Lockdown | അഞ്ച് വയസ്സുള്ള മകനെ കാണാൻ ഈ അമ്മ സ്കൂട്ടർ ഓടിച്ചത് 1800 കിലോമീറ്റർ

ദൂരെ നിന്ന് മകനേയും മാതാപിതാക്കളേയും കണ്ട സോണിയ ഇപ്പോൾ ക്വാറന്റൈൻ സെന്ററിലാണ്.

News18 Malayalam | news18-malayalam
Updated: July 26, 2020, 4:35 PM IST
Lockdown | അഞ്ച് വയസ്സുള്ള മകനെ കാണാൻ ഈ അമ്മ സ്കൂട്ടർ ഓടിച്ചത് 1800 കിലോമീറ്റർ
പ്രതീകാത്മക ചിത്രം
  • Share this:
കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ഉറ്റവരിൽ നിന്നുമകന്ന് പലയിടങ്ങളിൽ അകപ്പെട്ടു പോയവരെ കുറിച്ചുള്ള വാർത്തകൾ ഇതിനകം വന്നുകഴിഞ്ഞു. ഇപ്പോഴിതാ മകനെ കാണാൻ 1800 കിലോമീറ്റർ ദൂരം സ്കൂട്ടർ ഓടിച്ച് എത്തിയിരിക്കുകയാണ് ഒരു അമ്മ.

മുംബൈയിൽ ജോലി ചെയ്യുന്ന സോണിയാ ദാസിന് ലോക്ക്ഡൗണിന് പിന്നാലെ താമസിച്ചിരുന്ന വീടും നഷ്ടമായി. ഇതോടെ സുഹൃത്തായ സബിയ ബാനുവിനൊപ്പം സോണിയ നാട്ടിലേക്ക് പുറപ്പെട്ടു. മുംബൈയിൽ നിന്ന് 1800 കിലോമീറ്റർ അകലെയുള്ള ജാംഷെഡ്പൂരിലേക്ക്.

നാല് ദിവസമെടുത്താണ് സോണിയയും സുഹൃത്തും മുംബൈയിൽ നിന്നും ജാംഷെഡ‍്പൂരിലെത്തിയത്. നാട്ടിലെത്തിയെങ്കിലും കൊറോണ കാലമായതിനാൽ നേരെ വീട്ടിലേക്ക് ചെല്ലാൻ സോണിയക്ക് സാധിച്ചില്ല.

ദൂരെ നിന്ന് മകനേയും മാതാപിതാക്കളേയും കണ്ട സോണിയ ഇപ്പോൾ ക്വാറന്റൈൻ സെന്ററിലാണ്. വെള്ളിയാഴ്ച്ച വൈകിട്ടാണ് സോണിയ ജാംഷെഡ്പൂരിലെത്തിയത്. ബാൽക്കണിയിൽ നിൽക്കുന്ന മകനേയും മാതാപിതാക്കളേയും കൈ വീശിക്കാണിച്ച് നേരെ ക്വാറന്റൈൻ സെന്ററിലേക്ക് പോയി.
TRENDING:#CourageInKargil| കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം[NEWS]ബാറ്റിങ് മാത്രമല്ല കുക്കിങ്ങും അറിയാം; ലോക്ക്ഡൗൺ കാലം പുതിയ മേഖലയിൽ കൈവെച്ച് വിരാട് കോഹ്ലി[PHOTOS]Dear Comrade | നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾക്കായി പോരാടൂ;[NEWS]
നാല് ദിവസത്തെ യാത്രക്കിടയിൽ കോവിഡ് രൂക്ഷമായ നിരവധി സ്ഥലങ്ങളിലൂടെയാണ് സോണിയയും സബിയയും സഞ്ചരിച്ചത്. ഇതിനിടയിൽ പത്ത് പെട്രോൾ പമ്പിലും മൂന്ന് ദാബകളിലും വണ്ടി നിർത്തി.

ഇരുവരേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതർ അറിയിച്ചു. സബിയയ്ക്ക് പനിയും സോണിയക്ക് ചുമയും കഫക്കെട്ടുമുള്ളതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പരിശോധനാ ഫലം ലഭിച്ചതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും.

മുംബൈയിൽ ലോക്ക്ഡൗണിനെ തുടർന്ന് സോണിയയുടെ ജോലി നഷ്ടമായിരുന്നു. ഇതോടെ താമസിച്ചുകൊണ്ടിരുന്ന വീടിന്റെ വാടക അടക്കാൻ കഴിയാതെയായി. തുടർന്ന് വീട്ടുടമ യുവതിയെ ഇറക്കി വിടുകയായിരുന്നു. നാട്ടിൽ തിരിച്ചെത്താൻ നിരവധി വഴികൾ തേടിയെങ്കിലും ഒന്നും ഫലം കാണാത്തതിനെ തുടർന്നാണ് ബൈക്കിൽ പുറപ്പെടാൻ തീരുമാനിച്ചതെന്ന് സോണിയ.

ട്വിറ്ററിലൂടെ ജാർഖണ്ഡ് സർക്കാരിനോടും മഹാരാഷ്ട്ര ഹെൽപ്പ്ലൈനിലും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നടൻ സോനു സൂദിന്റെ സഹായം തേടാൻ ശ്രമിച്ചെങ്കിലും അതും വിഫലമായി. ഇതോടെ ജുലൈ 20ന് ബൈക്കിൽ നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.

ഹൃദ്രോഗത്തെ തുടർന്ന് സോണിയയുടെ ഭർത്താവിന് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇതോടെയാണ് ജോലി തേടി സോണിയ മുംബൈയിൽ എത്തിയത്. ഇവിടെ സിനിമാ-സീരിയൽ നിർമാണ കമ്പനികളിൽ ഫ്രീലാൻസായി ജോലി ചെയ്തു വരികയായിരുന്നു. ലോക്ക്ഡൗൺ ആയതോടെ ആ വരുമാനവും നിലച്ചു.

മാർച്ച് 20 ന് തിരിച്ച് നാട്ടിലേക്ക് വരാനിരിക്കുന്നതിനിടയിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. ഇതോടെ തിരിച്ചുവരാൻ സാധിച്ചില്ല.

സോണിയക്ക് സമാനമായി മകനെ കാണാൻ 1400 കിലോമീറ്റർ സഞ്ചരിച്ച അമ്പതുകാരിയായ റസിയ ബീഗത്തിന്റെ വാർത്ത വന്നതും ഇക്കഴിഞ്ഞ ദിവസമാണ്. നെല്ലൂരിൽ അകപ്പെട്ട മകനെ തേടിയാണ് റസിയാ ബീഗം തെലങ്കാനയിലെ നിസാമാബാദിൽ നിന്ന് 1400 കിലോമീറ്റർ അകലെയുള്ള നെല്ലൂരിലേക്ക് യാത്ര തിരിച്ചത്.
Published by: Naseeba TC
First published: July 26, 2020, 4:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading