പലപ്പോഴും വിവാഹ പരസ്യങ്ങൾ അതിലെ 'ഡിമാൻഡുകൾ' കൊണ്ടാണ് വ്യത്യസ്തമാകുന്നത്. വെളുത്ത, മെലിഞ്ഞ, നല്ല സാമ്പത്തിക പശ്ചാത്തലമുള്ള, ഉയർന്ന ജോലിയുള്ള, നല്ല കുടുംബ പാരമ്പര്യമുള്ള, ഇന്ന മതത്തിൽപ്പെട്ട, ഇന്ന ജാതിയിൽപ്പെട്ട... വിവാഹ മാർക്കറ്റിലെ ആവശ്യങ്ങൾ അങ്ങനെ വളരെ വ്യത്യസ്തമായാണ് മുന്നോട്ട് പോകാറുള്ളത്. കൊറോണ എത്തിയതോട ആഘോഷമായ വിവാഹങ്ങളും പ്രതിസന്ധിയിലായി. കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ ബാധിച്ച സാഹചര്യത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് മിക്ക വിവാഹങ്ങളിലും പങ്കെടുക്കുന്നത്.
കോവിഡ് കാലത്ത് വിവാഹങ്ങൾക്ക് മാത്രമല്ല വിവാഹ പരസ്യങ്ങൾക്കും കാര്യമായ മാറ്റം വന്നിട്ടുണ്ട്. വരനെ തേടിയുള്ള ഒരു വിവാഹ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. 24കാരിയായ യുവതി കോവിഷീൽഡ് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ച ഒരാളെയാണ് വരൻ ആയി ലഭിക്കാൻ ആഗ്രഹിക്കുന്നത്. താൻ കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസും എടുത്തതാണെന്നും അതുകൊണ്ടു തന്നെ കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസ് എടുത്ത യുവാവിനെയാണ് വരനായി അന്വേഷിക്കുന്നതെന്നും യുവതി തന്റെ വിവാഹ പരസ്യത്തിൽ വ്യക്തമാക്കുന്നു.
Vaccinated bride seeks vaccinated groom! No doubt the preferred marriage gift will be a booster shot!? Is this going to be our New Normal? pic.twitter.com/AJXFaSAbYs
— Shashi Tharoor (@ShashiTharoor) June 8, 2021
മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരാണ് സോഷ്യൽ മീഡിയയിൽ ഈ വിവാഹ പരസ്യം പങ്കുവെച്ചത്. മിക്കപ്പോഴും ദേശീയ, അന്തർദേശീയ കാര്യങ്ങളെക്കുറിച്ചാണ് ശശി തരൂർ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കു വെക്കാറുള്ളത്. എന്നാൽ, ഈ വിവാഹപരസ്യം തരൂരിനെ വല്ലാതെ ആകർഷിച്ചിരിക്കുകയാണ്. ഒരു വർത്തമാന പത്രത്തിന്റെ വിവാഹപരസ്യ പേജിൽ വന്ന ഒരു പരസ്യമാണ് തരൂരിനെ ആകർഷിച്ചത്. ജൂൺ നാല്, 2021 തീയതി നൽകിയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.
I can’t believe it is actually happening
— Niraj Kumar (@NirajKu48939189) June 8, 2021
ജോലിയുള്ള റോമൻ കാത്തലിക് യുവതിയാണ് വരനെ തേടുന്നത്. തന്റെ വിശ്വാസത്തിൽപ്പെട്ട യുവാവിനെയാണ് സ്ത്രീ അന്വേഷിക്കുന്നത്. എന്നാൽ, ഒപ്പം മറ്റൊരു ആവശ്യമുണ്ട്. കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചയാളെയാണ് യുവതി വരനായി എത്താൻ താൽപര്യപ്പെടുന്നത്.
That paper cutting is fake. Created with a mobile app
— K Tony Jose (@KtonyjoseMM) June 8, 2021
അതേസമയം രസകരമായ ഒരു കുറിപ്പോടെയാണ് ഈ പരസ്യത്തിന്റെ ചിത്രം ശശി തരൂർ ട്വിറ്ററിൽ പങ്കുവെച്ചത്. 'വാക്സിനേറ്റഡായ വധു വാക്സിൻ സ്വീകരിച്ച വരനെ തേടുന്നു. ഒരു സംശയവും വേണ്ട, ഏറ്റവും യോജിച്ച ഒരു വിവാഹസമ്മാനം ബൂസ്റ്റർ ഷോട്ട് തന്നെയല്ലേ? ഇതായിരിക്കുമോ ഇനി നമ്മുടെ പുതിയ സാധാരണത്വം' - ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. നിരവധി പേരാണ് തരൂരിന്റ ട്വീറ്റിനെ പിന്തുണച്ചും മറുപടി പറഞ്ഞും രംഗത്തെത്തിയത്.
അതേസമയം, ശശി തരൂർ പങ്കുവെച്ച ക്ലിപ്പിങ് വ്യാജമാണെന്നും അത് ഒരു ആപ്പ് ഉപയോഗിച്ച് നിർമിച്ചതാണെന്നും ഒരാൾ മറുപടിയായി പറഞ്ഞു. ഈ പേപ്പർ കട്ടിംഗ് വ്യാജമാണെന്നും അത് ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ച് നിർമിച്ചതാണെന്നും ടോണി ജോസ് എന്നയാളും മറുപടി കൊടുത്തിട്ടുണ്ട്. അതേസമയം, ഭൂരിഭാഗം പേരും ഇതായിരിക്കുമോ 'ന്യൂ നോർമൽ' എന്ന് ചോദിക്കുന്നുമുണ്ട്. ഇത് അവിശ്വസനീയം എന്ന് കുറിച്ചവരുമുണ്ട്.
These are images using Newspaper clipping generators ( https://t.co/jd3c0Ys01h).
Kindly attention: @free_thinker @zoo_bear @AltNews
— digambaran (@digambaran) June 8, 2021
അതേസമയം, തിങ്കളാഴ്ച 86,498 കോവിഡ് കേസുകളുടെ വർധനയാണ് രേഖപ്പെടുത്തിയത്. 66 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കേസുകളാണിത്. മൊത്തം കോവിഡ് 19 കേസുകളുടെ എണ്ണം 2,89,96,473 ആയി. മരണസംഖ്യ 3,51,309 ആയി ഉയർന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid Vaccination, Covid vaccine, Covid vaccine impact, Covid Vaccine India, Covishield vaccine