HOME /NEWS /Buzz / 'എന്റെ വിവാഹജീവിതം വിജയിച്ചതിനു കാരണം വിവാഹേതരബന്ധം; 47കാരിയുടെ തുറന്നു പറച്ചിൽ

'എന്റെ വിവാഹജീവിതം വിജയിച്ചതിനു കാരണം വിവാഹേതരബന്ധം; 47കാരിയുടെ തുറന്നു പറച്ചിൽ

എന്റെ ഭർത്താവ് എനിക്ക് ബന്ധത്തിലെ സ്ഥിരതയും സുരക്ഷിതത്വവും നൽകുന്നു. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് അദ്ദേഹത്തെയാണ്", ​ഗില്ലി കൂട്ടിച്ചേർത്തു.

എന്റെ ഭർത്താവ് എനിക്ക് ബന്ധത്തിലെ സ്ഥിരതയും സുരക്ഷിതത്വവും നൽകുന്നു. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് അദ്ദേഹത്തെയാണ്", ​ഗില്ലി കൂട്ടിച്ചേർത്തു.

എന്റെ ഭർത്താവ് എനിക്ക് ബന്ധത്തിലെ സ്ഥിരതയും സുരക്ഷിതത്വവും നൽകുന്നു. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് അദ്ദേഹത്തെയാണ്", ​ഗില്ലി കൂട്ടിച്ചേർത്തു.

  • Share this:

    തന്റെ വിവാഹജീവിതത്തിന്റെ വിജയത്തിനു കാരണം കാമുകനാണെന്ന് 47കാരി. സ്കോട്ട്ലൻഡ് സ്വദേശിയായ ​ഗില്ലി എന്ന സ്ത്രീയാണ് വിവാഹേതര ബന്ധത്തെക്കുറിച്ച് മനസു തുറന്നത്. 21 വർഷങ്ങൾക്കു മുൻപാണ് ​ഗില്ലിയും ഭർത്താവും വിവാഹിതരായത്. എന്നാൽ പത്തു വർഷങ്ങൾക്കു ശേഷം തങ്ങളുടെ ​ദാമ്പത്യ ജീവിതത്തിൽ ആദ്യത്തെ ഊഷ്മളത നഷ്ടപ്പെട്ടു എന്ന് ​ഗില്ലി പറയുന്നു.

    “എന്റെ ഭർത്താവ് എന്നെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടായിരുന്നില്ല. അതിനായി അദ്ദേഹത്തിന്റെ മേൽ സമ്മർദം ചെലുത്തേണ്ടതില്ലെന്ന് എനിക്ക് തോന്നി. അത് പ്രശ്നങ്ങളിലേക്ക് നയിക്കും,” ഗില്ലി മിററിനോട് പറഞ്ഞു. തുടർന്ന് ഗില്ലി തന്റെ അത്തരം ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി പുതിയ ബന്ധങ്ങൾ തേടാൻ ആരംഭിച്ചു. “ഞാൻ അൽപം സാഹസിക ഇഷ്ടപ്പെടുന്ന ആളാണ്. അത്തരമൊരാളെ കണ്ടെത്താമെന്ന് കരുതി,” ​ഗില്ലി കൂട്ടിച്ചേർത്തു.

    ഏഴ് വർഷം മുൻപാണ് വിവാഹിതർക്കായുള്ള ഒരു ഡേറ്റിംഗ് വെബ്‌സൈറ്റ് വഴി ​ഗില്ലി തന്റെ ഇപ്പോഴത്തെ കാമുകനെ കണ്ടെത്തിയത്. അതിനു മുൻപ് താൻ നിരവധി പുരുഷന്മാരുമായി ബന്ധം പുലർത്തിയിരുന്നു എന്നും ​ഗില്ലി പറയുന്നു. ​ഗില്ലിയുടെ കാമുകനും 47 വയസുകാരനാണ്. ഇയാൾ വിവാഹിതനുമാണ്. തങ്ങളുടെ പങ്കാളിയോടുള്ള പ്രതിബദ്ധതകൾ കാരണം ഇരുവരും പരസ്പരം അതിരുകൾ മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് ​ഗില്ലി പറയുന്നു. തങ്ങളുടേത് തികച്ചും സാധാരണ ബന്ധമാണെന്നും ഇവർ കൂട്ടിച്ചേർത്തു.

    Also read-വിമാനത്തിൽ പറക്കാതെ മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ച ദമ്പതികൾ

    “ലൈംഗികത, ആശയവിനിമയം, ബന്ധത്തിലെ സ്ഥിരത, സുരക്ഷ തുടങ്ങി നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ ഒരാൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കരുത്. ഇതെല്ലാം കൂടി ചെയ്യാൻ ഒരാൾക്ക് സാധ്യമാണെന്ന് ഞാൻ കരുതുന്നില്ല. ഒന്നിലധികം ആളുകളെ സ്നേഹിക്കുന്നത് പങ്കാളിയെ കൂടുതൽ വിലമതിക്കാൻ നിങ്ങളെ സഹായിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം അപ്പോൾ നിങ്ങൾ അവരുടെ കുറവിൽ ശ്രദ്ധ കേന്ദ്രീകരിക്കില്ല. എന്റെ കാമുകൻ എന്റെ സാഹസികത നിറഞ്ഞ ആവശ്യങ്ങൾ നിറവേറ്റുന്നു. അതേസമയം എന്റെ ഭർത്താവ് എനിക്ക് ബന്ധത്തിലെ സ്ഥിരതയും സുരക്ഷിതത്വവും നൽകുന്നു. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് അദ്ദേഹത്തെയാണ്”, ​ഗില്ലി കൂട്ടിച്ചേർത്തു.

    ചിലപ്പോൾ ആഴ്ചയിൽ പല തവണ കാമുകനെ താൻ കാണാറുണ്ടെന്നും ചിലപ്പോഴൊക്കെ അത് മാസത്തിൽ ഒരു തവണയായി ചുരുങ്ങാറുണ്ടെന്നും ​ഗില്ലി പറയുന്നു. കാമുകനെ കാണാൻ പോകുമ്പോൾ ഓവർ ടൈം ഡ്യൂട്ടി ഉണ്ടെന്നോ, ബിസിനസ് യാത്ര ഉണ്ടെന്നോ ഒക്കെയാണ് ഭർത്താവിനോട് പറയാറ്. തന്റെ വിവാഹേതര ബന്ധം ഭർത്താവിന് അറിയില്ലെന്നും അത് അദ്ദേഹത്തോട് പറയേണ്ട ആവശ്യം ഇല്ലെന്നും ​ഗില്ലി പറയുന്നു. എന്നാൽ ഗില്ലിയുടെ ചില സുഹൃത്തുക്കൾക്ക് അവളുടെ രഹസ്യ കാമുകനെക്കുറിച്ച് അറിയാം. “ഇത്രയും കാലം ഞാനും ഭർത്താവും ഒരുമിച്ചു ജീവിച്ചു. അങ്ങനെ നോക്കുമ്പോൾ ഞങ്ങളുടെ ദാമ്പത്യബന്ധം വളരെ മികച്ചതാണ്. എന്റെ ഭർത്താവിനൊപ്പം സമയം ചെലവഴിക്കുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നു”, ഗില്ലി കൂട്ടിച്ചേർത്തു.

    First published:

    Tags: Marriage, Relationship, Viral