അമ്പത്തൊന്ന് വര്‍ഷത്തിന് ശേഷം തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തിയ 53കാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമേരിക്കയിലെ ടെക്സാസ് സ്വദേശിനിയായ മെലീസ ഹൈസ്മിത്ത് ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ യഥാര്‍ത്ഥ അച്ഛനമ്മമാരെ കണ്ടെത്തി വാര്‍ത്തകളില്‍ ഇടം നേടിയത്.
1971ല്‍ മെലീസയെ നോക്കാനെത്തിയ ഒരു സ്ത്രീ കുഞ്ഞു മെലീസയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അന്ന് 21 മാസമായിരുന്നു മെലീസയുടെ പ്രായം. മാതാപിതാക്കളുടെ മുഖം പോലും മെലീസയ്ക്ക് ഓര്‍മ്മയില്ലായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മെലീസ തന്റെ മാതാപിതാക്കളെ ആദ്യമായി കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് മെലീസ തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ ആദ്യമായി കാണുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് മറുപടിയുമായി എത്തിയത്.
View this post on Instagram
‘മെലീസ മെലാനിയ എന്നപേരിലാണ് വളര്‍ന്നത്. ഒരു വലിയ കുടുംബം വേണമെന്ന് അവര്‍ എന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഓര്‍മ്മവെയ്ക്കും മുമ്പ് തന്നെ തന്റെ യഥാര്‍ത്ഥ മാതാപിതാക്കളില്‍ നിന്ന് തട്ടിയെടുത്തതാണ് തന്നെയെന്ന് മെലീസയ്ക്ക് അറിയില്ലായിരുന്നു. മെലീസയ്ക്ക് ഇപ്പോള്‍ 53 വയസ്സുണ്ട്. 51 വര്‍ഷത്തിന് ശേഷമാണ് തന്റെ മാതാപിതാക്കളെ അവര്‍ ആദ്യമായി കാണുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത തന്റെ സഹോദരങ്ങളെ കാണുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തന്റെ മാതാപിതാക്കളെ ആദ്യമായി കാണുന്നവികാരഭരിതയായ മെലിസയെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. വാതിലിലൂടെ വീടിനകത്തേക്ക് എത്തിയ മെലീസ അച്ഛനേയും അമ്മയേയും കെട്ടിപ്പിടിക്കുന്നു. പിന്നീട് അമ്മയെ ദീര്‍ഘനേരം കെട്ടിപ്പിടിച്ച് കരയുന്നു. തനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്ന് മെലീസയുടെ അച്ഛന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. പിന്നീട് സഹോദരങ്ങളുടെ ചിത്രങ്ങള്‍ തന്റെ സെല്‍ ഫോണില്‍ നിന്ന് മെലീസയ്ക്ക് കാണിച്ചുകൊടുക്കുകയായിരുന്നു ആ പിതാവ് ചെയ്തത്.
Also read- Optical illusion: ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ഡോൾഫിനെ കണ്ടെത്തിയാൽ നിങ്ങളൊരു ബുദ്ധിശാലിയാണ്!
ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്തിലെ താമസക്കാരിയായിരുന്നു മെലീസ. 1971 ഓഗസ്റ്റ് 23നാണ് മെലീസയെ ഒരു സ്ത്രീ തട്ടിക്കൊണ്ടുപോയത്. ഇവരുടെ അമ്മയായ അള്‍ട്ട അപ്പാന്‍ടെന്‍കോ ഭര്‍ത്തായ ജെഫ്രി ഹൈസ്മിത്തില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷം കുഞ്ഞായിരുന്ന മെലീസയെ നോക്കാനായി റൂത്ത് ജോണ്സണ് എന്ന ഒരു ആയയെ നിയമിച്ചിരുന്നു. പിന്നീട് ഇവര്‍ തന്നെയാണ് മെലീസയെ തട്ടിക്കൊണ്ടുപോയതും.
പിന്നീട് മെലാനിയ വാള്ഡന് എന്ന പേരിലാണ് മെലീസ വളരാന്‍ തുടങ്ങിയത്. എന്നാല്‍ പിന്നീട് റൂത്ത് ജോണ്‍സണും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് മെലീസ തുറന്നുപറയുകയും ചെയ്തിരുന്നു. ലൈംഗികാതിക്രമവും താന്‍ അനുഭവിച്ചിരുന്നുവെന്നും മെലീസ പറയുന്നു. തുടര്‍ന്ന് 15 വയസ്സുള്ളപ്പോള്‍ ആ വീട്ടില്‍ നിന്നും ഓടിപ്പോയിയെന്നും തെരുവുകളില്‍ ജോലി ചെയ്തും മറ്റുമാണ് ജീവിച്ചിരുന്നതെന്നും മെലീസ പറഞ്ഞു.
Also read- ലൈവായി സ്വന്തം നഗ്ന ചിത്രങ്ങള്‍ കാണിച്ച് യൂട്യൂബർ; ‘ഒൺലി ഫാൻസ്’ അക്കൗണ്ടിലേക്ക് ഇരച്ചുകയറി ആരാധകർ
മെലീസ ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്തില്‍ തന്നെയാണ് താമസിച്ചിരുന്നതെന്ന കാര്യം അവരുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കും അറിയില്ലായിരുന്നു. ഇരുവര്‍ക്കുമിടയില്‍ ഏകദേശം 20 മിനിറ്റ് ദൂരം യാത്ര മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നിട്ടും പരസ്പരം അറിയാന്‍ ഏകദേശം 51 വര്‍ഷമാണ് എടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.