍റെ ബന്ധുക്കൾ യുവതിക്കെതിരെ രംഗത്തെത്തി. വാട്സാപ്പിൽ മകന്‍റെ ചിത്രം കാണിച്ചു കൊടുത്താൻ വിവാഹം ഉറപ്പിച്ചതെന്ന് വരന്‍റെ പിതാവ് അനിൽ ചൌധരി പറയുന്നു. വിവാഹത്തിനു വേണ്ടി ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുന്നിൽ യുവതി തങ്ങളെ അപമാനിക്കുകയാണ് ചെയ്തതെന്നും ഇദ്ദേഹം പറയുന്നു. യുവതിക്കും വീട്ടുകാർക്കുമെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് അനിൽ ചൌധരി പറഞ്ഞു. ബാരിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇതേക്കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു.
   Published by:Anuraj GR
   First published:
   )}