• HOME
  • »
  • NEWS
  • »
  • buzz
  • »
  • സഹപ്രവർത്തകർക്ക് കഞ്ചാവ് കലർത്തിയ കപ്പ്കേക്ക് വിതരണം ചെയ്ത സ്ത്രീയ്ക്ക് ജയിൽ ശിക്ഷ

സഹപ്രവർത്തകർക്ക് കഞ്ചാവ് കലർത്തിയ കപ്പ്കേക്ക് വിതരണം ചെയ്ത സ്ത്രീയ്ക്ക് ജയിൽ ശിക്ഷ

ചോക്ലേറ്റ് ഐസിംഗിനൊപ്പം ജെല്ലിബീൻ കൊണ്ട് പൊതിഞ്ഞ ചോക്ലേറ്റ് കേക്ക് എന്ന് പറഞ്ഞ് വീട്ടിൽ തന്നെ ബേക്ക് ചെയ്ത കേക്ക് ആണ് നൽകിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
ഒരു കനേഡിയൻ സൈനിക ഉദ്യോഗസ്ഥ ലൈവ് ഫയർ അഭ്യാസത്തിനിടെ കഞ്ചാവ് കലർത്തിയ കപ്പ് കേക്കുകൾ സഹപ്രവർത്തകർക്ക് കൈമാറിയതിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് വർഷം വരെ തടവ് ശിക്ഷയ്ക്കു വിധിക്കപ്പെട്ടു. മയക്കുമരുന്ന് ഉപയോഗിച്ചതായി മനസ്സിലാക്കാൻ കഴിയാത്ത സൈനികർക്ക് ലഹരി കയറിയതായും ആശയക്കുഴപ്പം ഉണ്ടായതായും അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.

2018 ജൂലൈയിൽ കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലെ ഗാഗെടൗൺ ബേസിൽ കപ്പ് കേക്കുകൾ കഴിച്ചതിനുശേഷം സൈനികർ സുരക്ഷ കൈകാര്യം ചെയ്യുന്ന ആയുധങ്ങളെക്കുറിച്ച് ആശയക്കുഴപ്പത്തിലായി എന്ന് എഎഫ്‌പിക്ക് നൽകിയ പ്രസ്താവനയിൽ, സൈന്യം പറഞ്ഞു. സൈനികരുടെ സമ്മതമില്ലാതെ, ഒരു ദോഷകരമായ പദാർത്ഥം നൽകിയതിന്, ചെൽസിയ കൊഗ്‌സ്വെൽ എന്ന യുവതി എട്ട് കേസുകളിലും, അപമാനകരമായ പെരുമാറ്റത്തിനും ശിക്ഷിക്കപ്പെട്ടു.

മാധ്യമങ്ങൾക്ക് ലഭിച്ച വിവരമനുസരിച്ച്, ചോക്ലേറ്റ് ഐസിംഗിനൊപ്പം ചോക്ലേറ്റ് ജെല്ലിബീൻ കൊണ്ട് പൊതിഞ്ഞ ചോക്ലേറ്റ് കേക്ക് എന്ന് പറഞ്ഞ് വീട്ടിൽ തന്നെ ബേക്ക് ചെയ്തതാണ്. സ്ഫോടകവസ്തു പരിശീലന സമയത്ത് ഈ സ്ത്രീ തന്റെ സഹപ്രവർത്തകരായ എട്ട് സൈനികർക്ക് ഈ കേക്ക് നൽകുകയായിരുന്നു.

കാനഡയിൽ വിനോദ സംബന്ധിയായി കഞ്ചാവ് നിയമവിധേയമാക്കുന്നതിന് മൂന്ന് മാസങ്ങൾക്ക് മുമ്പായിരുന്നു ഇത്. എന്നാൽ ഈ യുവതിക്ക് മെഡിക്കൽ മരിജുവാനയുടെ കുറിപ്പടി ഉണ്ടായിരുന്നു. കഞ്ചാവിലെ പ്രധാന സൈക്കോ ആക്ടീവ് സംയുക്തമായ ടിഎച്ച്സി കലർന്ന കപ്പ്കേക്കിന്റെ പൊതിയും സൈനികർ നൽകിയ മൂത്ര സാമ്പിളുകളും സൈനിക പോലീസ് പരിശോധന നടത്തി.

പ്രാദേശിക മാധ്യമങ്ങളിൽ പരാമർശിക്കപ്പെട്ട പ്രോസിക്യൂട്ടർമാരുടെ അഭിപ്രായത്തിൽ, യൂണിറ്റിലെ അംഗങ്ങളുമായുള്ള വ്യക്തിപരമായ സംഘർഷങ്ങളാണ് ഇങ്ങനെ ചെയ്യാൻ പ്രേരിതമായത്. അടുത്ത ഹിയറിങ് നവംബർ 16-19നിടയിൽ നടക്കും.Also read: പൊലീസ് ഉദ്യോഗസ്ഥനെ വധിക്കുമെന്ന ഭീഷണി കത്ത് മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ

പാലക്കാട്: സി.ഐയെ വധിക്കുമെന്ന ഭീഷണി കത്ത് മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ ലഭിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഷോളയൂര്‍ സി ഐ വിനോദ് കൃഷ്ണനെ വധിക്കുമെന്നാണ് ഊമക്കത്ത് ലഭിച്ചത്. സംഭവത്തിൽ ഷോളയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് കോഴിക്കോടു നിന്ന് ഊമക്കത്തും കവറും പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്.

സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുന്ന നടപടി എടുത്തില്ലെങ്കില്‍ വകവരുത്തുമെന്നാണ് അസഭ്യം നിറഞ്ഞ ഭീഷണിക്കത്തിൽ വ്യക്തമാക്കുന്നത്. വലിയ പ്ലാസ്റ്റിക് കവറിൽ മനുഷ്യ വിസർജ്യത്തിനൊപ്പമാണ് കത്ത് ലഭിച്ചത്. നേരത്തെ. അടിപിടിക്കേസില്‍ വട്ടലക്കി ഊരിലെ ആദിവാസി ആക്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹി വി എസ്. മുരുകന്‍, പിതാവ് ചെറിയന്‍ മൂപ്പന്‍ എന്നിവരെ ഷോളയൂർ സിഐയുടെ നേതൃത്വത്തിൽ പൊലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായിരുന്നു. ഈ സംഭവത്തിൽ ഷോളയൂർ സി ഐ വിനോദ് കൃഷ്ണനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സി.ഐയ്ക്ക് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്.
Published by:user_57
First published: