HOME » NEWS » Buzz » WOMAN S FART WAS SO SMELLY THAT ANOTHER WOMAN THREW UP AND THE GYM WAS EVACUATED GH

യുവതിയുടെ കീഴ്‌വായുവിന്റെ ദുർഗന്ധം; അടുത്തുനിന്ന സ്ത്രീ ഛർദ്ദിച്ചു; മാലിന്യപ്രശ്‌നമെന്ന് തെറ്റിദ്ധരിച്ച് ജിം ഒഴിപ്പിച്ചു

ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും ഈ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി പേർ ഈ വീഡിയോയുടെ വെളിച്ചത്തിൽ തങ്ങളുടെ ജീവിതത്തിലും ഉണ്ടായ സമാനമായ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ തുടങ്ങിയിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: May 26, 2021, 10:56 AM IST
യുവതിയുടെ കീഴ്‌വായുവിന്റെ ദുർഗന്ധം; അടുത്തുനിന്ന സ്ത്രീ ഛർദ്ദിച്ചു; മാലിന്യപ്രശ്‌നമെന്ന് തെറ്റിദ്ധരിച്ച് ജിം ഒഴിപ്പിച്ചു
Photo- Instagram
  • Share this:
ഒരു യുവതി കീഴ്ശ്വാസം വിടുകയും മറ്റൊരു സ്ത്രീ ദുർഗന്ധം സഹിക്ക വയ്യാതെ ഛർദ്ദിക്കുകയും ചെയ്തതിനെ തുടർന്ന് ഒരു ജിം ഒഴിപ്പിച്ചു. ആ പ്രദേശത്ത് മലിനജലം സംബന്ധിച്ച പ്രശ്നമുണ്ടെന്ന് കരുതിയതിനാലാണ് ജിമ്മിന്റെ മാനേജ്‌മെന്റ് ജിം ഒഴിപ്പിക്കാൻ തീരുമാനം എടുത്തത്. സംഭവത്തെക്കുറിച്ച് വിശദീകരിച്ച് ഭാരോദ്വാഹകയായ മാക്സിം വാൻ ഡെൻ ഡിജ്സെൽ എന്ന യുവതി സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. തലേ ദിവസം ഒരുപാട് മദ്യപിക്കുകയും കബാബ് കഴിക്കുകയും ചെയ്തതിന്റെ ഫലമായി താൻ ജിമ്മിൽ നിന്ന് കീഴ്ശ്വാസം വിട്ടെന്ന് വീഡിയോയിൽ യുവതി സമ്മതിക്കുന്നു. അസഹനീയമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് മറ്റൊരു സ്ത്രീ ഛർദ്ദിച്ചതായും ജിമ്മിന്റെ നടത്തിപ്പുകാർ എന്തോ ഗൗരവമായ പ്രശ്നം ഉണ്ടായെന്ന് കരുതുകയും ചെയ്തു എന്നും അവർ വീഡിയോയിലൂടെ പറയുന്നു.

"അതിയായി മദ്യപിക്കുകയും പുലർച്ചെയ്ക്ക് കബാബ് കഴിക്കുകയും ചെയ്തതിന്റെ പിറ്റേ ദിവസം ഞാൻ സ്പിൻ ക്ലാസിൽ പങ്കെടുക്കാനായി ജിമ്മിൽ പോയി. അവിടെ വെച്ച് ഞാൻ കീഴ്ശ്വാസം വിടുകയും അവിടെ വല്ലാതെ ദുർഗന്ധം പരക്കുകയും ചെയ്തു. ജിമ്മിൽ കൂടെയുണ്ടായിരുന്നവരിൽ ഒരു പെൺകുട്ടി ദുർഗന്ധം സഹിക്കാൻ കഴിയാതെ ഛർദ്ദിച്ചു. സമീപത്ത് എന്തോ മാലിന്യപ്രശ്നം ഉണ്ടെന്ന് തെറ്റിദ്ധരിച്ച ജിം മാനേജ്‌മെന്റ് ഉടൻ തന്നെ ജിം ഒഴിപ്പിക്കുകയും ചെയ്തു", അവർ വീഡിയോയിൽ പറയുന്നു. ആ ദുർഗന്ധത്തിന് കാരണം താൻ കീഴ്ശ്വാസം വിട്ടതാണെന്ന് തുറന്നു പറയാൻ നാണക്കേട് തോന്നിയതായും മാക്സിം വെളിപ്പെടുത്തുന്നു. "ഞാനായിരുന്നു അതിന് കാരണമെന്ന് തുറന്നു പറയാൻ എനിക്ക് വലിയ നാണക്കേട് തോന്നി. എട്ട് വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ഞാൻ ഇത് നിങ്ങളോട് തുറന്നു പറയുന്നത്", മാക്സിം കൂട്ടിച്ചേർത്തു.

Also Read- അമ്മയുടെ മരണവിവരം അറിഞ്ഞിട്ടും സേവനം തുടർന്ന് ആംബുലൻസ് ഡ്രൈവർ

ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും ഈ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി പേർ ഈ വീഡിയോയുടെ വെളിച്ചത്തിൽ തങ്ങളുടെ ജീവിതത്തിലും ഉണ്ടായ സമാനമായ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. "ഒരിക്കൽ ഞാൻ കീഴ്ശ്വാസം വിട്ടപ്പോൾ അതിന്റെ ദുർഗന്ധം കാരണം ചത്തത് പോലെ കിടന്നുറങ്ങുകയായിരുന്ന ഭർത്താവ് ഉണർന്നു. ഞങ്ങളുടെ വളർത്തുനായ എവിടെയോ മലവിസർജനം നടത്തിയിട്ടുണ്ടെന്നും അത് കണ്ടുപിടിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം", എന്നാണ് ഒരു സ്ത്രീ എഴുതിയത്.




"ഒരിക്കൽ ക്ലാസ്മുറിയിൽ വെച്ച് ഞാൻ കീഴ്ശ്വാസം വിട്ടു. എല്ലാവരും നായയുടെ കാഷ്ഠം പറ്റിയിട്ടുണ്ടോ എന്നറിയാൻ തങ്ങളുടെ ഷൂസ് പരിശോധിക്കാൻ തുടങ്ങി. എനിക്ക് ചിരി നിർത്താൻ കഴിയാതെ അവിടുന്ന് പുറത്തേക്ക് പോകേണ്ടി വന്നു" എന്നാണ് മറ്റൊരാൾ പങ്കുവെച്ചത്. "ഒരിക്കൽ ജോലിസ്ഥലത്ത് വെച്ച് എനിക്ക് ഇങ്ങനെ അബദ്ധം പറ്റിയിട്ടുണ്ട്. അതിന് മുമ്പുള്ള ആഴ്ച ഓഫീസിന്റെ പരിസരത്ത് ഡ്രെയിനേജ് പ്രശ്നം രൂക്ഷമായിരുന്നു. അതിനാൽ ഞാൻ കീഴ്ശ്വാസം വിട്ടപ്പോൾ എന്റെ മേലുദ്യോഗസ്ഥൻ കരുതിയത് ഡ്രെയിനേജ് പ്രശ്നം വീണ്ടും വരുന്നു എന്നാണ്. ചമ്മൽ കാരണം സത്യം മറച്ചുവെച്ച ഞാൻ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിച്ചു", മൂന്നാമതൊരാൾ കുറിച്ചു.
Published by: Rajesh V
First published: May 26, 2021, 10:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories