നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വിമാന യാത്രക്കിടെ അടിവസ്ത്രം അഴിച്ചു കറങ്ങി നടന്നു, സഹയാത്രികർ സ്ത്രീയെ സീറ്റിൽ കെട്ടിയിട്ടു

  വിമാന യാത്രക്കിടെ അടിവസ്ത്രം അഴിച്ചു കറങ്ങി നടന്നു, സഹയാത്രികർ സ്ത്രീയെ സീറ്റിൽ കെട്ടിയിട്ടു

  ഫ്ലൈറ്റിനകത്ത് അടിവസ്ത്രമില്ലാതെ അലക്ഷ്യമായി ചുറ്റിത്തിരിഞ്ഞ 39 കാരിയെ മറ്റു നിർവ്വാഹമില്ലാത്തതു കൊണ്ടാണ് കെട്ടിയിട്ടത്

  യാത്രികയായ സ്ത്രീ

  യാത്രികയായ സ്ത്രീ

  • Share this:
   വിമാന യാത്രക്കിടെ നിരവധി തവണ അടിവസ്ത്രം അഴിച്ചു മാറ്റിയ സ്ത്രീയെ സഹയാത്രികർ ചേർന്ന് സീറ്റിൽ കെട്ടിയിട്ടു. റഷ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. യാത്ര തുടങ്ങിയ ഉടനെ ഫ്ലൈറ്റിനകത്ത് അടിവസ്ത്രമില്ലാതെ അലക്ഷ്യമായി ചുറ്റിത്തിരിഞ്ഞ 39 കാരിയെ മറ്റു നിർവ്വാഹമില്ലാത്തതു കൊണ്ടാണ് കെട്ടിയിട്ടത്. കയറും ടാപ്പും ഉപയോഗിച്ചാണ് യുവതിയെ സീറ്റിൽ കെട്ടിയിട്ടത്. മയക്കു മരുന്ന് കഴിച്ചതു കാരണം അബോധാവസ്ഥയിലായിരുന്നു സ്ത്രീ എന്നാണ് വിശ്വസിക്കപ്പെടുന്നത്.

   വ്ലാഡിവേസ്റ്റോക് എയർപ്പോട്ടിൽ നിന്ന് വിമാനം പുറപ്പെട്ട് പതിനഞ്ച് മിനിറ്റ് കഴിഞ്ഞതിന് ശേഷമാണ് സംഭവം അരങ്ങേറിയതെന്ന് ഡെയ്ലി മെയ്ൽ റിപ്പോർട്ട് ചെയ്യുന്നു. സീറ്റിൽ നിന്നും എഴുന്നേറ്റ സ്ത്രീ കാബിനു ചുറ്റും കറങ്ങുകയായിരുന്നു.

   സത്രീ ആദ്യം വസ്ത്രങ്ങൾ ഓരോന്നായി അഴിക്കുകയും ധരിക്കുകയും ചെയ്തു തുടങ്ങി. നിരവധി തവണ കാബി൯ ക്രൂവിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാതിരുന്ന സ്ത്രീക്ക് മാനസികാസ്വസ്ഥ്യം ഉള്ളതു പോലെയാണ് ആളുകൾക്ക് അനുഭവപ്പെട്ടത്.   നിർദ്ദേശങ്ങൾ കേൾക്കാതെ വന്നപ്പോൾ വിമാന ജീവനക്കാരും മറ്റും യാത്രക്കാരും ചേർന്ന് സ്ത്രീയെ ബന്ധിപ്പിക്കാ൯ തീരുമാനിക്കുകയായിരുന്നു. സ്ത്രീയുടെ സുരക്ഷക്കും മറ്റു യാത്രക്കാർക്ക് അസൗകര്യം ഇല്ലാതിരിക്കാനും വേണ്ടിയാണ് ഇത്തരമൊരു നടപടി ചെയ്തതെന്ന് അവർ വിശദീകരിക്കുന്നു. ഒരു കയറും, സീറ്റ് ബെൽറ്റും, ടാപ്പും ചേർത്താണ് സ്ത്രീയെ കെട്ടിയിട്ടത്.
   സൈബീരിയയിലെ ടോൽമച്ചേവോ എയർപ്പോട്ടിലെക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്. ഫ്ലൈറ്റ് സുരക്ഷിതമായി ലാന്റ് ചെയ്തതിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ സ്ത്രീയെ അറസ്റ്റ് ചെയ്ത് മാറ്റി. സീറ്റിൽ കെട്ടിയിട്ട സ്ത്രീയുടെ ഫോട്ടോയും ഡെയ്ലി മെയ്ൽ പങ്കുവെച്ചിട്ടുണ്ട്.

   യാത്ര തുടങ്ങുന്നതിന് മുന്പ് സിന്തറ്റിക് ഡ്രഗ് ഉപയോഗിച്ചുവെന്ന് സ്ത്രീ പോലിസിന് മൊഴി നൽകിയെന്ന് റിപ്പോർട്ട് പറയുന്നു. മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് റഷ്യ൯ അഭ്യന്തര മന്ത്രാലയം അറിയിച്ചു. പോലീസ് സ്റ്റേഷനിൽ സ്ത്രീ ഹാന്റ്ബാഗിലെ വസ്തുക്കൾ ഓരോന്നായി പുറത്തെടുക്കുന്നതും കാണാം. ചെറു ഗുണ്ടായിസം എന്ന കുറ്റമാണ് സ്ത്രീക്കെതിരെ നിലവിൽ ചാർത്തിട്ടുള്ളത്. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.

   Summary: In a shocking incident, a woman was tied to her seat by airline staff after she repeatedly took off her underwear mid-flight. The 39-year-old female passenger on a Russian flight had to be tied down with a rope and tape as she started wandering aimlessly around the cabin as soon as the plane took off. It is believed that the woman was under the influence of drugs which caused the chaos.
   Published by:user_57
   First published:
   )}