HOME » NEWS » Buzz » WOMAN RUNNING IN HEELS ON ROCKS HAS LEFT TWITTER IN SHEER AMUSEMENT GH

ഹൈ ഹീൽ ചെരുപ്പിട്ട് നടക്കാൻ അറിയാത്തവർ ഈ പെൺകുട്ടിയെ കണ്ടുനോക്കൂ; എന്താ ഒരു ഓട്ടം

ഹൈ ഹീൽ ചെരുപ്പിട്ട് നടക്കാൻ പോലും കഴിയാത്തതിനാൽ നിരവധി സ്ത്രീകൾ വീഡിയോ കണ്ട് സ്വയം കളിയാക്കിയും കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്

News18 Malayalam | news18
Updated: February 20, 2021, 12:01 AM IST
ഹൈ ഹീൽ ചെരുപ്പിട്ട് നടക്കാൻ അറിയാത്തവർ ഈ പെൺകുട്ടിയെ കണ്ടുനോക്കൂ; എന്താ ഒരു ഓട്ടം
heals
  • News18
  • Last Updated: February 20, 2021, 12:01 AM IST
  • Share this:
ഹൈ ഹീൽ ചെരുപ്പിട്ട് നടക്കാൻ തന്നെ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്കിടയിൽ ഇത്തരം ചെരുപ്പിട്ട് ഓടുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ടിക് ടോക്കിലാണ് യുവതിയുടെ വീഡിയോ വൈറലായിരിക്കുന്നത്. @feliciamonique08 എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നടപ്പാതയിലൂടെയാണ് യുവതി ഓടുന്നത്.

ഒരു ട്വിറ്റർ ഉപയോക്താവ് ഫെബ്രുവരി 12നാണ് വീഡിയോ ക്ലിപ്പ് ഷെയർ ചെയ്തത്. കോൺക്രീറ്റിട്ട നടപ്പാതയിലൂടെ ഹൈ ഹീൽ ചെരുപ്പിട്ട് യുവതി അതി വേഗത്തിലാണ് ഓടുന്നത്. ഓടുന്നതിനിടയിൽ യുവതിയുടെ കാലിന് യാതൊരു വിധ ഇടർച്ചയുമില്ല.

'മുഖ്യമന്ത്രിക്ക് എതിരെ ചലച്ചിത്ര അക്കാദമി എന്ന കറക്ക് കമ്പനി ഗൂഢാലോചന നടത്തി'- ആക്ഷേപവുമായി സംവിധായകൻ
ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോ ആറ് മില്യണിലധികം പേർ കണ്ടു. മൂന്ന് ലക്ഷത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 52,000 ൽ കൂടുതൽ തവണ വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തു. നിരവധി പേർ വീഡിയോ കണ്ട് കമന്റുകളും എഴുതിയിട്ടുണ്ട്.



Drishyam 2 | ദൃശ്യത്തിലെ റോഡ് ടാർ ചെയ്ത ക്രെഡിറ്റ് ഇടതു പക്ഷത്തിനെന്ന് എംഎല്‍എ; ആഭ്യന്തരവകുപ്പ് കഴിവുകെട്ടതെന്ന് കമന്റ്

ഹൈ ഹീൽ ചെരുപ്പിട്ട് നടക്കാൻ പോലും കഴിയാത്തതിനാൽ നിരവധി സ്ത്രീകൾ വീഡിയോ കണ്ട് സ്വയം കളിയാക്കിയും കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്. വീഡിയോ കാണുമ്പോൾ തന്റെ കണങ്കാൽ ഒടിയുമോ എന്ന് വരെ തോന്നിപ്പോയതായി ഒരു ഉപയോക്താവ് കമന്റ് ചെയ്തു.
Published by: Joys Joy
First published: February 19, 2021, 11:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories