നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒരു വർഷത്തിനിടെ അയച്ചത് 65,000 മെസ്സേജ്; കാമുകന്റെ പരാതിയിൽ കാമുകിയെ അറസ്റ്റ് ചെയ്ത് പോലീസ്

  ഒരു വർഷത്തിനിടെ അയച്ചത് 65,000 മെസ്സേജ്; കാമുകന്റെ പരാതിയിൽ കാമുകിയെ അറസ്റ്റ് ചെയ്ത് പോലീസ്

  ഒരു ദിവസം 500ല്‍ അധികം മെസേജുകള്‍ യുവാവിന് അയക്കാനും തുടങ്ങി

  • Share this:
   അരിസോണ : നിരവധി ഡേറ്റിങ്ങ് സൈറ്റുകളും ആപ്പുകളും വ്യാപകമായ ഈ കാലഘട്ടത്തില്‍ ആളുകളെ പരിചയപ്പെടാനും സംസാരിക്കാനുമെല്ലാം വളരെ എളുപ്പമാണ്. എന്നാല്‍ ഈ ഡേറ്റിങ്ങ് സൈറ്റുകള്‍ മുഖേനയുണ്ടാവുന്ന നൂലാമാലകള്‍ ചെറുതല്ല. അത്തരത്തില്‍ ഡേറ്റിങ്ങ് ആപ്പ് ഒരു യുവാവിനുണ്ടായ പൊല്ലാപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

   അമേരിക്കയില്‍ അരിസോണയിലെ പാരഡൈസ് വാലിയില്‍ കഴിയുന്ന ഒരു യുവാവിന് ഓണ്‍ലൈന്‍ ആയി പരിചയപ്പെട്ട ജാക്വലിന്‍ എന്ന 33 വയസ്സുകാരി ഒരു വര്‍ത്തിനിടെ അയച്ചത് 65,000 മെസേജുകളാണ്. ലെക്‌സി എന്ന ഡേറ്റിങ്ങ് ആപ്പ് വഴി പരിചയപ്പെട്ട ഇവരുടെ ആദ്യ ഡേറ്റിനു ശേഷമാണ് ഇത്രയും മെസ്സേജുകള്‍ അയച്ചത് എന്നതാണ് ശ്രദ്ധേയം.

   ഒരേ സമയം തന്നെ തുരുതുരാ മെസേജുകള്‍ ജാക്വലിന്‍ അയക്കാന്‍ തുടങ്ങിയതോടെ യുവാവ് പ്രതികരിക്കാതെയായി. അത് അവളെ കൂടുതല്‍ പരിഭ്രാന്തയാക്കുകയും ഒരു ദിവസം 500ല്‍ അധികം മെസേജുകള്‍ യുവാവിന് അയക്കാനും തുടങ്ങി. തന്നെ ശാരീരികമായി ഉപദ്രവിക്കും എന്ന ഭീഷണിയില്‍ വരെ കാര്യങ്ങള്‍ എത്തിയപ്പോള്‍ യുവാവ് ജാക്വിലിനെ സകല പ്ലാറ്റ്‌ഫോമുകളില്‍ നി്ന്നും ബ്ലോക്ക് ചെയ്തു. അപ്പോള്‍ യുവാവിന്റെ വീട്ടിലേക്ക് വന്ന് അവിടെ താമസമാക്കും എന്നായി അവളുടെ ഭീഷണി.

   എന്നാല്‍, ഈ യുവതിയുടെ പ്രവര്‍ത്തികള്‍ മെസേജുകളില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. യുവാവ് പുറത്തുപോയിരുന്ന സമയം നോക്കി ജാക്വലിന്‍ ഇയാളുടെ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയും അയാളുടെ ബാത്ത് ടബ്ബില്‍ ഉപയോഗിച്ച് കുളിക്കാനും മറ്റും തുടങ്ങി. അപ്പോള്‍ യുവാവ് ടൗണില്‍ ഇല്ലായിരുന്നെങ്കിലും വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ തത്സമയം വീക്ഷിച്ചു കൊണ്ടിരുന്ന അയാള്‍, തന്റെ വീട്ടിലെ ബാത്ത് ടബ്ബില്‍ കയറി കുളിച്ചുകൊണ്ടിരിക്കുന്ന ജാക്വിലിനെയാണ് കണ്ടത്. ഇതോടെ യുവാവ് പോലീസില്‍ പരാതിപ്പെടുകയും ട്രെസ് പാസിങ്ങിന് യുവതിക്കെതിരെ കേസ് എടുക്കുകയും ചെയ്തു.

   'ഈ ചെയ്തതൊക്കെ കുറച്ച് കടന്നുപോയില്ലേ?' എന്ന ഓഫീസറുടെ ചോദ്യത്തിന് 'പ്രണയം എന്നത് കുറച്ച് കടന്ന കളിയല്ലേ' എന്നായിരുന്നു ജാക്വിലിന് മറുപടി. 'ഈ ചെയ്തതിനെല്ലാം ജയിലില്‍ കിടക്കേണ്ടി വരും' എന്ന് ഓഫീസര്‍ പറഞ്ഞപ്പോള്‍ 'അവന്റെ ആഗ്രഹം അതാണെങ്കില്‍ ജയിലില്‍ ചെന്ന് കിടക്കാനും എനിക്ക് മടിയില്ലായെന്നായിരുന്നു അവള്‍ പറഞ്ഞത്.

   'എന്നെ ഉപേക്ഷിച്ചാല്‍ നിന്നെ ഞാന്‍ കൊല്ലും, എന്നെ നീ ഒരു കൊലപാതകിയാക്കി മാറ്റരുത് ഡിയര്‍' എന്നിങ്ങനെയായിരുന്നു ജാക്വിലന്‍ യുവാവിനയച്ച സന്ദേശങ്ങള്‍.   എന്തിനാണ് യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയത് എന്ന് ചോദിച്ച പോലീസിനോട്, 'എന്നെ ബ്ലോക്കാക്കിയപ്പോള്‍ അവനെ കോണ്‍ടാക്ട് ചെയ്യാന്‍ വേറെ വഴിയില്ലായിരുന്നെന്നാണ്് ജാക്വിലിന്‍ പറഞ്ഞത്. അവന്‍ എന്നെ വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എല്ലാം വളരെ നന്നായാണ് പോയിക്കൊണ്ടിരുന്നത്. അവന് എന്നെ ജീവനാണെന്ന് ഞാന്‍ വിചാരിച്ചിരുന്നെങ്കിലും സംഭവിച്ചത് നേരെ മറിച്ചായിരുന്നുവെന്നും അവള്‍ പറഞ്ഞു.

   അന്വേഷണത്തിനൊടുവില്‍ ജാക്വിലിനെതിരെയുള്ള ട്രെസ് പാസിംഗ് കേസുകള്‍ പിന്‍വലിക്കുകയും, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അവളെ പറഞ്ഞയക്കുകയുമാണ് കോടതി ചെയ്തത്.
   Published by:Karthika M
   First published:
   )}