നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • രഹസ്യകാമുകിയുടെ പേര് മകൾക്ക് നൽകിയ അച്ഛൻ; അതിനു പിന്നിലെ തന്ത്രം വെളിപ്പെടുത്തി ടിക് ടോക് താരം

  രഹസ്യകാമുകിയുടെ പേര് മകൾക്ക് നൽകിയ അച്ഛൻ; അതിനു പിന്നിലെ തന്ത്രം വെളിപ്പെടുത്തി ടിക് ടോക് താരം

  തന്റെ പേരിന് പിന്നിലെ അസാധാരണമായ കഥയെക്കുറിച്ച് തുറന്നു പറഞ്ഞ് യുവതി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കുഞ്ഞുങ്ങൾക്ക് നൽകാൻ പേര് തിരഞ്ഞെടുക്കുമ്പോൾ പാരമ്പര്യത്തെ ആശ്രയിക്കുന്നവരുണ്ട്. അതല്ലാതെ ഇഷ്ടപ്പെട്ട പേര് മറ്റു മാർഗങ്ങളിലൂടെ കണ്ടെത്തുന്നവരുമുണ്ട്. എന്നാൽ, മറ്റു ചില കുഞ്ഞുങ്ങൾക്ക് ദൗർഭാഗ്യകരമായ കാരണങ്ങൾ മൂലമാകാം പേര് നൽകുന്നത്. സമാനമായ ഒരു അനുഭവം ടിക് ടോക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് യു എസിലെ കെന്റക്കിയിൽ നിന്നുള്ള ഒരു യുവതി. തന്റെ പേരിന് പിന്നിലെ അസാധാരണമായ കഥയെക്കുറിച്ച് തുറന്നു പറഞ്ഞ അവരുടെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.

   താൻ ജനിക്കുന്നതിന് മുമ്പ് തനിക്ക് നൽകേണ്ട പേരുമായി ബന്ധപ്പെട്ട് അമ്മയ്ക്കും അച്ഛനുമിടയിൽ ഒരു ധാരണ ഉണ്ടായിരുന്നു എന്ന് പറയുകയാണ് ക്രിസ്റ്റീന എന്ന് പേരുള്ള ഈ ടിക് ടോക് താരം. ജനിക്കുന്നത് ആൺകുട്ടിയാണെങ്കിൽ അമ്മ അവരുടെ അച്ഛന്റെ പേര് നൽകുമെന്നും പെൺകുട്ടിയാണെങ്കിൽ അച്ഛന് ഇഷ്ടമുള്ള പേര് തിരഞ്ഞെടുക്കാം എന്നുമായിരുന്നു ധാരണ. അങ്ങനെ ഒടുവിൽ താൻ ജനിച്ചതോടെ പേരിടേണ്ട ഉത്തരവാദിത്തം അച്ഛൻ ഏറ്റെടുക്കുകയും തനിക്ക് ഈ പേര് നൽകുകയും ചെയ്തതായി ക്രിസ്റ്റീന പറയുന്നു.   എന്നാൽ, പേര് നൽകി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മാത്രമാണ് ഈ പേരിന് പിന്നിലെ യഥാർത്ഥ പ്രചോദനത്തെക്കുറിച്ച് അമ്മയും മറ്റുള്ളവരും അറിഞ്ഞത്. അച്ഛന് ആ സമയത്ത് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു എന്നും അവരുടെ പേരാണ് തനിക്ക് നൽകിയത് എന്നും അബദ്ധവശാൽ അവരുടെ പേര് അച്ഛന്റെ വായിൽ നിന്ന് വീണുപോയാൽ മറ്റുള്ളവർ മകളെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് തെറ്റിദ്ധരിക്കുമല്ലോ എന്ന് കരുതിയാണ് അദ്ദേഹം ഈ സാഹസത്തിന് മുതിർന്നതെന്നും ക്രിസ്റ്റീന വെളിപ്പെടുത്തുന്നു.

   "പലരും തങ്ങൾക്ക് വളരെ വേണ്ടപ്പെട്ടവരായ ആളുകളുടെ പേര് മക്കൾക്ക് നൽകാറുണ്ട്. അത്തരം പേരുകളുടെ പിന്നിൽ വളരെ മനോഹരവും കൗതുകം നിറഞ്ഞതുമായ കഥയുമുണ്ടാകും. എന്റെ പേരിന്റെ കാര്യത്തിൽ നിർഭാഗ്യവശാൽ സംഭവിച്ചത് ഇതാണ്", ക്രിസ്റ്റീന വിശദീകരിക്കുന്നു. തന്റെ അമ്മയുടെ അവസ്ഥയെക്കുറിച്ച് ആലോചിച്ചുനോക്കൂ എന്നും ക്രിസ്റ്റീന പ്രേക്ഷകരോട് പറയുന്നു.

   "സിസേറിയനിലൂടെയാണ് ഞാൻ ജനിച്ചത്. ശസ്ത്രക്രിയയുടെ ക്ഷീണത്തിൽ നിന്ന് മുക്തയാകുമ്പോഴേക്കും അച്ഛൻ എന്റെ പേര് തീരുമാനിക്കുകയും വേണ്ട രേഖകളിലെല്ലാം അത് ചേർക്കുകയും ചെയ്തിരുന്നു. അമ്മയ്ക്ക് ആ പേരിനോട് വലിയ അനിഷ്ടമൊന്നും അപ്പോൾ തോന്നിയിരുന്നില്ല. എന്നാൽ ഏതാനും മാസങ്ങൾ കഴിഞ്ഞാണ് അച്ഛൻ ചതിക്കുകയാണെന്നും എന്റെ പേരിലുള്ള ഒരു സ്ത്രീയുമായി അച്ഛന് അടുപ്പമുണ്ടെന്നും അവരുടെ പേര് അബദ്ധവശാൽ പറഞ്ഞുപോയാൽ പിടിക്കപ്പെടാതിരിക്കാനാണ് എനിക്ക് ആ പേര് നൽകിയത് എന്നും അമ്മ അറിയുന്നത്", അവർ പറയുന്നു.

   ആയിരക്കണക്കിന് ആളുകളാണ് ഇതിനകം ആ വീഡിയോ കണ്ടത്. ആയിരക്കണക്കിന് പേർ വീഡിയോ ലൈക്ക് ചെയ്യുകയും അതിന് താഴെ തങ്ങളുടെ കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നു. നിരവധി പേരാണ് ക്രിസ്റ്റീനയുടെ അസാധാരണമായ ഈ കഥ കേട്ട് അത്ഭുതവും ഞെട്ടലും പ്രകടിപ്പിച്ചത്.
   Published by:user_57
   First published:
   )}